കനത്തമഴ; മലങ്കര ഡാമിന്‍റെ ഷട്ടറുകൾ തുറന്നു

By Web TeamFirst Published Jul 19, 2019, 8:16 PM IST
Highlights

ഡാമിന്റെ രണ്ടുഷട്ടറുകൾ 30 സെന്റീ മീറ്റർ വീതമാണ് ഉയർത്തിയത്. ഇതോടെ മൂവാറ്റുപുഴയാറിന്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ആർഡിഒ അറിയിച്ചു.

മൂവാറ്റുപുഴ: സംസ്ഥാനത്ത്  കാലവർഷം ശക്തമായതോടെ മലങ്കര ഡാമിന്റെ ഷട്ടറുകൾ തുറന്നു. ഡാമിന്റെ രണ്ടുഷട്ടറുകൾ 30 സെന്റീ മീറ്റർ വീതമാണ് ഉയർത്തിയത്.  മൂവാറ്റുപുഴയാറിന്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ആർഡിഒ അറിയിച്ചു.

റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ മഴ കനത്തു. കോട്ടയം ജില്ലയിലെ മീനച്ചിലാറും മണിമലയാറും കരകവിയുകയാണ്. മലബാറിൽ കണ്ണൂർ, കാസർകോട് ജില്ലകളിലെ മലയോര മേഖലകളിൽ ശക്തമായ മഴ തുടരുകയാണ്. കനത്ത മഴയിൽ കണ്ണൂർ നഗരത്തിലെ വിവിധ പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി. നിരവധി വീടുകൾ വെള്ളത്തിനടിയിലായി. ന​ഗരത്തിലെ ഇരുപതോളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. കോഴിക്കോട് നഗരവും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. മൂന്നുദിവസം കൂടി മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. 

കനത്തമഴയെ തുടർന്ന് സംസ്ഥാനത്തിന്‍റെ വിവിധഭാഗങ്ങളില്‍ കടലാക്രമണം രൂക്ഷമാണ്. കൊല്ലം, എറണാകുളം, മലപ്പുറം ജില്ലകളിലെ തീരദേശമേഖലകളിലാണ് കടലാക്രമണം രൂക്ഷമാകുന്നത്. വിവിധയിടങ്ങളില്‍ മത്സ്യബന്ധനത്തിന് കടലില്‍ പോയ ഏഴ് പേരെ കാണാതായതായി അധികൃതർ വ്യക്തമാക്കി.

click me!