തിരുവനന്തപുരം: 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഇന്ന് നടക്കും. വി ഡി സതീശന്‍റെ നേതൃത്വത്തിൽ യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷം നടക്കുന്ന ആദ്യ ഉപതെരഞ്ഞെടുപ്പ് ഇരു മുന്നണികൾക്കും അതീവ നിർണായകമാണ്. തെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്‍റെ വിലയിരുത്താലാകുമെന്നാണ് യു ഡി എഫ്, എൽ എഡി എഫ് നേതാക്കള്‍ പ്രതികരിച്ചത്. തദ്ദേശത്തിലും നിയമസഭയിലും നടത്തിയ മുന്നേറ്റം ഭരണത്തിലെത്തി നാലാം മാസത്തിലെ ഉപതെരഞ്ഞെപ്പിലും യു ഡി എഫ് അവര്‍ത്തിക്കാനാകുമോയെന്നതിലാണ് ആകാംഷ. പ്രിയദര്‍ശിനി സൗജ്യനയാത്ര, ഓണക്കാലത്തെ വിപണി ഇടപെടൽ, തൂഫാൻ തുടങ്ങിയവ നേട്ടപ്പട്ടികയിലുണ്ട്. പവര്‍ കട്ട് അടക്കമുള്ള വിവാദങ്ങളുാണ് മറുവശത്തുള്ളത്. നിയമസഭയിലെ കനത്ത തോല്‍വിക്ക് പിന്നാലെ സി പി എം തുടങ്ങിയ തെറ്റ് തിരുത്തലിന് ശ്രമങ്ങൾ ഇടത് അനുകൂല വോട്ടുകള്‍ തിരികെത്തുമോയെന്നതാണ് മറ്റൊരു ചോദ്യം. ഇനി ബി ജെ പിയുടെ കാലമെന്ന് പറയുന്ന ആ പാര്‍ട്ടിയുടെ കണക്കു കൂട്ടലുകൾ ശരിവയ്ക്കുമോ ഉപതെരഞ്ഞെടുപ്പ് എന്നതിലും ആകാംഷയുണ്ട്. രാവിലെ പത്ത് മണി മുതൽ വിവിധ കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ നടക്കും. ഉച്ചയോടെ പൂർണഫലം ലഭ്യമായേക്കും.

07:07 AM (IST) Sep 29
ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതി പുനസംഘടിപ്പിക്കാൻ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് ഇന്ത്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾ ആവശ്യപ്പെട്ടു. പലസ്തീന് പൂർണ്ണ യുഎൻ അംഗത്വം നൽകണമെന്നും മൂന്ന് രാജ്യങ്ങളും സംയുക്തമായി വ്യക്തമാക്കി
06:51 AM (IST) Sep 29
ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിപക്ഷം സമരം ശക്തമാക്കുന്നു. ഇംപീച്ച്മെന്റ് നടപടികൾ ചർച്ച ചെയ്യാൻ കോൺഗ്രസ് പ്രവർത്തക സമിതിയും ഇന്ത്യാ സഖ്യവും യോഗം ചേരും. ഇതിനിടെ വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട എസ്ഐആർ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും