വ്യാജ ഡിഗ്രി കേസ് മുഖ്യപ്രതി മുഹമ്മദ് റിയാസ് പിടിയിൽ, വ്യാജ ബിരുദം കൈമാറിയതിന് വാങ്ങിയത് 40000 രൂപ: പൊലീസ്

Published : Aug 18, 2023, 02:57 PM ISTUpdated : Aug 18, 2023, 03:15 PM IST
വ്യാജ ഡിഗ്രി കേസ് മുഖ്യപ്രതി മുഹമ്മദ് റിയാസ് പിടിയിൽ, വ്യാജ ബിരുദം കൈമാറിയതിന് വാങ്ങിയത് 40000 രൂപ: പൊലീസ്

Synopsis

ചെന്നെയില്‍ എഡ്യുകെയർ എന്ന സ്ഥാപനം നടത്തുന്ന റിയാസാണ് മൂന്നാം പ്രതി സജു ശശിധരന് കലിംഗ സർവകലാശാലയുടെ  വ്യാജ ഡിഗ്രി കൈമാറിയതെന്ന് പൊലീസ്

കായംകുളം: എസ്എഫ്ഐ നേതാവ് നിഖിൽ തോമസിൻ്റെ വ്യാജ ഡിഗ്രി കേസിൽ മുഖ്യ പ്രതികളിലൊരാൾ പിടിയിലായി. ചെന്നൈ  സ്വദേശി മുഹമ്മദ് റിയാസിനെയാണ്  കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.ചെന്നെ എഡ്യു കെയർ എന്ന സ്ഥാപനം നടത്തുന്ന റിയാസാണ് മൂന്നാം പ്രതി സജു ശശിധരന് കലിംഗ സർവകലാശാe യുടെ  വ്യാജ ഡിഗ്രി കൈമാറിയതെന് പൊലീസ് പറഞ്ഞു. 40,000 രൂപയാണ് പ്രതിഫലം നൽകിയത്.

വ്യാജ ഡിഗ്രി സംഘടിപ്പിക്കാമെന്ന് എസ്എഫ്ഐ മുൻ നേതാവും രണ്ടാം പ്രതിയുമായ എബിൻ സി രാജാണ് നിഖിലിനെ അറിയിക്കുന്നത്. ഇതിനായി 2 ലക്ഷം രൂപയും വാങ്ങി. എബിൻ കൊച്ചി സ്വദേശി സജു ശശിധരന്  ഓർഡർ നൽകി.സജുവാണ് മുഹമ്മദ് റിയാസിനെ സമീപിക്കുന്നത്. കായംകുളം എം എസ് എം കോളേജിൽ എം കോമിന് ചേരാൻ നിഖിൽ  ഈ വ്യാജ ഡിഗ്രി ഉപയോഗിക്കുകയായിരുന്നു

PREV
click me!

Recommended Stories

'പരിതാപകരം, ദുരന്തമാണ് ഇത്..'; പ്രതിപക്ഷ നേതാവിനോട് വീണ്ടും ചോദ്യങ്ങൾ ആവർത്തിച്ച് മുഖ്യമന്ത്രി, 'ഒരു വിഷയത്തിനും കൃത്യ മറുപടിയില്ല'
ദിലീപിനെ വെറുതെവിട്ട വിധി; 'നിരാശ ഉണ്ടാക്കുന്നത്', തിരുവനന്തപുരത്തും കോഴിക്കോടും സാംസ്‌കാരിക പ്രവർത്തകരുടെ പ്രതിഷേധം