
മലപ്പുറം: പുത്തനത്താണിയില്‍ മൂന്നര കിലോയോളം തൂക്കം വരുന്ന ആനക്കൊമ്പുമായി ഏഴംഗ സംഘത്തെ വനംവകുപ്പ് പിടികൂടി. തിരുവനന്തപുരം വനം ഇന്‍റലിജന്‍സിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നിലമ്പൂര്‍ റേഞ്ച് ഫ്‌ലയിങ് സ്‌ക്വാഡും കാളികാവ് റേഞ്ച് ഓഫീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികള്‍ വലയിലായത്. സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ നടക്കുന്ന രണ്ടാമത്തെ ആനക്കൊമ്പ് വേട്ടയാണിത്. കഴിഞ്ഞ ദിവസം കോഴിക്കോടും സമാന രീതിയില്‍ ആറംഗ സംഘം പിടിയിലായിരുന്നു. വയനാട് മേപ്പാടി സ്വദേശി ഫൈസല്‍ ചോലക്കല്‍, തിരൂര്‍ ആലത്തിയൂര്‍ സ്വദേശികളായ ജംഷീര്‍ തറയില്‍, അബ്ദുല്‍ ജബ്ബാര്‍ തറയില്‍, തിരൂര്‍ സ്വദേശി ഷോബിഷ് വെട്ടാത്, പുത്തനത്താണി സ്വദേശികളായ അബ്ദുല്‍ സമീര്‍ ബാബു, ഷെമീര്‍ രായംമരക്കാര്‍, സുബൈര്‍ നെടുവംചേരി എന്നിവരാണ് അറസ്റ്റിലായത്.
പുത്തനത്താണി-തിരുനാവായ റോഡില്‍ വച്ച് രണ്ട് കാറുകളിലായി ആനക്കൊമ്പ് കടത്താന്‍ ശ്രമിക്കവേയാണ് വനംവകുപ്പ് സംഘം ഇവരെ തടഞ്ഞു നിര്‍ത്തി പിടികൂടിയത്. പ്രതികളില്‍ നിന്ന് മൂന്നര കിലോ തൂക്കമുള്ള ഒരു ആനക്കൊമ്പിന് പുറമേ കടത്തിന് ഉപയോഗിച്ച രണ്ട് വാഹനങ്ങളും ഒരു പിസ്റ്റളും രണ്ട് കത്തികളും ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. പിടികൂടിയ ആനക്കൊമ്പിന്‍റെ ഉറവിടത്തെക്കുറിച്ചും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച വന്യജീവി വേട്ടക്കാരെക്കുറിച്ചും ഉന്നതതല അന്വേഷണം ആരംഭിച്ചതായി വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam