തൃപ്പൂണിത്തുറയിൽ വൻ പടക്കസ്ഫോടനം, 7 പേർക്ക് പരിക്ക്, 2 പേരുടെ നിലഗുരുതരം, 45 ലേറെ വീടുകൾക്ക് കേടുപാട്

Published : Feb 12, 2024, 11:42 AM ISTUpdated : Feb 12, 2024, 12:05 PM IST
തൃപ്പൂണിത്തുറയിൽ വൻ പടക്കസ്ഫോടനം, 7 പേർക്ക് പരിക്ക്, 2 പേരുടെ നിലഗുരുതരം, 45 ലേറെ വീടുകൾക്ക് കേടുപാട്

Synopsis

പാലക്കാട്ട് നിന്നും ഉത്സവത്തിനെത്തിച്ച പടക്കങ്ങളാണ് വാഹനത്തിൽ നിന്നിറക്കുമ്പോൾ പൊട്ടിത്തെറിച്ചത്. ഒരു സ്ത്രീയടക്കം ഏഴ് പേർക്ക് പരിക്കേറ്റു.

കൊച്ചി : തൃപ്പൂണിത്തുറയിൽ പടക്ക സംഭരണശാലയിലേക്ക് എത്തിച്ച വൻ പടക്കശേഖരം പൊട്ടിത്തെറിച്ച് അപകടം. പാലക്കാട്ട് നിന്നും ഉത്സവത്തിനെത്തിച്ച പടക്കങ്ങളാണ് വാഹനത്തിൽ നിന്നിറക്കുമ്പോൾ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരം. തീ പിടിത്തത്തിൽ ഒരു സ്ത്രീയടക്കം ഏഴ് പേർക്ക് പരിക്കേറ്റു. തെക്കുംഭാഗത്തെ പടക്കക്കടയിലാണ് തീപ്പിടിത്തമുണ്ടായത്. പുതിയകാവ് ക്ഷേത്രോത്സവത്തിനായി കൊണ്ടുവന്ന പടക്കങ്ങളാണ് പൊട്ടിത്തെറിച്ചത്. പരിക്കേറ്റവരിൽ 2 പേരുടെ നില ഗുരുതരമാണ്. സമീപത്തെ 45 ഓളം വീടുകൾക്കും കേടുപാടുകളുണ്ടായി. ഒരു കിലോമീറ്റർ അകലെവരെ പൊട്ടിത്തറിയുടെ പ്രകമ്പനമുണ്ടായി. അരകിലോമീറ്റർ അകലെ വരെ കെട്ടിടാവശിഷ്ടങ്ങളെത്തി. ഒരു കിലോമീറ്റർ അകലെ നിന്നും വരെ സ്ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു.

പത്തരയോടെയാണ് അപകടമുണ്ടായത് അടുത്തുളള വീടുകളെല്ലാം തകർന്നു. ആദ്യഘട്ടത്തിൽ 25 വീടുകൾക്ക് കേടുപാടുണ്ടായെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ 45 ഓളം കെട്ടിടങ്ങൾ തകർന്നതായി പ്രദേശവാസികൾ പറഞ്ഞു. അരക്കിലോമീറ്റർ ചുറ്റുപാടുളള വീടുകളെല്ലാം തകർന്ന നിലയിലാണ്. സമീപത്തെ ഇരുനിലവീടുകളുടെ മേൽക്കൂരകൾ വരെ തകർന്നു. കോൺഗ്രീറ്റുകൾ പൊട്ടിയകന്ന നിലയാണ്. വീടിന്റെ വാതിലുകളും ജനലുകളും തകർന്നു. 

 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കേരള രാഷ്ട്രീയമേ മാറുന്നു, ഇത് നിയമസഭാ തെരഞ്ഞെടുപ്പിൽ എന്ത് സംഭവിക്കാൻ പോകുമെന്നതിന്റെ സൂചന': പ്രകാശ് ജാവ്ദേക്കർ
കണ്ണൂരിൽ ആക്രമണം അഴിച്ചുവിട്ട് സിപിഎം പ്രവർത്തകർ; വീട്ടിൽ കയറി അക്രമം, ന്യൂനം പറമ്പിൽ സംഘർഷാവസ്ഥ തുടരുന്നു, വിജയാഹ്ലാദത്തിൽ 2 മരണം