തിരുവനന്തപുരം ന​ഗരസഭയിലെ സംഘര്‍ഷം: പൊലീസ് എഫ്ഐആറിൽ വൻ അബദ്ധം; എസ് പി ദീപക്കിന് പകരം ദീപക് ദേവ് എന്നെഴുതി

Published : Jun 26, 2026, 10:20 AM IST
deepak

Synopsis

തിരുവനന്തപുരം ന​ഗരസഭയിലെ സംഘര്‍ഷത്തിലുള്ള പൊലീസ് എഫ്ഐആറിൽ വൻ അബദ്ധം. എസ് പി ദീപക്കിന് പകരം ദീപക് ദേവ് എന്ന് എഴുതി. ഒന്നാം പ്രതിയായ എൽഡിഎഫ് പാര്‍ട്ടി നേതാവിന്‍റെ പേരാണ് തെറ്റിയത്. 

തിരുവനന്തപുരം: തിരുവനന്തപുരം ന​ഗരസഭയിലെ സംഘര്‍ഷത്തിലുള്ള പൊലീസ് എഫ്ഐആറിൽ വൻ അബദ്ധം. പ്രതിപ്പട്ടികയിലെ സിപിഎം കൗൺസിലറുടെ പേരിൽ പിഴവ് വരുത്തി. എസ് പി ദീപക്കിന് പകരം ദീപക് ദേവ് എന്ന് എഴുതി. ഒന്നാം പ്രതിയായ എൽഡിഎഫ് പാര്‍ട്ടി നേതാവിന്‍റെ പേരാണ് തെറ്റിയത്. പിഴവ് വന്നതോടെ എഫ്ഐആര്‍ തിരുത്തുമെന്ന് പൊലീസ് അറിയിച്ചു.

നഗരസഭയിൽ ഇന്നലെയാണ് സിപിഎം-ബിജെപി കൗൺസിലർമാർ തമ്മിൽ സംഘർഷം ഉണ്ടായത്. ഏറ്റുമുട്ടലിൽ മേയർക്കും നിരവധി കൗൺസിലർമാർക്കും പരിക്കേറ്റിരുന്നു. സംഭവത്തിൽ മ്യൂസിയം പൊലീസ് ഇരുവിഭാ​ഗങ്ങൾക്കെതിരെയും കേസെടുത്തിരുന്നു. എൽഡിഎഫ് കൗൺസിലർ സിന്ധു ശശിയുടെ പരാതിയിൽ മേയർക്കും ഡെപ്യൂട്ടി മേയർക്കും എതിരെയും ബിജെപി കൗണ്‍സിലര്‍ ശ്രുതിയുടെ പരാതിയിൽ എസ് പി ദീപക്, മുൻ മേയർ ശ്രീകുമാർ, വഞ്ചിയൂർ ബാബു അടക്കം അഞ്ച് പേർക്കെതിരെയുമാണ് കേസെടുത്തത്. മേയറുടെയും കാപ്പാ കേസ് പ്രതിയായ കൗൺസിലർ ആർ സുഗതൻ്റെയും രാജിയാവശ്യപ്പെട്ടുള്ള സിപിഎം സമരമാണ് സംഘർഷത്തിലേക്ക് നയിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിയ്യൂർ അതീവ സുരക്ഷ ജയിലിന് മുകളിൽ ഡ്രോൺ; അന്വേഷണം ആരംഭിച്ച് വിയ്യൂർ പൊലീസും സംസ്ഥാന ഇന്റലിജൻസും
സമ്പൂർണ മദ്യനിരോധനത്തിന് ഇപ്പോൾ കഴിയില്ല, കുടിക്കുന്നവർക്ക് നല്ല സാധനം കൊടുക്കണം, അല്ലെങ്കിൽ വല്ലതും കലക്കി കുടിച്ച് മദ്യ ദുരന്തം ഉണ്ടാകും: മുരളീധരന്‍