LIVE NOW
Published : Nov 28, 2026, 12:04 PM ISTUpdated : Nov 28, 2026, 12:07 PM IST

Malayalam News Live: ചക്കക്കൊമ്പനെ നിരീക്ഷിക്കുന്നത് തുടർന്ന് വനംവകുപ്പ്

Summary

മിഷൻ ചക്കക്കൊമ്പൻ ദൗത്യം താത്ക്കാലികമായി ഉപേക്ഷിച്ചെങ്കിലും ആന വനംവകുപ്പിന്റെ നിരീക്ഷണത്തിൽ തുടരുന്നു. ജനവാസ മേഖലയിൽ ഇറങ്ങിയാൽ തുരത്തും. മയക്കുവെടി ഏറ്റതിനാൽ കൊമ്പൻ കൂടുതൽ അക്രമകാരിയാകുമോ എന്നതിൽ ജനങ്ങൾക്ക് ആശങ്ക.

12:07 PM (IST) Nov 28

മെസ്സിയുടെ പേരിലെ തട്ടിപ്പ്; 10 കോടി ആവശ്യപ്പെട്ട് വി അബ്ദുറഹ്മാൻ നൽകിയ കത്ത് പുറത്ത്

മെസ്സി വരുമെന്ന പേരിൽ കലൂർ സ്റ്റേഡിയം നവീകരണത്തിന് ധനവകുപ്പിൽ നിന്ന് 10 കോടി ആവശ്യപ്പെട്ട് അന്നത്തെ കായികമന്ത്രി വി അബ്ദുറഹ്മാൻ കത്ത് നൽകി. സ്പോൺസർ സ്റ്റേഡിയം ഏറ്റെടുത്ത ശേഷം ആയിരുന്നു ഈ കത്ത്. മുഴുവൻ ചെലവും സ്പോൺസർ വഹിക്കുമെന്നായിരുന്നു കരാർ. എന്നിട്ടും അതേ പ്രവൃത്തിക്ക് സർക്കാർ പണവും കായികമന്ത്രി ആവശ്യപ്പെട്ടു. കത്ത് പുറത്തുവന്നു.

Read Full Story

12:06 PM (IST) Nov 28

രാഹുൽ ഗാന്ധിയെ കാണാൻ സണ്ണി ജോസഫ്

സംസ്ഥാന കോൺഗ്രസിലെ പ്രതിസന്ധിയിൽ ഇന്ന് രാഹുൽ ഗാന്ധിയെ കാണാൻ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. സർക്കാർ,പാർട്ടി തലങ്ങളിലെ പ്രതിസന്ധി ധരിപ്പിക്കും. ഇരുപക്ഷങ്ങളുടെയും പരാതി ഖർഗയെ സണ്ണി ജോസഫ് ധരിപ്പിച്ചിരുന്നു. ഉണ്ണിത്താൻ്റെ പ്രകോപനമടക്കം വിശദാംശങ്ങൾ ദീപ ദാസ്മുൻഷി രാഹുൽ ഗാന്ധിയേ അറിയിച്ചിട്ടുണ്ട്.

Read Full Story

12:05 PM (IST) Nov 28

ടിഐ മധുസൂദനന്റെ പരാമർശത്തിൽ കേസെടുക്കാൻ പൊലീസ് നീക്കം

ധനരാജ് വധക്കേസ് വിധി പറഞ്ഞ ജഡ്ജിക്കെതിരായ ടിഐ മധുസൂദനന്റെ പരാമർശത്തിൽ കേസെടുക്കാൻ പൊലീസ് നീക്കം. പ്രസംഗം ഉടൻ കോടതിക്ക് കൈമാറും. കലാപാഹ്വാന കേസിൽ മധുസൂദനനെ ചോദ്യം ചെയ്യാൻ പൊലീസ്. 1990ൽ ചീമേനിയിൽ മൂന്ന് പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്.

12:04 PM (IST) Nov 28

വിദേശത്തുള്ള പ്രതിപക്ഷ എംപിമാർ നാളെ രാവിലെ തിരിച്ചെത്തണമെന്ന് ഇന്ത്യാ സഖ്യം

മണ്ഡല പുനർനിർണയ, വനിതാ ബില്ലുകൾ കേന്ദ്രസർക്കാർ പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കെ വിദേശത്തുള്ള എംപിമാരോട് അടിയന്തരമായി മടങ്ങിവരാൻ ഇന്ത്യാ സഖ്യ നേതൃത്വം നിർദേശം നൽകി. നാളെ രാവിലെ 10 മണിയോടെ മുഴുവൻ എംപിമാരും ദില്ലിയിലെത്തണമെന്നാണ് നിർദേശം.

Read Full Story

12:04 PM (IST) Nov 28

മയക്കുവെടിയിലും കുലുങ്ങാതെ ചക്കക്കൊമ്പൻ

മിഷൻ ചക്കക്കൊമ്പൻ ദൗത്യം താത്ക്കാലികമായി ഉപേക്ഷിച്ചെങ്കിലും ആന വനംവകുപ്പിന്റെ നിരീക്ഷണത്തിൽ തുടരുന്നു. ആനയിറങ്കൽ ജലാശയത്തിന് സമീപത്താണ് ചക്കക്കൊമ്പൻ ഇപ്പോഴുള്ളത്. തീറ്റ തിന്ന് ആരോ​ഗ്യവാനായി നിൽക്കുന്ന ചക്കക്കൊമ്പന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ‌ പുറത്തുവന്നിരിക്കുന്നത്.

Read Full Story

More Trending News