Published : Jul 06, 2022, 07:48 AM ISTUpdated : Jul 06, 2022, 08:32 PM IST

Malayalam News Live : സജി ചെറിയാന്‍ രാജിവച്ചു

Summary

ഭരണഘടനയെ അവഹേളിച്ച പ്രസംഗം തിരിച്ചടിയായി. മല്ലപ്പള്ളി പ്രസംഗത്തെ തള്ളിപ്പറഞ്ഞില്ല. രാജി തന്‍റെ സ്വന്തം തീരുമാനമെന്നും മന്ത്രി ഇന്നത്തെ വാര്‍ത്തകള്‍ അറിയാം....

Malayalam News Live : സജി ചെറിയാന്‍  രാജിവച്ചു

08:32 PM (IST) Jul 06

പിടി ഉഷ രാജ്യസഭയിലേക്ക്, പ്രഖ്യാപിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദി

ഒരു കാലത്ത് ലോകമറിയുന്ന അത്ലറ്റായി മാറുകയും, ട്രാക്കിൽ രാജ്യത്തിന്റെ അഭിമാനമായി നിറയുകയും ചെയ്ത പിടി ഉഷ രാജ്യസഭയിലേക്ക്. ബിജെപിയാണ് പിടി ഉഷയ്ക്ക് രാജ്യസഭയിലേക്ക് വഴിയൊരുക്കിയത്. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്റർ വഴി അറിയിച്ചു

05:52 PM (IST) Jul 06

മന്ത്രി സജി ചെറിയാന്‍ രാജിവച്ചു

ഭരണഘടനവിരുദ്ധ പരാമര്‍ശം തിരിച്ചടിയായി. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി.രാജി തന്‍റെ സ്വതന്ത്ര തീരുമാനമെന്നും വിശദീകരണം. പ്രസംഗത്തില്‍ പിഴവില്ല. ഒരു ഭാഗം അടര്‍ത്തിയെടുത്ത് പ്രചരിപ്പിച്ചു

 

05:27 PM (IST) Jul 06

സജി ചെറിയാൻ മന്ത്രി സ്ഥാനം രാജി വെച്ച് ആർഎസ്എസ്സിൽ ചേരണം; വി ഡി സതീശന്‍

സജി ചെറിയാൻ ഉയർത്തിപ്പിടിച്ചത് ആർഎസ്എസ് പ്രത്യയശാസ്ത്രം.മന്ത്രി ക്രിമിനൽകുറ്റം ചെയ്തു.പരാതികളിൽ ഇതുവരെ എഫ്ഐആർ എടുത്തില്ല.രാജിവെക്കാതെ മുന്നോട്ട് പോകാനാവില്ലെന്നും പ്രതിപക്ഷ നേതാവ്

04:52 PM (IST) Jul 06

സജി ചെറിയാൻ വിവാദം മന്ത്രിസഭ യോഗത്തിൽ ചർച്ച ആയില്ല

സജി ചെറിയാനും കേബിനെറ്റിൽ പങ്കെടുത്തു.മുഖ്യമന്ത്രിയും ഒന്നും പറഞ്ഞില്ല

04:15 PM (IST) Jul 06

എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യം.

വയനാട് എം.പി ഓഫീസ് ആക്രമണ കേസ്;  റിമാന്റിലായിരുന്ന  29 എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യം ലഭിച്ചു..കൽപ്പറ്റ CJM കോടതിയാണ് ജാമ്യം അനുവദിച്ചത്

04:12 PM (IST) Jul 06

മലപ്പുറം ഗവണ്‍മെന്റ് കോളജിലെ മോഷണം, എസ്എഫ്ഐ, കെഎസ് യു നേതാക്കളടക്കം 7 പേർ അറസ്റ്റിൽ

മലപ്പുറം ഗവണ്‍മെന്റ് കോളജില്‍ നിന്നും ലക്ഷങ്ങള്‍ വിലമതിക്കുന്ന ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ മോഷണം പോയ കേസിൽ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയും, കെഎസ് യു യൂണിറ്റ് പ്രസിഡന്റും ഉൾപ്പെടെ ഏഴ് വിദ്യാർത്ഥികൾ അറസ്റ്റിൽ. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി വിക്ടര്‍ ജോണ്‍സണ്‍, കെഎസ് യു യൂണിറ്റ് പ്രസിഡന്റ് ആത്തിഫ് എന്നിവര്‍ ഉള്‍പ്പെടെ 7 വിദ്യാര്‍ത്ഥികളാണ് പിടിയിലായത്. 

04:11 PM (IST) Jul 06

മണ്ണിടിച്ചില്‍ സാധ്യത, ആളുകളെ മാറ്റി

മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്ന ചാലക്കുടി, അതിരപ്പിളളി പഞ്ചായത്തിലെ മലക്കപ്പാറ വീരന്‍കുടി കോളനി നിവാസികളെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചു. മുഴുവന്‍ ആളുകളെയും മലക്കപ്പാറ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലേയ്ക്കാണ് മാറ്റിയത്. ഏഴ് കുടുംബങ്ങളിലായി 23 പേരാണ് ഇവിടെ കഴിയുന്നത്.

02:59 PM (IST) Jul 06

'ഭരണഘടനയെ അധിക്ഷേപിച്ചു', സജി ചെറിയാനെതിരെ ഗവർണർക്ക് ലോയേഴ്സ് ഫോറത്തിന്റെ പരാതി

ഭരണഘടനയെ അധിക്ഷേപിച്ച മന്ത്രി സജി ചെറിയാനെതിരെ ഗവർണർക്ക് പരാതി. കേരളാ ലോയേഴ്സ് ഫോറമാണ് പരാതി നൽകിയത്. ഇന്ത്യൻ ഭരണഘടനയെ തളളിപ്പറഞ്ഞ മന്ത്രിക്കെതിരെ ഗവർണർ ഭരണഘടനാപരമായ നടപടി സ്വീകരിക്കണമെന്നാണ് സംഘടനയുടെ ആവശ്യം. 

02:59 PM (IST) Jul 06

പനീർശെൽവം വിഭാഗത്തിന് കോടതിയിൽ കനത്ത തിരിച്ചടി

തമിഴ്നാട് പ്രതിപക്ഷ കക്ഷിയായ അണ്ണാ ഡിഎംകെയിലെ നേതൃത്വ തർക്കത്തിൽ ഒ പനീർശെൽവം വിഭാഗത്തിന് കനത്ത തിരിച്ചടി. പാർട്ടി ഭരണഘടന തിരുത്തുന്നതിൽ നിന്ന് പാർട്ടിയുടെ പരമോന്നത സമിതിയായ ജനറൽ കൗൺസിലിനെ തടഞ്ഞ മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്‍റെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. 

01:24 PM (IST) Jul 06

സജി ചെറിയാന്‍റെ ഭരണഘടനാ വിരുദ്ധ പരാമർശം: മൗനം തുടർന്നു സിപിഎം.

വാർത്ത കുറിപ്പ് ഇറക്കേണ്ടെന്നു ധാരണ.നാളെ സമ്പൂർണ്ണ സെക്രട്ടറിയേറ് അന്തിമ തീരുമാനം എടുത്തേക്കും

12:53 PM (IST) Jul 06

സജി ചെറിയാന്‍ വിവാദം: ഉചിതമായ നടപടി സംസ്ഥാന നേതൃത്വം തീരുമാനിക്കും:യെച്ചൂരി

സജി ചെറിയാന്‍റെ ഭരണഘടന പരാമർശങ്ങളെക്കുറിച്ച് സംസ്ഥാന നേതൃത്വത്തിൽ നിന്ന് വിവരം തേടി.ഉചിതമായ നടപടി സംസ്ഥാന നേതൃത്വം സ്വീകരിക്കും.നേതാക്കളോട് സംസാരിച്ചിരുന്നു.അവിടെ വിഷയം ചർച്ച ചെയ്യുന്നുണ്ടെന്നും യെച്ചൂരി ഏഷ്യാനെറ്റ് ന്യൂസിനോട്

12:28 PM (IST) Jul 06

വിവാദ പ്രസംഗം കോടതിയില്‍

സജി ചെറിയാന്‍റെ ഭരണഘടന വിരുദ്ധ പ്രസംഗത്തിനെതിരെ തിരുവല്ല മജിസ്ട്രേറ്റ് കോടതിയിൽ പരാതി. എറണാകുളം സ്വദേശിയായ അഭിഭാഷകൻ ബൈജു നോയലാണ് പരാതി നൽകിയത്. ഇന്നലെ ഇയാൾ പത്തനംതിട്ട എസ്പിക്ക് നൽകിയ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തതിനെ തുടർന്നാണ് കോടതിയെ സമീപിച്ചത്. ഹര്‍ജി മറ്റന്നാൾ പരിഗണിക്കും.

12:12 PM (IST) Jul 06

വിജയ്ബാബുവിന്‍റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കില്ല

ഹൈക്കോടതി തീരുമാനം റദ്ദാക്കുന്നില്ല എന്ന് സുപ്രീംകോടതി.ഹൈക്കോടതി വിധിയിൽ ഭേദഗതി വരുത്തി ജൂലൈ മൂന്ന് വരെ മാത്രമേ ചോദ്യം ചെയ്യാൻ പാടുള്ളു എന്നതിൽ വ്യക്തത വരുത്തി.ആവശ്യമുള്ളപ്പോൾ ചോദ്യം ചെയ്യാമെന്ന് കോടതി

11:52 AM (IST) Jul 06

രാജി എന്തിനെന്ന് സജി ചെറിയാന്‍, എല്ലാം ഇന്നലെ പറഞ്ഞു

 എകെജി സെന്‍ററില്‍ ചേര്‍ന്ന അവയ്ലബിള്‍ സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷമാണ് മന്ത്രിയുടെ പ്രതികരണം.സജി ചെറിയാൻ ഓഫീസിൽ തിരിച്ചെത്തി

11:13 AM (IST) Jul 06

സജി ചെറിയാന്‍ എകെജി സെന്‍ററില്‍, സെക്രട്ടേറിയേറ്റ് യോഗത്തില്‍ പങ്കെടുക്കുന്നു

സജി ചെറിയാന്‍റെ രാജി ആവശ്യത്തില്‍ തലസ്ഥാനത്ത് തിരക്കിട്ട ചര്‍ച്ചകള്‍,സിപിഎം സെക്രട്ടേറിയേറ്റ് യോഗം ചേരുന്നു, വൈകിട്ട് മന്ത്രിസഭായോഗം.

11:01 AM (IST) Jul 06

സ്പീക്കറെ കണ്ട് പ്രതിഷേധം അറിയിച്ച് പ്രതിപക്ഷ നേതാക്കള്‍

അടിയന്തിര പ്രമേയ നോട്ടീസ് പരിഗണിക്കാതെ ശൂന്യവേള റദ്ദാക്കിയതിലുള്ള പ്രതിഷേധം പ്രതിപക്ഷം സ്പീക്കറെ നേരില്‍ കണ്ട് അറിയിച്ചു. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടത് അംഗീകരിക്കാനാകില്ല. പ്രതിപക്ഷാംഗങ്ങള്‍ സീറ്റില്‍ ഇരുന്നതിന് ശേഷവും എട്ട് മിനിട്ട് കൊണ്ട് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സഭ പിരിഞ്ഞതിലുള്ള വിയോജിപ്പും സ്പീക്കറെ അറിയിച്ചു.

11:00 AM (IST) Jul 06

സജി ചെറിയാൻ രാജി വയ്ക്കണമെന്ന് കെ മുരളീധരൻ

ഭരണഘടന വിരുദ്ധ പ്രസംഗം നടത്തിയ മന്ത്രി സജി ചെറിയാൻ രാജി വയ്ക്കണമെന്ന് കെ മുരളീധരൻ. മുഖ്യമന്ത്രി രാജി ആവശ്യപ്പെടണം. മുഖ്യമന്ത്രി അതിന് തയാറായില്ലെങ്കിൽ ഗവർണർ ഇടപെടണം. സർക്കാർ അതിന് തയാറായില്ലെങ്കിൽ മന്ത്രിയെ പുറത്താക്കാൻ യുഡിഎഫ് കോടതിയെ സമീപിക്കുമെന്നും കെ മുരളീധരൻ പറഞ്ഞു

10:02 AM (IST) Jul 06

സജി ചെറിയാന്‍റെ പ്രസംഗം പൊലീസ് പരിശോധിക്കും

മന്ത്രി സജി ചെറിയാന്‍റെ ഭരണഘടന വിരുദ്ധ പ്രസംഗം പൊലീസ് പരിശോധിക്കും. സംഭവത്തില്‍ കേസെടുക്കുന്നത് സംബന്ധിച്ച് പൊലീസ് നിയമോപദേശവും തേടും. 

 

 

10:00 AM (IST) Jul 06

പാചകവാതകത്തിന്റെ വില വീണ്ടും കൂട്ടി

രാജ്യത്ത് ഗാർഹികാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില വീണ്ടും കൂട്ടി. സിലിണ്ടറിന് 50 രൂപയുടെ വ‌ർധനയാണ് വരുത്തിയത്. ഇതോടെ കൊച്ചിയിൽ സിലിണ്ടറിന് 1050 രൂപയായി. രണ്ട് മാസത്തിനിടയിൽ മൂന്നാമത്തെ തവണയാണ് വീട്ടാവശ്യത്തിനുള്ള പാചകവാതക വില കൂട്ടുന്നത്.  Read More

09:58 AM (IST) Jul 06

പിഴവില്ലെന്ന് വിശദീകരിച്ച് തങ്കം ആശുപത്രി

ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ച സംഭവത്തില്‍ ചികിത്സാ പിഴവില്ലെന്ന് വിശദീകരിച്ച് തങ്കം ആശുപത്രി അധികൃതർ. ജനറൽ അനസ്തേഷ്യ നൽകാൻ ശ്രമിക്കുന്നതിനിടെ ഹൃദയസ്തംഭനം ഉണ്ടായി. രക്ഷിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്നാണ് ആശുപത്രി അധികൃതർ വിശദീകരിക്കുന്നത്.

09:50 AM (IST) Jul 06

സ്വപ്ന സുരേഷ് പുറത്ത്

സ്വപ്ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പുറത്താക്കി. വേതനവുള്ള ജോലിയിൽ നിന്ന് സ്വപ്നയെ നീക്കി. സർക്കാർ സംവിധാനങ്ങൾ നിരന്തരം വേട്ടയാടുകയാണെന്ന് എച്ച്ആര്‍ഡിഎസ് ആരോപിച്ചു. 

09:48 AM (IST) Jul 06

പ്രതിഷേധം ശക്തം, നിയമസഭ പിരിഞ്ഞു

മന്ത്രി സജി ചെറിയാന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെ അസാധാരണ നടപടിക്ക് സാക്ഷ്യം വഹിച്ച് കേരള നിയമസഭ. ചോദ്യോത്തര വേള തുടങ്ങി മിനിറ്റുകൾക്കകം നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. Read More 

08:14 AM (IST) Jul 06

ഉപയോഗിച്ചത് ഉഗ്രസ്ഫോടന ശേഷിയില്ലാത്ത വസ്തുക്കള്‍

എകെജി സെന്‍റര്‍ ആക്രമണത്തിന് ഉപയോഗിച്ചത് ഉഗ്രസ്ഫോടന ശേഷിയില്ലാത്ത വസ്തുക്കളെന്ന് ഫൊറൻസികിന്‍റെ പ്രാഥമിക നിഗമനം. സ്ഥലത്ത് നിന്ന് ഫൊറൻസിക്കിന് കിട്ടിയത് ഗൺ പൗഡറിന്റെ അംശം മാത്രമാണ്. ലോഹചിളുകളോ, കുപ്പി ചില്ലുകളോ സ്ഫോടക വസ്തുവിനൊപ്പം ഉപയോഗിച്ചിട്ടില്ലെന്നാണ് ഫൊറൻസികിന്‍റെ പ്രാഥമിക നിഗമനം.

07:52 AM (IST) Jul 06

ഉദയ്പൂർ കൊലപാതകത്തിൽ ഒരാൾ കൂടി അറസ്റ്റിൽ

ഉദയ്പൂർ കൊലപാതകത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. മുപ്പതുകാരനായ ഉദയ്പൂർ സ്വദേശി മൊഹമ്മദ് മൊഹ്സിൻ ആണ് പിടിയിലായത്. മുഖ്യപ്രതികളെ ഇയാൾ സഹായിച്ചെന്ന് എൻഐഎ വൃത്തങ്ങൾ സൂചിപ്പിച്ചു. Read More

07:52 AM (IST) Jul 06

അന്വേഷണം തുടങ്ങി വിദ്യാഭ്യാസ വകുപ്പ്

സിപിഎം വയനാട് ജില്ലാ സെക്രട്ടറിയുടെ മകന്‍റെ അധ്യാപക നിയമന വിവാദത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം തുടങ്ങി. തരുവണ സർക്കാർ സ്കൂളിലെത്തി ഉദ്യോഗസ്ഥർ രേഖകൾ പരിശോധിച്ചു. Read More

07:51 AM (IST) Jul 06

6 ദിവസമായിട്ടും ഇരുട്ടിൽ തപ്പി പൊലീസ്

എകെജി സെന്റർ ആക്രമണം നടന്ന് ആറ് ദിവസത്തിലേക്കെത്തുമ്പോഴും പ്രതിയെ കുറിച്ച് ഒരു വിവരവും ഇല്ലാതെ പൊലീസ്. മൂന്ന് ടവറുകളിലായി സംഭവ ദിവസത്തെ ആയിരത്തിലേറെ കാളുകളും 50 ലധികം സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചെങ്കിലും തെളിവെന്നും കിട്ടിയില്ല. Read More

07:51 AM (IST) Jul 06

തങ്കം ആശുപത്രിയിൽ ചികിത്സയ്ക്കിടെ വീണ്ടും മരണം

പ്രസവത്തിന് പിന്നാലെ അമ്മയും നവജാത ശിശുവും മരിച്ച പാലക്കാട്‌ തങ്കം ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചതായി പരാതി. കോങ്ങാട് ചെറായ പ്ലാപറമ്പിൽ ഹരിദാസന്റെ മകൾ കാർത്തിക (27) ആണ് മരിച്ചത്. Read More

07:50 AM (IST) Jul 06

വ്യാപക മഴയ്ക്ക് സാധ്യത

കേരളത്തിൽ  അടുത്ത 5 ദിവസം ഇടി മിന്നലൊടു കൂടിയ വ്യാപകമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ജൂലൈ 6 മുതൽ 9 വരെ ശക്തമായ  മഴക്കും ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യതയെന്നും  അറിയിപ്പിൽ പറയുന്നു. Read More

07:49 AM (IST) Jul 06

സജി ചെറിയാന്‍റെ രാജിയിലുറച്ച് പ്രതിപക്ഷം

ഭരണഘടനയെ അവഹേളിച്ച മന്ത്രി സജി ചെറിയാന്‍റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭക്ക് അകത്തും പുറത്തും പ്രതിഷേധം ശക്തമാക്കും. ഭരണ ഘടനയെ അല്ല ഭരണകൂടത്തെ ആണ് വിമര്ശിച്ചത് എന്ന  മന്ത്രിയുടെ വിശദീകരണത്തോടെ രാജി ആവശ്യം സിപി എം തള്ളിയിരുന്നു. Read MORE