മലപ്പുറം ഉപതെരഞ്ഞെടുപ്പും ഏപ്രിൽ ആറിന്, അങ്കത്തിനൊരുങ്ങി മുന്നണികൾ

Published : Feb 26, 2021, 07:07 PM ISTUpdated : Feb 26, 2021, 07:17 PM IST
മലപ്പുറം ഉപതെരഞ്ഞെടുപ്പും  ഏപ്രിൽ ആറിന്, അങ്കത്തിനൊരുങ്ങി മുന്നണികൾ

Synopsis

യുഡിഎഫിന്റെ പി കെ കുഞ്ഞാലിക്കുട്ടി രാജിവച്ച ഒഴിവിലേക്കാണ് മലപ്പുറത്ത് ലോക്സഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 

തിരുവനന്തപുരം: മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. കേരള നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം തന്നെ മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പും ഏപ്രിൽ ആറിന് നടക്കും. മാർച്ച് 12 ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. മാർച്ച് 19 ന് പത്രിക സമർപ്പിക്കാനുള്ള സമയ പരിധി അവസാനിക്കും. മാർച്ച് 20 ന് സൂക്ഷ്മ പരിശോധന നടക്കും. മാർച്ച് 22 ന് പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമാണ്. ദില്ലി വിഗ്യാൻ ഭവനിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറയാണ് തീയതികൾ പ്രഖ്യാപിച്ചത്.

യുഡിഎഫിന്റെ പി കെ കുഞ്ഞാലിക്കുട്ടി രാജിവച്ച ഒഴിവിലേക്കാണ് മലപ്പുറത്ത് ലോക്സഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. നേരത്തെ 171023 വോട്ടുകൾക്ക് കുഞ്ഞാലിക്കുട്ടി വിജയിച്ച മണ്ഡലമെങ്കിലും മുസ്ലീം ലീ​ഗിന് ഇത്തവണ മണ്ഡലം നിലനിർത്താൻ ഏറെ വിയർക്കേണ്ടി വരുമെന്നാണ് വിലയിരുത്തൽ. മണ്ഡലത്തിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് മുസ്ലീം ലീ​ഗിൽ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. 

സംസ്ഥാനത്ത് 40,771 പോളിംഗ് ബൂത്തുകളാണ് ഉള്ളത്. ബൂത്തുകളുടെ എണ്ണത്തിൽ 89.65 ശതമാനം വർദ്ധനവ് ഇക്കുറി ഉണ്ടായി. സംസ്ഥാനത്ത് 140 മണ്ഡലങ്ങളുണ്ട്. 2.67 കോടിയിലേറെ വോട്ടർമാരുള്ളതിൽ 579033 പുതിയ വോട്ടർമാരുണ്ട്. 221 ട്രാൻസ്ജെൻഡർ വോട്ടർമാരും ഇത്തവണ വോട്ട് ചെയ്യുന്നുണ്ട്. വോട്ടർ പട്ടികയുടെ അന്തിമ കണക്കിൽ ഇനിയും വോട്ടർമാർ കൂടിയേക്കും. 

കേരളത്തിലെ തെരഞ്ഞെടുപ്പ് നിരീക്ഷകൻ ദീപക് മിശ്ര ഐപിഎസ്സാണ്. കേരളത്തിലെ പ്രത്യേക കേന്ദ്ര നിരീക്ഷകനെ രണ്ടു ദിവസത്തിൽ തീരുമാനിക്കും. പുഷ്പേന്ദ്ര കുമാർ പുനിയ കേരളത്തിൽ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകനാവും. 30.8 ലക്ഷം രൂപ ഓരോ മണ്ഡലത്തിലും സ്ഥാനാർത്ഥിക്ക് പരമാവധി ചെലവാക്കാവുന്ന തുകയായി നിശ്ചയിച്ചു. 

ഒരു ബൂത്തിൽ പരമാവധി 1000 വോട്ടർമാരെയേ അനുവദിക്കൂ. പോളിംഗ് ബൂത്തുകളിൽ കൊവിഡ് പ്രോട്ടോക്കോൾ നിർബന്ധമായി പാലിക്കണം. ബൂത്ത് സജ്ജമാക്കാൻ ഒരു ഉദ്യോഗസ്ഥനെ കൂടി അധികമായി നിയോഗിക്കും. കൊവിഡ് രോഗികൾക്കും 80 വയസ്സ് കഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കും പോസ്റ്റൽ വോട്ടിന് അനുമതിയുണ്ട്. 150 കമ്പനി കേന്ദ്ര സേനയെ വിന്യസിക്കണമെന്ന് ചീഫ് ഇലക്ടറൽ ഓഫീസറോട് സംസ്ഥാന ഇലക്ഷൻ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. കണ്ണൂർ, മലപ്പുറം , വയനാട് , പാലക്കാട് ജില്ലകലിൽ കേന്ദ്ര സേനയെ വിന്യസിക്കും. മാവോയിസ്റ്റ് ഭീഷണിയുള്ള മേഖകളിൽ കൂടുതൽ ജാഗ്രത പുലത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. തീയ്യതി പ്രഖ്യാപിച്ചതോടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഇന്ന് മുതൽ നിലവിൽ വരും.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സര്‍ക്കാര്‍ ജീവനക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തിയോ? അനുമതിയില്ലാതെ ഫോൺ നമ്പർ ശേഖരിച്ചു? ഹ‍ർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം 9-ാം ദിനം, തിരുവനന്തപുരത്ത് ഇന്ന് സർക്കാർ ആശുപത്രികളിൽ ചികിത്സ മുടങ്ങും