സിന്ധു സൂര്യകുമാറിനെതിരെ അപമാനകരമായ പരാമർശം: മേജർ രവി വിചാരണ കോടതിയിൽ കീഴടങ്ങണമെന്ന് ഹൈക്കോടതി ഉത്തരവ്

Published : Aug 16, 2024, 10:34 PM ISTUpdated : Aug 17, 2024, 12:09 AM IST
സിന്ധു സൂര്യകുമാറിനെതിരെ അപമാനകരമായ പരാമർശം: മേജർ രവി വിചാരണ കോടതിയിൽ കീഴടങ്ങണമെന്ന് ഹൈക്കോടതി ഉത്തരവ്

Synopsis

സിന്ധു സൂര്യകുമാറിന്റെ പരാതിയിൽ പോലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് മേജർ രവി ഹൈകോടതിയെ സമീപിച്ചത്

കൊച്ചി: ഏഷ്യാനെറ്റ്‌ ന്യൂസ്‌ എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറിനെതിരെ അപമാനകരമായ പരാമർശം നടത്തിയ കേസിൽ മേജർ രവിയോട് വിചാരണ കോടതിയിൽ കീഴടങ്ങാൻ ഹൈക്കോടതി ഉത്തരവ്. തനിക്കെതിരെ എറണാകുളം സൗത്ത് പോലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദ് ചെയ്യണം എന്നാവശ്യപ്പെട്ട് മേജർ രവി നൽകിയ ഹർജി തീർപ്പാക്കിയാണ് ജസ്റ്റിസ്‌ പി.വി കുഞ്ഞികൃഷ്ണന്റെ ഉത്തരവ്.

2017 ൽ എറണാകുളത്ത് നടന്ന ചടങ്ങിൽ മേജർ രവി ഏഷ്യാനെറ്റ് ന്യൂസ്‌ എക്സിക്യൂട്ടീവ് എഡിറ്ററായ സിന്ധു സൂര്യകുമാറിനെതിരെ അപമാനകരമായ പരാമർശം നടത്തിയെന്നായിരുന്നു കേസ്.

സിന്ധു സൂര്യകുമാറിന്റെ പരാതിയിൽ പോലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് മേജർ രവി ഹൈകോടതിയെ സമീപിച്ചത്. കേസ് പൂർണമായും റദ്ദാക്കണം എന്നായിരുന്നു മേജ‍ർ രവിയുടെ ആവശ്യം. ഇത് തള്ളിയാണ് വിചാരണ നേരിടാൻ മേജർ രവിയോട് കോടതി നിർദേശിച്ചത്.

ഐപിസി 354, കേരള പോലീസ് ആക്ട് 120 ഒ- പ്രകാരമുള്ള കുറ്റങ്ങളിൽ മേജർ രവി വിചാരണ നേരിടണമെന്നാണ് കോടതിയുടെ നിർദേശം. മുൻ സൈനിക ഉദ്യോഗസ്ഥ്യൻ എന്ന നിലയിൽ മേജർ രവി അഭിപ്രായ പ്രകടനങ്ങൾ നടത്തുമ്പോൾ ശ്രദ്ധിക്കണമായിരുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടു.

അതിനിടെ മേജർ രവിക്കെതിരെ ഇരിങ്ങാലക്കുട പൊലീസ് ഇന്ന് വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. ധനകാര്യ സ്‌ഥാപനത്തെ പറ്റിച്ചെന്ന പരാതിയിലാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തത്. സെക്യൂരിറ്റി ജീവനക്കാരെ നൽകാമെന്ന് പറഞ്ഞ് പണം തട്ടിയെന്നാണ് ധനകാര്യ സ്ഥാപനത്തിൻ്റെ പരാതി. മേജർ രവിയുടെ തണ്ടർഫോഴ്‌സ് സ്‌ഥാപനത്തിൻ്റെ സഹഉടമകളും കേസിൽ പ്രതികളാണ്. പരാതിയിൽ നടപടി ആവശ്യപ്പെട്ട് ധനകാര്യ സ്‌ഥാപനം നേരത്തെ ഇരിങ്ങാലക്കുട കോടതിയെ സമീപിച്ചിരുന്നു. കോടതി നിർദ്ദേശ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്; എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലും രണ്ട് മുനിസിപ്പാലിറ്റികളിലുമായി ഇടുക്കിയിൽ പത്ത്  വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജം
കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് മർദനമേറ്റതായി വ്യാപക പരാതി, സിപിഎം പ്രവർത്തകർ കയ്യേറ്റം ചെയ്തെന്നാണ് യുഡിഎഫ് ആരോപണം