LIVE NOW
Published : Sep 15, 2026, 10:21 AM ISTUpdated : Sep 15, 2026, 10:24 AM IST

Malayalam News Live: ഹവാല ഇടപാടിന് തെളിവുകൾ നിരത്തി ഇഡി; ദുബായ് യാത്ര ഹവാല ഇടപാടിനെന്ന് കണ്ടെത്തൽ

Summary

മാസപ്പടി ഇടപാടിൽ സംസ്ഥാന പൊലീസിന് ED നൽകിയ കത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ. കത്തിന്റെ പകർപ്പ് പുറത്തുവന്നു. വീണയിൽ നിന്ന് പിടിച്ചെടുത്ത രേഖകളിൽ കള്ളപ്പണം വെളുപ്പിച്ചതിൻ്റെ വ്യക്തമായ തെളിവുണ്ടെന്ന് ED ഈ കത്തിൽ പറയുന്നു. ഹവാല കടത്ത് സാധൂകരിക്കുന്ന സാക്ഷിമൊഴികളും സ്‌ക്രീൻ ഷോട്ടുകളും ഉണ്ടെന്നും ഈ ഇടപാടുകളിൽ മുഹമ്മദ് റിയാസിന് മുഖ്യ പങ്ക് എന്നും കത്തിൽ പറയുന്നു.

10:24 AM (IST) Sep 15

മികച്ച തിരക്കഥക്ക് അവാർഡ് കൊടുക്കണമെന്ന് റിയാസ്

ഇഡി ആരോപണത്തിനെതിരെ മറുപടിയുമായി സിപിഎം നേതാവ് പി.എ. മുഹമ്മദ് റിയാസ്. വാർത്തകൾ ബോധപൂർവം സമൂഹത്തിൽ മോശമായ പ്രതിച്ഛായ ഉണ്ടാക്കാൻ വേണ്ടിയാണ് പ്രചരിപ്പിക്കുന്നതെന്നും പ്രധാനപ്പെട്ട തെളിവാണെങ്കിൽ ഇത് ഇങ്ങനെയാണോ പുറത്തുവിടുന്നതെന്നും അദ്ദേഹം ചോദിച്ചു.

Read Full Story

10:23 AM (IST) Sep 15

യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള തീരുമാനം ഉപേക്ഷിച്ച് കെഎസ്ഇബി

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള തീരുമാനം ഉപേക്ഷിച്ച് കെഎസ്ഇബി. എന്‍ടിപിസിയിൽ നിന്ന് 300 മെഗാവാട്ട് വാങ്ങാനുള്ള തീരുമാനം വേണ്ടെന്ന് വെച്ചു. ജനങ്ങൾക്ക് ഭാവിയിൽ വൻ ബാധ്യതയാകുമെന്ന് കണ്ടാണ് പിന്മാറ്റം.

Read Full Story

10:23 AM (IST) Sep 15

സിപിഎം വിശാല സമിതിയില്‍ ആഞ്ഞടിച്ച് ജില്ലാ കമ്മിറ്റികൾ

വ്യക്തികേന്ദ്രീകൃത ശൈലിക്കെതിരെ സിപിഎം വിശാല സമിതിയിൽ ആഞ്ഞടിച്ച് ജില്ലാകമ്മിറ്റികൾ. ലോകത്ത് കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഇല്ലാതായത് നേതാക്കളുടെ ധാർഷ്ട്യം കാരണമെന്ന് കൊല്ലം കമ്മിറ്റി തുറന്നടിച്ചു. 10 വർഷത്തെ ഭരണം പ്രസ്ഥാനത്തെ ദുർബലമാക്കിയെന്ന് കണ്ണൂർ കമ്മിറ്റി തുറന്നുപറഞ്ഞു. എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട് എന്ന പ്രചാരണ വാചകം പോലും തിരിച്ചടിച്ചെന്നും വിമര്‍ശനം ഉയര്‍ന്നു.

Read Full Story

10:23 AM (IST) Sep 15

മൂന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും നാളെയും കൂടി ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥ പ്രവചനം. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്.

Read Full Story

10:22 AM (IST) Sep 15

മാസപ്പടി ഇടപാടിൽ കള്ളപ്പണം വെളുപ്പിച്ചതിൻ്റെ തെളിവുണ്ടെന്ന് ഇഡി

മാസപ്പടി ഇടപാടിൽ സംസ്ഥാന പൊലീസിന് ഇഡി നൽകിയ കത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ. കത്തിന്റെ പകർപ്പ് പുറത്തുവന്നു. വീണയിൽ നിന്ന് പിടിച്ചെടുത്ത രേഖകളിൽ കള്ളപ്പണം വെളുപ്പിച്ചതിൻ്റെ വ്യക്തമായ തെളിവുണ്ടെന്ന് ED ഈ കത്തിൽ പറയുന്നു. ഹവാല കടത്ത് സാധൂകരിക്കുന്ന സാക്ഷിമൊഴികളും സ്‌ക്രീൻ ഷോട്ടുകളും ഉണ്ടെന്നും ഈ ഇടപാടുകളിൽ മുഹമ്മദ് റിയാസിന് മുഖ്യ പങ്ക് എന്നും കത്തിൽ പറയുന്നു.

Read Full Story

More Trending News