മലപ്പുറം തെന്നല ബാങ്ക് ക്രമക്കേട്; മുസ്ലിം ലീഗ് നേതാവുൾപ്പെടെ എട്ട് പേർക്കെതിരെ കേസ്

Published : Apr 04, 2025, 12:27 PM IST
 മലപ്പുറം തെന്നല ബാങ്ക് ക്രമക്കേട്; മുസ്ലിം ലീഗ് നേതാവുൾപ്പെടെ എട്ട് പേർക്കെതിരെ കേസ്

Synopsis

മുൻ ബാങ്ക് പ്രസിഡന്‍റും ലീഗ് നേതാവുമായ എൻ പി കുഞ്ഞി മൊയ്തീൻ,  ബാങ്ക് ജീവനക്കാരും ഭരണസമിതി അംഗങ്ങളുമായ മറ്റു ഏഴ് പേർക്കുമെതിരെയാണ് കോട്ടയ്ക്കൽ പൊലീസ് കേസെടുത്തത്

മലപ്പുറം: മലപ്പുറം തെന്നല ബാങ്ക് ക്രമക്കേടിൽ മുസ്ലിം ലീഗ് നേതാവുൾപ്പെടെ എട്ട് പേർക്കെതിരെ കേസ്. മുൻ ബാങ്ക് പ്രസിഡന്‍റും ലീഗ് നേതാവുമായ എൻ പി കുഞ്ഞി മൊയ്തീൻ, 
ബാങ്ക് ജീവനക്കാരും ഭരണസമിതി അംഗങ്ങളുമായ മറ്റു ഏഴ് പേർക്കുമെതിരെയാണ് കോട്ടയ്ക്കൽ പൊലീസ് കേസെടുത്തത്.  മലപ്പുറം ജോയിന്റ് രജിസ്ട്രാ  ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയെ തുടർന്നാണ് കോട്ടയ്ക്കൽ പൊലീസ് കേസെടുത്തത്. അഴിമതി ആരോപണത്തെ തുടര്‍ന്ന് ബാങ്ക് ഭരണസമിതി രാജിവെച്ചിരുന്നു.

രണ്ട് വർഷമായി ബാങ്കിനെതിരെ നിക്ഷേപകർ പ്രതിഷേധം തുടരുകയായിരുന്നു. യുഡിഎഫ് ഭരണസമിതി കൈയ്യാളുന്ന മലപ്പുറം തെന്നല സർവീസ് സഹകരണ ബാങ്കിൽ നിന്ന് നിക്ഷേപകർക്ക് പണം തിരികെ നൽകുന്നില്ലെന്ന് 2023ലാണ് പരാതി ഉയര്‍ന്നത്. യു‍ഡിഎഫാണ് കാലങ്ങളായി ബാങ്ക് ഭരിക്കുന്നത്. അനധികൃതമായി വായ്പകൾ നൽകിയത് തിരിച്ചടക്കാത്തതാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം