കിഫ്ബിയിൽ പിടിമുറുക്കാൻ സർക്കാർ; വരുമാനമുള്ള പദ്ധതികൾക്ക് മുൻഗണന, പ്രവർത്തനത്തിലും ധനസമാഹരണത്തിലും വൻ മാറ്റങ്ങൾക്ക് നീക്കം

Published : May 30, 2026, 01:05 PM IST
KIIFB

Synopsis

കിഫ്ബിയിൽ പിടിമുറുക്കാൻ സര്‍ക്കാര്‍. പ്രവര്‍ത്തനത്തിലും ധനസമാഹരണ രീതിയിലും മാറ്റം വരും. വരുമാനമുള്ള പദ്ധതികളിലേയ്ക്ക് മാറും. കിഫ്ബി ഡയറക്ടര്‍ ബോര്‍‍ഡ് യോഗം ചേരും.

തിരുവനന്തപുരം: കിഫ്ബിയിൽ പിടിമുറുക്കാൻ സര്‍ക്കാര്‍. പ്രവര്‍ത്തനത്തിലും ധനസമാഹരണ രീതിയിലും മാറ്റം വരും. വരുമാനമുള്ള പദ്ധതികളിലേയ്ക്ക് മാറും. കിഫ്ബി ഡയറക്ടര്‍ ബോര്‍‍ഡ് യോഗം ചേരും. കിഫ്ബി പ്രവര്‍ത്തനം എങ്ങനെ മാറ്റണമെന്ന് വിദ​ഗ്ധ സമിതി പഠിക്കും. ധവള പത്രം തയാറാക്കുന്ന സമിതി പരിശോധിക്കാനാണ് സാധ്യത.

മുഖ്യമന്ത്രി അധ്യക്ഷനും ധനമന്ത്രി ഉപാധ്യക്ഷനുമായി ഡയറക്ടര്‍ ബോര്‍ഡ് ഉണ്ടെങ്കിലും കഴിഞ്ഞ പത്തു വര്‍ഷം പ്രവര്‍ത്തിച്ചതു പോലെ കിഫ്ബി സ്വതന്ത്രമായി വിടില്ല. ധനവകുപ്പിന്‍റെ പിടിയിലാക്കും. സംസ്ഥാനത്തിന്‍റെ കടമെടുപ്പ് പരിധി വെട്ടിക്കുറയ്ക്കുന്ന രീതിയിലേയ്ക്ക് കിഫ്ബി ധനസമാഹരണം മാറുന്നതിൽ യുഡിഎഫ് സര്‍ക്കാരിന് യോജിപ്പില്ല. കിഫ്ബി കടം സംസ്ഥാന സര്‍ക്കാരിന് ബാധ്യതയെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം കടമെടുപ്പ് പരിധി വെട്ടിക്കുറിച്ചത്. വരുമാനമുണ്ടാക്കുന്ന പദ്ധതികള്‍ മാത്രം നടപ്പാക്കുക എന്നതിലേയ്ക്ക് മാറുകയെന്നാണ് സര്‍ക്കാര്‍ ആലോചന. കഴിഞ്ഞ ദിവസം ബോര്‍ഡ് യോഗം ചേര്‍ന്നെങ്കിലും പുതിയ പദ്ധികള്‍ അംഗീകാരമെടുത്തതിൽ തീരുമാനമെടുത്തില്ല.

അടുത്ത 5 വര്‍ഷം 16,600 കോടിയാണ് കിഫ്ബി കടം തിരിച്ചടയ്ക്കേണ്ടത്. കിഫ്ബി പണം എൽഡിഎഫ് സര്‍ക്കാരിന്‍റെ പരസ്യത്തിന് ഉപയോഗിച്ചതിനെതിരെ കടുത്ത വിമര്‍ശനം യുഡിഎഫ് ഉയര്‍ത്തിയിരുന്നു. ജീവനക്കാര്‍ക്ക് വന്‍ തുക അലവന്‍സ് നൽക്കുന്നുവെന്നാണ് യുഡിഎഫ് സര്‍ക്കാര്‍ വിലിയിരുത്തൽ. അലന്‍വൻസ് വെട്ടിക്കുറയ്ക്കാനും സാധ്യതയുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ബിജെപി സ്ഥാനാർഥികളെ വിജയിപ്പിക്കാൻ അന്തർധാര ഉണ്ടാക്കി'; എം എ യൂസഫലിക്കെതിരെ ശരത്ചന്ദ്ര പ്രസാദ്
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 6 പേർ കൂടി അറസ്റ്റിൽ, ഇതോടെ 25 പേർ പിടിയിൽ; 5 പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്