കുനിയിൽ ഇരട്ടക്കൊലപാതകം: 12 പ്രതികൾ കുറ്റക്കാരെന്ന് കോടതി, ശിക്ഷ ബുധനാഴ്ച 

Published : Apr 13, 2023, 12:36 PM ISTUpdated : Apr 13, 2023, 02:04 PM IST
 കുനിയിൽ ഇരട്ടക്കൊലപാതകം: 12 പ്രതികൾ കുറ്റക്കാരെന്ന് കോടതി, ശിക്ഷ ബുധനാഴ്ച 

Synopsis

2012 ജനുവരിയിൽ  കു​നി​യി​ല്‍ കുറുവാങ്ങാടൻ അ​ത്തീ​ഖ് റ​ഹ്മാ​ന്‍ കൊല്ലപ്പെട്ടതിന്റെ പ്രതികാരമായി ഇരട്ടക്കൊല നടത്തിയെന്നാണ് കേസ്. അ​ത്തീ​ഖ് റ​ഹ്മാ​ന്‍ കൊലക്കേസിൽ പ്രതികളായിരുന്നു പിന്നീട് കൊല്ലപ്പെട്ട ആസാദു അബൂബക്കാരും. 

മലപ്പുറം : അരീക്കോട് കുനിയിൽ ഇരട്ടക്കൊലപാതക കേസിൽ 12 പ്രതികൾ കുറ്റക്കാരെന്ന് കോടതി വിധി. ഒന്നു മുതൽ 11 വരെയുള്ള പ്രതികളും 18 ആം പ്രതിയും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. പ്രതികൾക്കുള്ള ശിക്ഷ ഈ മാസം 19 തിന് വിധിക്കും. മ​ഞ്ചേ​രി മൂ​ന്നാം അ​ഡീ​ഷ​ന​ല്‍ ജി​ല്ല സെ​ഷ​ന്‍സ് കോ​ട​തിയാണ് വിധി പറഞ്ഞത്.  അരീക്കോട് കുനിയിൽ കൊ​ള​ക്കാ​ട​ന്‍ അ​ബൂ​ബ​ക്ക​ര്‍, സ​ഹോ​ദ​ര​ന്‍ അ​ബ്ദു​ൽ ക​ലാം ആ​സാ​ദ് എ​ന്നി​വ​രെ മു​ഖം​മൂ​ടി ധ​രി​ച്ചെ​ത്തി​യ സം​ഘം ന​ടു​റോ​ഡി​ല്‍ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തിയെന്നാണ് കേസ്.  2012 ജൂണ് 10 നായിരുന്നു കേസിനാസ്പദമായ സംഭവം. 2012 ജനുവരിയിൽ  കു​നി​യി​ല്‍ കുറുവാങ്ങാടൻ അ​ത്തീ​ഖ് റ​ഹ്മാ​ന്‍ കൊല്ലപ്പെട്ടതിന്റെ പ്രതികാരമായി ഇരട്ടക്കൊല നടത്തിയെന്നാണ് കേസ്. അ​ത്തീ​ഖ് റ​ഹ്മാ​ന്‍ കൊലക്കേസിൽ പ്രതികളായിരുന്നു പിന്നീട് കൊല്ലപ്പെട്ട ആസാദു അബൂബക്കാരും. 


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അടുപ്പിച്ച് നാല് ദിവസം ബാങ്കില്ല, അടിയന്തര ഇടപാടുകൾ ഇന്നു തന്നെ നടത്തുക; മൂന്ന് ദിവസം അവധിയും പിന്നാലെ പണിമുടക്കും
തിരുവനന്തപുരത്ത് പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മേയറില്ല! ഗവർണറടക്കം 22 പേരുടെ പട്ടികയിൽ വിവി രാജേഷിനെ ഉൾപ്പെടുത്തിയില്ല