എത്തിയത് 51 ലക്ഷം തീർത്ഥാടകർ, 429 കോടി രൂപയുടെ വരുമാനം; ശബരിമലയില്‍ മകരവിളക്ക് ഒരുക്കങ്ങൾ പൂർത്തിയായി

Published : Jan 13, 2026, 06:54 PM IST
Makaravilakku preparations completed at Sabarimala

Synopsis

ശബരിമലയില്‍ മകരവിളക്ക് ഒരുക്കങ്ങൾ പൂർത്തിയായയാതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ ജയകുമാർ. ഈ മാസം 12 വരെ 51 ലക്ഷം തീർത്ഥാടകരാണ് എത്തിയത്

പത്തനംതിട്ട: ശബരിമലയില്‍ മകരവിളക്ക് ഒരുക്കങ്ങൾ പൂർത്തിയായയാതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ ജയകുമാർ. ഈ മാസം 12 വരെ 51 ലക്ഷം തീർത്ഥാടകരാണ് എത്തിയതെന്നും 429 കോടി രൂപയുടെ വരുമാനമുണ്ടായെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ വ്യൂ പോയിന്‍റുകളിൽ കർശന സുരക്ഷ ഒരുക്കിയിട്ടുണ്ട്. അടുത്ത വർഷത്തേക്കുള്ള തയ്യാറെടുപ്പുകളും ആരംഭിച്ചിട്ടുണ്ട്. അടുത്ത മാസം 6ന് തിരുവനന്തപുരത്ത് അവലോകന യോഗം ചേരും. ഓരോ ഡിപ്പാർട്ട്മെന്‍റ് പ്രതിനിധികളെ പ്രത്യേകം കണ്ട് കാര്യങ്ങള് വിലയിരുത്തും. ഇക്കുറി പൊതുജനങ്ങൾക്ക് ഓൺലൈൻ വഴി മുറികൾ ബുക്ക് ചെയ്യാൻ സാധിച്ചു. ഈ ബോർഡ് ചുമതലയേറ്റത് പ്രത്യേകം സാഹചര്യത്തിലാണ്. അതിനാൽ ജനങ്ങൾ ഒരുപാട് പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ, സ്പോൺസർഷിപ് ഗൈഡ് ലൈൻ നവീകരിക്കുമെന്നും ശബരിമലയിൽ അവശ്യമുള്ള കാര്യങ്ങൾക്ക് വേണ്ടി സ്പോൺസർമാരെ തേടും, സ്പോൺസർമാർക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ഇനി ശബരിമലയിൽ ചെയ്യാൻ കഴിയില്ല. ഇത്തരം ചില സ്പോൺസർമാർക്ക് ഇനി ശബരിമലയിൽ വിലസാൻ കഴിയില്ല. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള മുഴുവൻ ക്ഷേത്രങ്ങളിലും സെക്യൂരിറ്റി ഓഡിറ്റിങ് നടത്തും. വിലപിടിപ്പുള്ള സാധനങ്ങൾ ഡിജിറ്റൽ മാർക്ക് അടക്കം രേഖപ്പെടുത്തി സൂക്ഷിക്കും കാർബൺ കോപ്പി ഉപയോഗിച്ചുള്ള രസീത് നിർത്തലാക്കും പൂർണമായും ഡിജിറ്റൽ ആക്കും എന്നും കെ ജയകുമാർ പ്രതികരിച്ചു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ഗ്രൗണ്ട് റിയാലിറ്റി' നേരിട്ടറിയാൻ മധുസൂദൻ മിസ്ത്രി എത്തി, കേരളത്തിലെ കോൺഗ്രസ് സ്ഥാനാർഥി നിർണയ ചർച്ചകൾക്ക് തുടക്കം; 'എല്ലാവർക്കും കാണാം'
രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ പരാതിക്കാരിയെ അധിക്ഷേപിച്ചു; കോൺഗ്രസ് വനിതാ നേതാവ് ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ പരാതി