'ഗ്രൂപ്പ് തര്‍ക്കം സീറ്റ് കളഞ്ഞു'; ഡീൻ കുര്യാക്കോസിനെതിരെ മഹിളാ കോൺഗ്രസ് നേതാവ്

Published : Nov 23, 2020, 06:11 PM ISTUpdated : Nov 23, 2020, 07:47 PM IST
'ഗ്രൂപ്പ് തര്‍ക്കം സീറ്റ് കളഞ്ഞു'; ഡീൻ കുര്യാക്കോസിനെതിരെ മഹിളാ കോൺഗ്രസ് നേതാവ്

Synopsis

സ്ഥാനാ‌ത്ഥിത്വം അം​​ഗീകരിച്ച് കെപിസിസി കത്ത് നൽകിയിരുന്നുവെന്നും ഡീൻ ഇടപെട്ട് അവസാന നിമിഷം ഒഴിവാക്കുകയായിരുന്നുവെന്നുമാണ് നിഷയുടെ പരാതി. പാ‌‌‌ർട്ടി ചിഹ്നം ലഭിക്കാത്തതിനാൽ നിഷ പത്രിക പിൻവലിച്ചു.

തൊടുപുഴ: ഡീൻ കുര്യാക്കോസ് എംപിക്കെതിരെ പരാതിയുമായി മഹിള കോൺഗ്രസ് നേതാവ്. ഗ്രൂപ്പ് തർക്കം മൂലം പത്രിക പിൻവലിക്കേണ്ടിവന്നുവെന്നാണ് മഹിളാ കോൺ​ഗ്രസ് സംസ്ഥാന സെക്രട്ടറി നിഷ സോമൻ ആരോപിക്കുന്നത്. തൊടുപുഴ നഗരസഭയിലെ 21ആം വാർഡിലേക്ക് നിഷ പത്രിക നൽകിയിരുന്നു. 

സ്ഥാനാ‌ത്ഥിത്വം അം​​ഗീകരിച്ച് കെപിസിസി കത്ത് നൽകിയിരുന്നുവെന്നും ഡീൻ ഇടപെട്ട് അവസാന നിമിഷം ഒഴിവാക്കുകയായിരുന്നുവെന്നുമാണ് നിഷയുടെ പരാതി. എന്തായിരുന്നു പ്രശ്നമെന്ന് ചോദിച്ചപ്പോൾ, ഡീൻ കുര്യാക്കോസിന്‍റെ വാ‍ർഡാണെന്നും ഡീനിന് താൽപര്യമുള്ളയാൾ വന്നുവെന്നുമായിരുന്നു ഡിസിസി പ്രസിഡന്‍റിന്റെ പ്രതികരണം, നിഷ പറയുന്നു. 

പാ‌‌‌ർട്ടി ചിഹ്നം ലഭിക്കാത്തതിനാൽ നിഷ പത്രിക പിൻവലിച്ചു. ആരോപണത്തിൽ പ്രതികരിക്കാനില്ലെന്നാണ് ഡിൻ കുര്യാക്കോസിന്റെ നിലപാട്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബിജെപി പ്രവർത്തകരായ ദമ്പതികളെ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി
'ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി': നടിയെ ആക്രമിച്ച കേസിൽ ഭാഗ്യലക്ഷ്മി