ബാരിക്കേഡിൽ കയറി സെക്രട്ടേറിയറ്റിലേക്ക് ചാടാൻ ശ്രമം: വനിതാ മോർച്ച മാര്‍ച്ചിൽ സംഘര്‍ഷം

Published : Sep 14, 2020, 01:14 PM IST
ബാരിക്കേഡിൽ കയറി സെക്രട്ടേറിയറ്റിലേക്ക് ചാടാൻ ശ്രമം: വനിതാ മോർച്ച മാര്‍ച്ചിൽ സംഘര്‍ഷം

Synopsis

സമര ഗേറ്റിന് മുന്നിൽ പൊലീസ് നിരത്തിയ ബാരിക്കേഡിന് മുകളിൽ കയറി സെക്രട്ടേറിയറ്റിനകത്തേക്ക് കയറാൻ ശ്രമിച്ചു. പൊലീസുമായി ഉന്തും തള്ളും സംഘർഷവുമായി

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും കെടി ജലീലും രാജി വക്കണമെന്ന് ആവശ്യപ്പെട്ട് വനിതാമോര്‍ച്ച പ്രവര്‍ത്തകരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ചിൽ സംഘര്‍ഷം. ബാരിക്കേഡ് തള്ളിമാറ്റാൻ ശ്രമിച്ച പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളിൽ കയറി സെക്രട്ടേറിയറ്റ് വളപ്പിലേക്ക് ചാടിക്കയറാൻ ശ്രമിച്ചു . പൊലീസുമായി പലപ്പോഴും ഉന്തും തള്ളും സംഘര്‍ഷവുമായി. 

പ്രതിഷേധക്കാര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിക്കുമെന്ന് പലവട്ടം മുന്നറിയിപ്പ് നൽകിയിട്ടും പ്രവർത്തകര്‍ പിൻമാറിയില്ല . പിന്നാലെ റോഡിൽ കുത്തിയിരുന്നും പ്രവർത്തകര്‍ പ്രതിഷേധിച്ചു. വനിതാ മോര്‍ച്ച പ്രതിഷേധത്തിന് പിന്തുണയുമായി കുടുതൽ പ്രവര്‍ത്തകര്‍ എത്തിയതോടെ പൊലീസ് സമരക്കാര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു 

PREV
click me!

Recommended Stories

വിവരങ്ങൾ രാഹുലിന് ചോരുന്നു എന്ന് നിഗമനം, അന്വേഷണത്തിന് പുതിയ സംഘം; രണ്ടാം കേസില്‍ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താൻ പൊലീസ്
നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ, വിചാരണ നേരിട്ടത് 10 പേർ; രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും