പൊൻകുന്നം സ്വദേശി ബാബു തോമസാണ് പിടിയിലായത്. ചങ്ങനാശ്ശേരി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഫോണിൽ അശ്ശീല സന്ദേശം അയച്ചെന്നും നിരവധി തവണ പീഡിപ്പിച്ചെന്നും പരാതിയിൽ പറയുന്നു.

കോട്ടയം : ചങ്ങാനാശ്ശേരിയിൽ കന്യാസ്ത്രീക്ക് പീഡനം. ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിലുള്ള ആശുപതിയിലെ മുൻ ജീവനക്കാരൻ അറസ്റ്റിലായി. പൊൻകുന്നം സ്വദേശി ബാബു തോമസാണ് പിടിയിലായത്. ചങ്ങനാശ്ശേരി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഫോണിൽ അശ്ശീല സന്ദേശം അയച്ചെന്നും നിരവധി തവണ പീഡിപ്പിച്ചെന്നും പരാതിയിൽ പറയുന്നു. പരാതിക്ക് പിന്നാലെ ഇയാൾ രാജിവെച്ചന്ന് സഭ മാധ്യമ വിഭാഗം അറിയിച്ചു. ആശുപത്രിയിൽ എച്ച് ആർ മാനേജറായി ജോലി ചെയ്യുകയായിരുന്നു പ്രതി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred