Asianet News MalayalamAsianet News Malayalam

LPG Price Hike : ഇരുട്ടടിയായി പാചകവാതക വില വ‌ർധന, വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപ കൂട്ടി

കൊച്ചിയിൽ സിലിണ്ടറിന് 1060 രൂപയായി, രണ്ട് മാസത്തിനിടയിൽ മൂന്നാമത്തെ വില വർധന

LPG price hiked, 50 rupees increased per cylinder
Author
Kochi, First Published Jul 6, 2022, 8:15 AM IST

കൊച്ചി: രാജ്യത്ത് ഗാർഹികാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില വീണ്ടും കൂട്ടി. സിലിണ്ടറിന് 50 രൂപയുടെ വ‌ർധനയാണ് വരുത്തിയത്. ഇതോടെ കൊച്ചിയിൽ സിലിണ്ടറിന് 1050 രൂപയായി. രണ്ട് മാസത്തിനിടയിൽ മൂന്നാമത്തെ തവണയാണ് വീട്ടാവശ്യത്തിനുള്ള പാചകവാതക വില കൂട്ടുന്നത്. കഴിഞ്ഞ മാസം രണ്ട് തവണ പാചകവാതക വില കൂട്ടിയിരുന്നു. ആദ്യം 50 രൂപയുടെയും പിന്നീട് 3 രൂപ 50 പൈസയുടെയും വർധനവാണ് വരുത്തിയത്. 2021 ഏപ്രിലിന് ശേഷം ഗാർഹിക സിലിണ്ടറിന് 240 രൂപയിലധികമാണ് വില വർധിച്ചത്. കഴിഞ്ഞ തവണ 3.50 രൂപയുടെ വർധന വരുത്തിയതോടെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഗാര്‍ഹിക സിലിണ്ടറിന്റെ വില 1000 കടന്നിരുന്നു. വിലക്കയറ്റത്തിനിടെ പാചകവാതക വില വർധിപ്പിച്ചത് ജനത്തിന് കൂടുതൽ ബുദ്ധിമുട്ടാകും. 

വാണിജ്യാവശ്യത്തിനുള്ള എല്‍പിജി സിലിണ്ടര്‍ വില കഴിഞ്ഞ ദിവസം കുറച്ചിരുന്നു. സിലിണ്ടറിന് 134 രൂപയാണ് കുറച്ചത്. ഇതോടെ കൊച്ചിയിലെ വില 2,223 രൂപ 50 പൈസയായിട്ടുണ്ട്. കഴിഞ്ഞ മാസം ആദ്യം 19 കിലോ സിലിണ്ടറുകളുടെ വില 102.50 രൂപയായി വര്‍ധിപ്പിച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios