
ദില്ലി: ഉത്തരേന്ത്യയിലെ പ്രളയക്കെടുതിയില്‍ മരണസംഖ്യ 151 ആയി. ഉത്തരേന്ത്യയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രളയക്കെടുതി രൂക്ഷമായി തുടരുകയാണ്. അസം, ബിഹാർ ,മേഘാലയ എന്നീ സംസ്ഥാനങ്ങളിലാണ് ഇപ്പോഴും വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്നത്. ഒരു കോടിയിലധികം പേരെ പ്രളയം ബാധിച്ചെന്നാണ് കേന്ദ്ര സർക്കാരിന്‍റെ കണക്ക്. അസമിൽ ഒൻപത് പേർ കൂടി മരിച്ചു. ഇതോടെ അസമില്‍ മരിച്ചവരുടെ എണ്ണം 48 ആയി.
അസമിൽ 33 ജില്ലകളിലായി 60 ലക്ഷം പേരെ പ്രളയം ബാധിച്ചെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 1080 ദുരിതാശ്വാസ ക്യാമ്പുകളിലായി രണ്ടര ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചു. വനമേഖലകളിൽ കുടുങ്ങി കിടക്കുന്നവർക്കായി തിരച്ചിൽ തുടരുകയാണ്. പ്രളയത്തിൽ ഒറ്റകൊമ്പൻ കണ്ടാമൃഗങ്ങൾ അടക്കം ചത്തു. മൃഗങ്ങളുടെ സുരക്ഷയ്‍ക്കായി താൽക്കാലിക സംവിധാനങ്ങൾ പാർക്കുകളിൽ ഒരുക്കിയതായി അധികൃതർ അറിയിച്ചു.
ബിഹാറിൽ 18 ജില്ലകളിലായി 57 ലക്ഷം പേർ ദുരിതത്തിലാണ്. 1119 ദുരിതാശ്വാസ ക്യാമ്പുകൾ ബിഹാറിൽ തുറന്നു. നാല് ലക്ഷത്തോളം പേർ ക്യാമ്പുകളിൽ ഉണ്ട്. ഭക്ഷണവും ശുദ്ധജലവും മരുന്നും ഉറപ്പുവരുത്തിയതായി ബിഹാർ സർക്കാർ അറിയിച്ചു. അസമിൽ 33 ജില്ലകളിലായി 60 ലക്ഷം പേരെ പ്രളയം ബാധിച്ചു. 1080 ദുരിതാശ്വാസ ക്യാമ്പുകളിലായി രണ്ടര ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചു. വനമേഖലകളിൽ കുടുങ്ങി കിടക്കുന്നവർക്കായി തിരച്ചിൽ തുടരുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam