
മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്തിൽ വിവിധ കാലയളവുകളിലെ പെര്‍ഫോര്‍മന്‍സ് ഓഡിറ്റ് പരാമര്‍ശമുള്ള ഫയലുകള്‍ കാണാതായതിൽ ഭരണസമിതിയുടെ നടപടി. ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ അടുത്ത ബോർഡ് യോഗത്തിൽ, ഫയലുകൾ കാണാതായ സംഭവം വിശദമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്ന് അധ്യക്ഷന്‍ പി.എ. ജബ്ബാര്‍ ഹാജി അറിയിച്ചു. ഈ റിപ്പോർട്ട് പരിഗണിച്ച് തുടർ നടപടി സ്വീകരിക്കുമെന്നാണ് അറിയിപ്പ്.
ജില്ല പഞ്ചായത്തിലെ 1997 ഏപ്രില്‍ ഒന്ന് മുതല്‍ 1998 ജൂണ്‍ 30 വരെയുള്ള പെർഫോമൻസ് ഓഡിറ്റ് ഫയലുകൾ കാണാതായിട്ടുണ്ട്. 2000 ജനുവരി ഒന്ന് മുതല്‍ 2000 മാര്‍ച്ച് 31 വരെയുള്ള ഫയലുകളും കാണാതായി. ഇവ കണ്ടെത്തുന്നതിന് രണ്ട് ഉദ്യോഗസ്ഥർക്ക് 2025 സെപ്റ്റംബര്‍ 22ന് ചുമതല നല്‍കിയിരുന്നു. ഓഫീസിലെ രണ്ട് റെക്കോര്‍ഡ്‌സ് റൂമുകളിലും ഫയലുകള്‍ വെക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും വിശദമായി പരിശോധിച്ചെങ്കിലും ഫയലുകള്‍ കണ്ടെത്താന്‍ സാധിച്ചില്ല. ഇക്കാര്യം വിശദമാക്കി ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. 1997 ഏപ്രില്‍ ഒന്ന് മുതല്‍ 1998 ജൂണ്‍ 30 വരെ കാലയളവിലെ നാല് ഖണ്ഡികകളും 2000 ജനുവരി ഒന്ന് മുതല്‍ മാര്‍ച്ച് 31 വരെ കാലയളവിലെ അഞ്ച് ഖണ്ഡികകളും പരിശോധിച്ച് തീര്‍പ്പാക്കാന്‍ ബാക്കിയുണ്ടെന്ന് പെര്‍ഫോമന്‍സ് ഓഡിറ്റ് വിഭാഗം ജില്ല പഞ്ചായത്തിനെ അറിയിച്ചിട്ടുണ്ട്. കൂടാതെ 2017-18 വര്‍ഷത്തെ ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ക്കെതിരെ റവന്യൂ റിക്കവറി നടപടി സ്വീകരിക്കുന്നതിനും യോഗം തീരുമാനിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam