പ്രസിഡന്റുണ്ട്, ഭാരവാഹികളില്ല; മഹിളാ കോൺഗ്രസിൽ ഗ്രൂപ്പ് പോരിൽ തട്ടി കമ്മിറ്റികളുടെ പ്രവർത്തനവും നിശ്ചലം

Published : Jan 20, 2023, 07:21 AM ISTUpdated : Jan 20, 2023, 07:22 AM IST
പ്രസിഡന്റുണ്ട്, ഭാരവാഹികളില്ല; മഹിളാ കോൺഗ്രസിൽ ഗ്രൂപ്പ് പോരിൽ തട്ടി കമ്മിറ്റികളുടെ പ്രവർത്തനവും നിശ്ചലം

Synopsis

ജെബി മേത്തര്‍ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയായത് കഴിഞ്ഞ ജനുവരിയില്‍. അന്ന് തുടങ്ങിയതാണ് പുനസഘടനാ ചര്‍ച്ചയും. വര്‍ഷം ഒന്നായിട്ടും എങ്ങുമെത്തിയില്ല

തിരുവനന്തപുരം: പുതിയ പ്രസിഡന്‍റിനെ പ്രഖ്യാപിച്ച് ഒരു വര്‍ഷമായിട്ടും ഭാരവാഹികളെ തീരുമാനിക്കാന്‍ കഴിയാതെ സംസ്ഥാന മഹിളാ കോണ്‍ഗ്രസ്. ഗ്രൂപ്പ് വീതംവെപ്പില്‍ സമവായം കാണാനാകാതെ വന്നതോടെ നിലവിലെ കമ്മിറ്റികളുടെ പ്രവര്‍ത്തനവും നിശ്ചലമായി. ഈ മാസം അവസാനത്തോടെ ഭാരവാഹി പട്ടിക തയ്യാറാകുമെന്നാണ് സംസ്ഥാന അധ്യക്ഷ ജെബി മേത്തറുടെ ഉറപ്പ്.

ജെബി മേത്തര്‍ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയായത് കഴിഞ്ഞ ജനുവരിയില്‍. അന്ന് തുടങ്ങിയതാണ് പുനസഘടനാ ചര്‍ച്ചയും. വര്‍ഷം ഒന്നായിട്ടും എങ്ങുമെത്തിയില്ല. സംസ്ഥാന കമ്മിറ്റിയില്‍ ഇപ്പോഴും നൂറിലധികം ഭാരവാഹികളുണ്ട്. പല കമ്മിറ്റികളും നിര്‍ജീവമാണ്. ഗ്രൂപ്പ് പോരിന് കുറവുമില്ല. 15 ജനറല്‍സെക്രട്ടറിമാരും 28 സെക്രട്ടറിമാരും അടങ്ങുന്ന കെപിസിസി മോഡല്‍ പട്ടിക കുറുക്കലാണ് പ്രസിഡന്‍റിന്‍റെ മനസില്‍. 

എന്നാല്‍ പട്ടിക കൊണ്ട് അടിയാണ് കോണ്‍ഗ്രസിന്‍റെ ഗ്രൂപ്പ് മാനേജര്‍മാര്‍. ജില്ലാ അധ്യക്ഷയെ തീരുമാനിക്കുന്നതില്‍ പോലും സമവായമില്ല. സംസ്ഥാന ഭാരവാഹികളുടെ പട്ടികയിലും ഐക്യമില്ല. കഴിഞ്ഞ ഒക്ടോബറില്‍ പൂര്‍ത്തിയാകുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച ഭാരവാഹിപട്ടിക ഗ്രൂപ്പ് തര്‍ക്കം മൂലം തയ്യാറായിട്ടില്ല. നേരത്തെ സമര്‍പ്പിച്ച പട്ടിക തള്ളിയെന്ന് വാര്‍ത്തള്‍ ഉണ്ടായിരുന്നെങ്കിലും ഇതുവരെ ഒരു പട്ടികയും സമര്‍പ്പിച്ചിട്ടില്ലെന്നാണ് ജെബി മേത്തര്‍ പറയുന്നത്. 

കെപിസിസിയില്‍ ഉപാധ്യക്ഷന്‍ വിപി സജീന്ദ്രനാണ് സംഘടനാ ചുമതല. ഭാരവാഹികളാകുന്നതിന് കൃത്യമായ മാനദണ്ഡം ഇക്കുറിയുണ്ടെന്നും നൂലില്‍ കെട്ടിയിറക്കില്ലെന്നുമാണ് ഉറപ്പ്. ഭാരത് ജോഡോ യാത്ര കഴിഞ്ഞാല്‍ ഉടന്‍ തീരുമാനമെന്നാണ് അടുത്ത പ്രഖ്യാപനം.

PREV
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം