സംസ്ഥാനത്ത് നവംബറിൽ വീണ്ടും ലോഡ്ഷെഡിങ് ആശങ്ക. ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങാൻ തീരുമാനമായില്ല. ഇതിനായി സർക്കാർ അനുമതി തേടിയിരിക്കുകയാണ് കെഎസ്ഇബി. മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല.

12:58 PM (IST) Oct 28
ട്രെയിനുകളിലെ രാത്രി മൊബൈൽ ചാർജിങ്ങിന് കടുത്ത നിയന്ത്രണവുമായി റെയിൽവേ. രാത്രി 11 മണി മുതൽ പുലർച്ചെ 5 മണി വരെ കോച്ചുകളിലെ ചാർജിങ് പോയിന്റുകളിലേക്കുള്ള വൈദ്യുതി വിതരണം വിച്ഛേദിക്കാൻ എല്ലാ സോണുകൾക്കും നിർദേശം നൽകി.
12:48 PM (IST) Oct 28
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പരസ്യ വിചാരണ ചെയ്യാൻ ഇന്ത്യാ സഖ്യം തയ്യാറെടുക്കുന്നു. വെള്ളിയാഴ്ച മൂന്നരക്ക് നടക്കുന്ന പ്രതിഷേധ പരിപാടി ദില്ലി പൊലീസിന്‍റെ കര്‍ശന നിരീക്ഷണത്തിലായിരിക്കും
12:15 PM (IST) Oct 28
നെടുമ്പാശ്ശേരിയില്‍ മിനി കൂപ്പർ അപകടത്തിൽ മൂന്ന് പേർ മരിച്ച കേസിൽ പ്രതികൾക്ക് ജാമ്യമില്ല. എറണാകുളം അഡീ. സെഷൻസ് കോടതി 2 ആണ് പ്രതികളുടെ ജാമ്യപേക്ഷ തള്ളിയത്. ഒന്നാം പ്രതി വാഹനമോടിച്ച സുഹൈൽ സജീവ്, മുൻ സീറ്റിലിരുണ്ടായിരുന്ന നിനവ്, അമീർ, ജോയൽ എന്നിവരുടെ ജാമ്യ അപേക്ഷയാണ് കോടതി തള്ളിയത്.
12:11 PM (IST) Oct 28
സംസ്ഥാനത്തെ പിഎസ്‍സി പരീക്ഷ തട്ടിപ്പ് കേസിൽ മുൻ ഉദ്യോഗസ്ഥൻ പി സതീഷ് അറസ്‌റ്റിൽ. ആസൂത്രണ ബോർഡ് നിയമന തട്ടിപ്പിലാണ് അറസ്റ്റ്
10:36 AM (IST) Oct 28
16 വയസ്സുകാരൻ ലൈസൻസില്ലാതെ വാഹനങ്ങൾ ഓടിച്ച സംഭവത്തിൽ രണ്ടുപേർക്കെതിരെ കേസെടുത്തു. അടൂർ പൊലീസ് ആണ് കേസെടുത്തത്. 16കാരൻ ഓടിച്ച കാറും ബൈക്കും അടൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തു
10:07 AM (IST) Oct 28
ആന്റോ ആഗസ്റ്റിനെതിരായ അബ്കാരി കേസിൽ നിയമോപദേശം തേടാൻ എക്സൈസ്. വാഴവറ്റയിലെ വീട് താൻ ലേലത്തിൽ പിടിച്ചെന്നാണ് ആൻ്റോയുടെ ഭാര്യമാതാവായ ലില്ലിയുടെ മൊഴി. എന്നാൽ രജിസ്ട്രേഷൻ നടപടി പൂർത്തിയാക്കിയിട്ടില്ല
09:12 AM (IST) Oct 28
പി പി ദിവ്യക്കെതിരായ പരാതി പിൻവലിക്കാൻ പണം ആവശ്യപ്പെട്ടെന്ന ആരോപണത്തില്‍ നിയമ നടപടിയുമായി കെഎസ്‍യു നേതാവ് മുഹമ്മദ് ഷമ്മാസ്. കാർട്ടൺ ഇന്ത്യ കമ്പനി എംഡി മുഹമ്മദ് ആസിഫിന് വക്കീൽ നോട്ടീസ് അയച്ചു. 7 കോടി രൂപ നഷ്ട പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്.
09:08 AM (IST) Oct 28
അർണബ് ചുഴലിക്കാറ്റ് കര തൊട്ടു. ആന്ധ്രാപ്രദേശ്, ഒഡീഷ തീരങ്ങളിൽ വൻ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വെസ്റ്റ് ഗോദാവരി ജില്ലയിലെ നരസ്പൂറിന് സമീപമാണ് ചുഴലിക്കാറ്റ് കര തൊട്ടത്. വിശാഖപട്ടണത്തും കാക്കിനടയിലും അതിശക്തമായ കാറ്റും കനത്ത മഴയും തുടരുകയാണ്.
09:08 AM (IST) Oct 28
ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ 17കാരൻ്റെ അച്ഛനായ ജഡ്ജിയുടെ ഫ്ലാറ്റിലെ പരിശോധന അവസാനിപ്പിച്ചു. ഇന്നലെ രാത്രി ആരംഭിച്ച പരിശോധന ഇന്ന് പുലർച്ചെ നാല് മണി വരെ നീണ്ടുനിന്നു. ഏഴ് മണിക്കൂർ നീണ്ട പരിശോധനയിൽ ആഡംബര ബൈക്കും ഡിജിറ്റൽ തെളിവുകളും പിടിച്ചെടുത്തു.
09:07 AM (IST) Oct 28
സംസ്ഥാനത്ത് നവംബറിൽ വീണ്ടും ലോഡ്ഷെഡിങ് ആശങ്ക. ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങാൻ തീരുമാനമായില്ല. ഇതിനായി സർക്കാർ അനുമതി തേടിയിരിക്കുകയാണ് കെഎസ്ഇബി. മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല.