Published : Nov 09, 2022, 07:53 AM ISTUpdated : Nov 09, 2022, 10:49 PM IST

Malayalam News Live: ഗിനിയിൽ കുടുങ്ങിയ കപ്പൽ ജീവനക്കാരെ മോചിപ്പിക്കാൻ നയതന്ത്രശ്രമം

Summary

ഇക്വറ്റോറിയിൽ ഗിനിയിൽ കുടുങ്ങിയ കപ്പൽ ജീവനക്കാരെ മോചിപ്പിക്കാൻ കൂടുതൽ ശ്രമങ്ങൾ . കപ്പൽ യാത്ര നിയമപരമെന്ന് തെളിയിക്കുന്ന രേഖകൾ നൈജീരിയ്ക്ക് കൈമാറിയിട്ടുണ്ട്. നൈജീരിയയിലെ ഇന്ത്യൻ ഹൈകമ്മീഷനാണ് രേഖകൾ നൽകിയത്. ഇതിനിടെ ജീവനക്കാരുടെ മോചനത്തിനായി കപ്പൽ കമ്പനി നൈജീരിയയിൽ കേസ് ഫയൽ ചെയ്തു. മോചനത്തിനായി അന്തർദേശീയ കോടതിയേയും സമീപിക്കും

Malayalam News Live: ഗിനിയിൽ കുടുങ്ങിയ കപ്പൽ ജീവനക്കാരെ മോചിപ്പിക്കാൻ നയതന്ത്രശ്രമം

10:49 PM (IST) Nov 09

ലഹരി സംഘത്തിന്റെ ആക്രമണം

ലഹരി സംഘത്തിന്റെ ആക്രമണം തടയാനെത്തിയ സിപിഐഎം ബ്രാഞ്ച് അംഗത്തിന് നേരെ അക്രമണം. വാഴക്കാല ഇന്ദിര ജംഗ്ഷനിൽ ലുക്ക്മാനുൽ ഹക്കീമാണ് അക്രമിക്കപ്പെട്ടത്. വൈകിട്ട്  ലഹരി ഉപയോഗിച്ച് ഒരു സംഘം യുവാക്കൾ ആയുധങ്ങളുമായി പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത ഹക്കീമിന് നേരെ ലഹരി സംഘത്തിൽപ്പെട്ടവർ വടി വാൾ വീശുകയും മർദ്ദിക്കുകയുമായിരുന്നു.

10:02 PM (IST) Nov 09

നിരോധിത മയക്കുമരുന്നുമായി സിനിമ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍

നിരോധിത മയക്കുമരുന്നായ ഹാഷിഷ് ഓയിലുമായി സിനിമ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍. ഹൃദയം, ഭീഷ്മപർവം തുടങ്ങിയ സിനിമകളുടെ സ്റ്റിൽ ഫോട്ടാഗ്രാഫറായ ആലപ്പുഴ പഴവീട് പഴയംപള്ളിയില്‍ ആല്‍ബിന്‍ ആന്‍റണിയാണ് പിടിയിലായത്. 

08:25 PM (IST) Nov 09

കാണാതായ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

കാണാതായ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി പാറത്തോട് ഇരുമലകപ്പിൽ നിന്നും കാണാതായ ആൽബർട് ബിനോയ്‌ ആണ് മരിച്ചത്. ചിന്നാർ പുഴയുടെ കൈതോട്ടിൽ ആണ് മൃതദേഹം കണ്ടെത്തിയത് 

08:12 PM (IST) Nov 09

കേരള പൊലീസ് നിയമത്തിനെതിരെ സുപ്രീംകോടതി

കേരള പൊലീസ് നിയമത്തിനെതിരെ വിമർശനവുമായി സുപ്രീംകോടതി. കേരള പൊലീസ് നിയമം കൊളോണിയൽ നിയമങ്ങളുടെ പിൻഗാമിയെന്ന് സുപ്രീംകോടതി നീരീക്ഷിച്ചു. കേരള പൊലീസ് നിയമം, മദ്രാസ് പൊലീസ് നിയമം തുടങ്ങിയ സംസ്ഥാന പൊലീസ് നിയമങ്ങള്‍ ക്രമസമാധാന പാലനത്തിന് വേണ്ടിയുള്ളതാണെന്നും ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെ ചുമത്തുന്നതല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

08:11 PM (IST) Nov 09

സാങ്കേതിക സർവകലാശാലയിൽ ഓംബുഡ്സ്മാനെ നിയമിക്കണം

എ പി ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയിൽ (കെ ടി യു) ഓംബുഡ്സ്മാനെ നിയമിക്കണമെന്ന് ലോകായുക്ത. യുജിസി ചട്ടപ്രകാരം പരാതി പരിഹാരത്തിന് ഓംബുഡ്സ്മാനെ നിയമിക്കണമെന്നും ഓംബുഡ്സ്മാനെ നിയമിക്കാതെ സർവകലാശാല വരുത്തിയത് ഗുരുതര വീഴ്ചയാണെന്ന് ലോകായുക്തയുടെ ഉത്തരവില്‍ പറയുന്നു. 

08:11 PM (IST) Nov 09

ഗിനിയിൽ തടവിലായ ഇന്ത്യക്കാരെ മാറ്റുന്നു

സമുദ്രാതിർത്തി ലംഘിച്ചതിന് എക്വറ്റോറിയൽ ഗിനി സൈന്യം ബന്ദികളാക്കിയ ഇന്ത്യക്കാരെ തടവ് കേന്ദ്രത്തിൽ നിന്ന് മാറ്റുന്നു. നൈജീരിയയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമമാണെന്നാണ് സംശയം. നൈജീരിയയിലേക്ക് കപ്പൽ കെട്ടിവലിച്ച് കൊണ്ടുപോകുമെന്ന് സൈന്യം ഭീഷണിപ്പെടുത്തിയതായി ജീവനക്കാർ പറഞ്ഞു.

08:11 PM (IST) Nov 09

ഓര്‍ഡിനന്‍സുകളില്‍ കണ്ണും പൂട്ടി ഒപ്പിടില്ലെന്ന് ഗവര്‍ണര്‍

ഓര്‍ഡിനന്‍സുകളില്‍ കണ്ണും പൂട്ടി ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഒപ്പിടണമെങ്കിൽ മുഖ്യമന്ത്രി നേരിട്ട് വന്ന് വിശദീകരിക്കണം. ബില്ലുകളില്‍ ചോദിച്ച സംശയങ്ങള്‍ മാറ്റാതെ ഒപ്പിടില്ലെന്നും സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെല്ലാം നിയമമാകില്ലെന്നും ഗവര്‍ണര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചാന്‍സലറെ നീക്കാനുള്ള ഓര്‍ഡിനന്‍സ് മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടിയാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വിമര്‍ശിച്ചു. 

08:09 PM (IST) Nov 09

സമുദ്രാതിർത്തി ലംഘനം, ക്രൂഡ് മോഷണം ആരോപണങ്ങളാവർത്തിച്ച് നൈജീരിയ

മലയാളികളടക്കമുള്ള ഇന്ത്യക്കാർ കുടുങ്ങിയ ഹീറോയിക് ഇഡുൻ കപ്പൽ തങ്ങളുടെ സമുദ്രാതിർത്തി ലംഘിച്ചതായി ആവർത്തിച്ച് നൈജീരിയ. കപ്പലിലെ  ജീവനക്കാർ ക്രൂഡ് മോഷ്ടിക്കാൻ ശ്രമിച്ചതായും നൈജീരിയ ആരോപിച്ചു. നൈജീരിയയുടെ അടുത്ത രാജ്യമായ എക്വറ്റോറിയൽ ഗിനിയാണ് കപ്പൽ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. കപ്പലിലെ ജീവനക്കാരെ നൈജീരിയക്ക് കൈമാറുമെന്നാണ് ഗിനി സർക്കാരിന്റെ പ്രഖ്യാപനം.

07:36 PM (IST) Nov 09

എറണാകുളത്ത് ഗ്യാസ് ഏജൻസികള്‍ പണിമുടക്കും

എറണാകുളത്ത് ഗ്യാസ് ഏജൻസികള്‍ പണിമുടക്കും. ചൊവ്വാഴ്ച്ച ജില്ലയില്‍ ഗ്യാസ്  ഏജൻസികള്‍ അടച്ചിട്ട് സൂചന പണിമുടക്ക്. 
വൈപ്പിനിലെ ഗ്യാസ് ഏന്‍റസിക്കു നേരെ കൊലവിളി നടത്തിയ കേസില്‍ പ്രതികളെ പിടികൂടാത്തതിനെതിരെയാണ് സമരം
നടപടിയുണ്ടായില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി അടച്ചിടുമെന്ന് പാചക വാതക വിതരണ കോര്‍ഡിനേഷൻ കമ്മിറ്റിയുടെ മുന്നറിയിപ്പ് 

07:34 PM (IST) Nov 09

മേയറുടെ ഓഫിസിലെ ജീവനക്കാരുടെ മൊഴിയെടുത്തു

കോർപ്പറേഷനിലെ കരാർ നിയമനവുമായി ബന്ധപ്പെട്ട കത്ത് വിവാദത്തിൽ മേയറുടെ ഓഫിസിലെ രണ്ട് ജീവനക്കാരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. കോർപ്പറേഷൻ ഓഫീസിലെ ക്ലർക്കുമാരായ വിനോദ്, ഗിരീഷ് എന്നിവരുടെ മൊഴിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്. മേയറുടെ ഓഫീസിൽ കത്ത്  തയ്യാറാക്കിയിട്ടില്ലെന്ന് ജീവനക്കാർ മൊഴി നൽകി. മേയറുടെ ലെറ്റർ പാഡ് ഓഫീസിലെ ജീവനക്കാർക്ക് എടുക്കാൻ കഴിയുന്ന രീതിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. പുറത്ത് വന്ന ലെറ്റർ ഹെഡ് വ്യാജമാണോയെന്ന് പകർപ്പുകളിൽ നിന്നും വ്യക്തമാകുന്നില്ല

04:53 PM (IST) Nov 09

സത്യപ്രതിജ്ഞാ ലംഘനം, വിവാദ കത്തിൽ' ഹൈക്കോടതിയിൽ ഹർജി

തിരുവനന്തപുരം കോർപ്പറേഷനിലെ കരാർ നിയമനവുമായി ബന്ധപ്പെട്ട കത്ത് വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. നിയമനത്തിന് പാർട്ടി ബന്ധമുള്ളവരെ ആവശ്യപ്പെട്ട്, മേയർ, സിപിഎം ജില്ലാ സെക്രട്ടറിക്ക് കത്ത് നൽകിയ വിഷയം ഗുരുതരമാണെന്നും ജുഡീഷ്യൽ അന്വേഷണമോ സിബിഐ അന്വേഷണമോ വേണമെന്നാണ് ഹർജിയിലെ ആവശ്യം. തിരുവനന്തപുരം കോർപ്പറേഷൻ മുൻ കൌൺസിലർ ജി എസ് ശ്രീകുമാറാണ് ഹർജി നൽകിയത്. 

04:00 PM (IST) Nov 09

ഹക്കിം ഫൈസിക്കെതിരെ സമസ്ത നടപടി

കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ് ജനറൽ സെക്രട്ടറി ഹക്കിം ഫൈസി അദൃശേരിക്കെതിരെ സമസ്തയുടെ നടപടി. സമസ്തയുടെ എല്ലാ സ്ഥാനത്ത് നിന്നും ഹക്കിം ഫൈസിയെ നീക്കി. സംഘടന വിരുദ്ധ പ്രവർത്തനം നടത്തി എന്നാരോപിച്ചാണ് നടപടി. Read More

03:57 PM (IST) Nov 09

തോപ്പുംപടിയിൽ ബസ് ഇടിച്ച് വഴി യാത്രക്കാരൻ മരിച്ച സംഭവം: ബസ് ഡ്രൈവർ പിടിയിൽ

എറണാകുളം തോപ്പുംപടിയിൽ ബസ് ഇടിച്ച് വഴി യാത്രക്കാരൻ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർ പിടിയിൽ. കാക്കനാട് സ്വദേശി  അനസ് ആണ് പിടിയിൽ ആയത്. ഒക്ടോബർ എട്ടിനാണ് ഇടക്കൊച്ചി സ്വദേശി ലോറൻസ് ബസ് അപകടത്തിൽ മരിച്ചത്. 

03:20 PM (IST) Nov 09

ലഹരി മാഫിയക്കെതിരെ സുപ്രീംകോടതി

ലഹരി മാഫിയകൾക്കെതിരെ കർശന നടപടി വേണമെന്ന് സുപ്രീംകോടതി. ലഹരി വിൽപനയ്ക്ക് പിന്നാലെ യഥാർത്ഥ കരങ്ങളെ കണ്ടെത്തുന്നില്ല. വൻകിടക്കാർ നിയമത്തിന് പുറത്ത് നിൽക്കുന്നു. പിടിയിലാകുന്നത് ചെറുകിടക്കാർ മാത്രം .മുഴുവനായി ഇത്തരക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. സംസ്ഥാനങ്ങൾ ഇതിന് അതീവ പ്രാധാന്യം നൽകണം. അതിർത്തി മേഖലകളിൽ അടക്കം ലഹരിക്കടത്ത് കൂടുന്നു. കേരളത്തിൽ നിന്നടക്കമുള്ള ലഹരി കേസ് പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതിയുടെ നീരിക്ഷണം. 

03:17 PM (IST) Nov 09

പുതിയ ചീഫ് ജസ്റ്റിസിനെ അഭിനന്ദിച്ച് മോദി

പുതിയ ചീഫ് ജസ്റ്റിസ് ഡി വെ ചന്ദ്രചൂഡിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മികച്ച ഔദ്യോഗിക കാലഘട്ടം ആയിരിക്കട്ടെ എന്നും മോദി ട്വിറ്ററിൽ കുറിച്ചു.

03:15 PM (IST) Nov 09

തമിഴ്നാട് ​ഗവർണറെ മാറ്റണമെന്ന് പ്രതിപക്ഷ എംപിമാർ, രാഷ്ട്രപതിക്ക് കത്തയച്ചു

തമിഴ്നാട് ഗവർണറെ ഉടൻ നീക്കണമെന്ന് തമിഴ്നാട്ടിൽ നിന്നുള്ള പ്രതിപക്ഷ എംപിമാർ. തമിഴ്നാട് ഗവർണർ ആർ എൻ രവിയെ ഉടൻ തിരിച്ചുവിളിക്കണമെന്നാണ് എം പിമാരുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് പ്രതിപക്ഷ കക്ഷികൾ രാഷ്ട്രപതി ദ്രൗപതി മുർമുവിന് കത്തയയ്ക്കുകയായിരുന്നു.

03:14 PM (IST) Nov 09

ഏലപ്പാറയിൽ കാണാതായ പെൺകുട്ടികളെ കണ്ടെത്തി

ഇടുക്കി ഏലപ്പാറ സ്കൂളിൽ നിന്ന് കാണാതായ രണ്ട് കുട്ടികളെയും കണ്ടെത്തി. കട്ടപ്പനയിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. ഇടുക്കി ചപ്പാത്ത് ആറാം മൈൽ സ്വദേശി ജെയിംസിൻറെ മകൾ അർച്ചന, ചീന്തലാർ സ്വദേശി രാമചന്ദ്രന്റെ മകൾ അഹല്യ എന്നിവരെയാണ് കണ്ടെത്തിയത്. 

03:13 PM (IST) Nov 09

ആർഎസ്എസ് ശാഖ സംരക്ഷിച്ചെന്ന സുധാകരന്റെ പ്രസ്താവനയിൽ അത്ഭുതമില്ലെന്ന് എം വി ഗോവിന്ദൻ

കണ്ണൂരിൽ ആർഎസ്എസ് ശാഖ സംരക്ഷിക്കാൻ താൻ ആളെ അയച്ചുവെന്ന കെ സുധാകരൻ്റെ പ്രസ്താവനയിൽ അദ്ഭുതമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. കണ്ണൂരിൽ കോൺഗ്രസും ആർഎസ്എസും പരസ്പരം സഹകരിച്ചാണ് പ്രവർത്തിച്ചതെന്നും ഗോവിന്ദൻ

03:12 PM (IST) Nov 09

മധുവിന് പൊലീസ് കസ്റ്റഡിയിൽ പീഡനമേറ്റിട്ടില്ലെന്ന് ആവർത്തിച്ച് മുൻ മജിസ്ട്രേറ്റ്

അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിന് പൊലീസ് കസ്റ്റഡിയിലിരിക്കെ യാതൊരു മാനസിക- ശാരീരിക പീഡനവും ഏറ്റിട്ടില്ലെന്ന് കോടതിയിലും ആവർത്തിച്ച് മണ്ണാർക്കാട് മജിസ്ട്രേറ്റ് ആയിരുന്ന എം രമേശൻ. മണ്ണാർക്കാട് എസ് സി എസ് ടി കോടതി വിസ്തരിക്കുന്നതിനിടയിലാണ് രമേശൻ ഇക്കാര്യം അറിയിച്ചത്. 

03:08 PM (IST) Nov 09

ലഹരി മാഫിയകള്‍ക്കെതിരെ കര്‍ശന നടപടി വേണം: സുപ്രീംകോടതി

ലഹരി വിൽപനയ്ക്ക് പിന്നാലെ യഥാർത്ഥ കരങ്ങളെ കണ്ടെത്തുന്നില്ല.വൻകിടക്കാർ നിയമത്തിന് പുറത്ത് നിൽക്കുന്നു.പിടിയിലാകുന്നത് ചെറുകിടക്കാർ മാത്രം.മുഴുവനായി ഇത്തരക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം.സംസ്ഥാനങ്ങൾ ഇതിന് അതീവ പ്രാധാന്യം നൽകണം 
 

02:44 PM (IST) Nov 09

ആലഞ്ചേരിക്ക് തിരിച്ചടി

സിറോ മലബാർ സഭ ഭൂമിയിടപാട് കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് തിരിച്ചടി. കർദിനാൾ വിചാരണ കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചു. കേസിൽ ആലഞ്ചേരി നേരിട്ട് ഹാജരാകണമെന്ന് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. ഇത് ചോദ്യം ചെയ്ത് കർദ്ദിനാൾ സമർപ്പിച്ച ഹർജി കോടതി തള്ളുകയായിരുന്നു.

11:39 AM (IST) Nov 09

ജനങ്ങളുടെ സേവനമാണ് തൻ്റെ ലക്ഷ്യമെന്ന് ചീഫ് ജസ്റ്റിസ്  ഡി. വെ ചന്ദ്രചൂഡ്

പ്രവർത്തി കൊണ്ടാകും താൻ സംസാരിക്കുക .ജൂഡീഷ്യറി സാധാരണക്കാർക്കൊപ്പമാണെന്നും ചന്ദ്രചൂഡ്. സുപ്രീംകോടതി ചീഫ് ജസ്റ്റീസായി ചുമതലയേറ്റു

10:51 AM (IST) Nov 09

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കും

ഓര്‍ഡിനന്‍സിറക്കാന്‍ മന്ത്രിസഭ തീരുമാനം

07:59 AM (IST) Nov 09

നേപ്പാളിൽ ഭൂചലനം,ആറ് പേർ മരിച്ചു

നേപ്പാളിൽ ഭൂചലനം.ആറ് പേർ മരിച്ചു.നിരവധി വീടുകൾ തകർന്നു.റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തി.രക്ഷാപ്രവർത്തനത്തിന് സൈന്യവും രംഗത്ത്.ദില്ലിയടക്കം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും തുടർ ചലനങ്ങൾ ഉണ്ടായി

07:57 AM (IST) Nov 09

രണ്ടുംകൽപിച്ച് സ‍ർക്കാർ: ​ഗവർണറെ ചാൻസല‍ർ സ്ഥാനത്ത് നിന്ന് മാറ്റാൻ ബിൽ,നിയമസഭ സമ്മേളനം അടുത്തമാസം,തീരുമാനം ഇന്ന്

 

ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റാനുള്ള ബിൽ അവതരിപ്പിക്കാൻ അടുത്തമാസം നിയമസഭാ 
സമ്മേളനം വിളിക്കാൻ സർക്കാർ. ഡിസംബർ 5 മുതൽ 15 വരെ സഭാ സമ്മേളനം ചേരാനാണ് ധാരണ. ഇന്നത്തെ മന്ത്രിസഭാ യോഗം ഇക്കാര്യത്തിൽ അന്തിമ നിലപാടെടുക്കും.

07:56 AM (IST) Nov 09

കത്ത് വിവാദത്തിൽ കേസെടുക്കേണ്ടി വന്നേക്കും,മേയറുടെ മൊഴി അട്ടിമറി സാധ്യത വ്യക്തമാക്കുന്നത്,​പ്രതിഷേധം തുടരുന്നു


തിരുവനന്തപുരം കോ‍‍‍ർപറേഷനിലെ ശുപാർശ കത്ത് വിവാദത്തിൽ തുടരന്വേഷണത്തിന് കേസെടുക്കേണ്ടി വരും. അട്ടിമറി വ്യക്തമാക്കുന്നതാണ് മേയ‍ർ ആര്യാ രാജേന്ദ്രന്റെ മൊഴി. കത്ത് വ്യാജമാണെന്ന് ആര്യ രാജേന്ദ്രൻ മൊഴി നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ വ്യാജ രേഖയുടെ ഉറവിടം കണ്ടെത്താൻ കേസെടുക്കേണ്ടി വരും. കേസെടുക്കണമെന് ക്രൈം ബ്രാഞ്ച് ശുപാർശ നൽകിയേക്കും

07:54 AM (IST) Nov 09

ഗിനിയിൽ കുടുങ്ങിയ കപ്പൽ ജീവനക്കാരെ മോചിപ്പിക്കാൻ നയതന്ത്രശ്രമം,യാത്രാരേഖകൾ കൈമാറി,അന്തർദേശീയ കോടതിയേയും സമീപിക്കും

 

ഇക്വറ്റോറിയിൽ ഗിനിയിൽ കുടുങ്ങിയ കപ്പൽ ജീവനക്കാരെ മോചിപ്പിക്കാൻ കൂടുതൽ ശ്രമങ്ങൾ . കപ്പൽ യാത്ര നിയമപരമെന്ന് തെളിയിക്കുന്ന രേഖകൾ നൈജീരിയ്ക്ക് കൈമാറിയിട്ടുണ്ട്. നൈജീരിയയിലെ ഇന്ത്യൻ ഹൈകമ്മീഷനാണ് രേഖകൾ നൽകിയത്. ഇതിനിടെ ജീവനക്കാരുടെ മോചനത്തിനായി കപ്പൽ കമ്പനി നൈജീരിയയിൽ കേസ് ഫയൽ ചെയ്തു. മോചനത്തിനായി അന്തർദേശീയ കോടതിയേയും സമീപിക്കും


More Trending News