
മലപ്പുറം: മലപ്പുറം എടവണ്ണ കിഴക്കേ ചാത്തല്ലൂരിലെ കാട്ടുപന്നി ആക്രമണത്തില്‍ മരിച്ച ഫാത്തിമയുടെ കുടുംബത്തിന് 14 ലക്ഷം രൂപ സർക്കാർ ധന സഹായം നൽകുമെന്ന് മന്ത്രി പി കെ ബഷീർ. 10 ലക്ഷം വനം വകുപ്പും 4 ലക്ഷം രൂപ ദുരന്തനിവാരണ സേനയും നൽകും. വനംവകുപ്പിൽ നിന്ന് 5 ലക്ഷം നാളെത്തന്നെ കുടുംബത്തിന് കൈമാറും. പരിക്കേറ്റവരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കും. കാട്ടുപന്നി ആക്രമണവുമായി ബന്ധപ്പെട്ട് പ്രദേശത്ത് പ്രത്യേക ഡ്രൈവ് നടത്തും. സ്ഥിരമായി പ്രദേശത്തേക്ക് ആർ ആർ ടി സംഘത്തെ അയക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട് എന്നും മന്ത്രി വ്യക്തമാക്കി. ഷൂട്ടർമാർക്ക് തിര നൽകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam