എല്ലാ ജില്ലകളിലും ഐസൊലേഷൻ സൗകര്യം ഒരുക്കും.രോഗിയോടൊപ്പം വിമാനത്തിൽ യാത്ര ചെയ്തവർക്ക് നിർദേശം സ്വയം നിരീക്ഷണം.21 ദിവസത്തിനുള്ളിൽ ലക്ഷണം കണ്ടാൽ വിവരം അറിയിക്കണം.'വാ കുഴിയെണ്ണാം', ദേശീയപാതകളില്‍ നടുവൊടിഞ്ഞ് യാത്രക്കാര്‍. ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ ഒറ്റ ക്ലിക്കില്‍ അറിയാം.
08:19 PM (IST) Jul 15
മഹതി നല്ല ഒന്നാന്തരം ഭാഷ, വിധവയല്ലെയെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി മാത്രമാണ് പറഞ്ഞതെന്ന് എം.എം.മണി.
08:18 PM (IST) Jul 15
സൗജന്യ വാക്സീൻ വിതരണം സെപ്തംബർ അവസാനം വരെ തുടരും. സംസ്ഥാനത്ത് നിലവിൽ വാക്‌സീൻ ക്ഷാമമില്ലെന്ന് ആരോഗ്യ മന്ത്രി
08:17 PM (IST) Jul 15
രാഷ്ട്രീയ പാർട്ടികളെ വിമർശിക്കുന്നത് കുറ്റകരമല്ലെന്ന് ദില്ലി കോടതി. ഹിന്ദു വിശ്വാസികൾ സഹിഷ്ണുതയുള്ളവർ. ഓൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന് ജാമ്യം അനുവദിച്ച് കൊണ്ടുള്ള ഉത്തരവിലാണ് പട്യാല ഹൗസ് കോടതിയുടെ നിരീക്ഷണം.
08:15 PM (IST) Jul 15
എംഎല്‍എ കെ കെ രമയ്ക്കെതിരായ പ്രസ്താവനയിൽ ഉറച്ച് നിൽക്കുന്നുവെന്ന് മുതിര്‍ന്ന സിപിഎം നേതാവും എംഎൽഎയുമായ എം എം മണി. മഹതി നല്ല ഒന്നാന്തരം ഭാഷയാണെന്ന് പറഞ്ഞ എം എം മണി, നിയമസഭയിൽ വന്നാൽ ഇനിയും വിമർശനം കേൾക്കേണ്ടിവരുമെന്നും പറഞ്ഞു. Read More
08:14 PM (IST) Jul 15
മങ്കിപോക്സ് സ്ഥിരീകരിച്ച വ്യക്തിക്കൊപ്പം യാത്ര ചെയ്ത രണ്ട് പേർ കോട്ടയം ജില്ലയിൽ നിരീക്ഷണത്തിൽ. രോഗം സ്ഥിരീകരിച്ച കൊല്ലം സ്വദേശിക്കൊപ്പം വിമാനത്തിൽ യാത്ര ചെയ്തവരാണ് രണ്ട് പേരും. നിലവില്‍ ഇരുവര്‍ക്കും ലക്ഷണങ്ങളില്ല.
03:31 PM (IST) Jul 15
വടകര എംഎൽഎ കെകെ രമക്കെതിരായ എം എം മണിയുടെ പരാമർശം പറയാൻ പാടില്ലാത്തതായിരുന്നുവെന്ന് സ്പീക്കറുടെ ചുമതല വഹിച്ച് ആ സമയത്ത് സഭയിലെ ചെയറിലുണ്ടായിരുന്ന സിപിഐ എംഎൽഎ ഇ കെ വിജയൻ. ഇന്നലെ മണിയുടെ വിവാദ പരാമർശത്തിന് പിന്നാലെ ചെയറിലിരുന്ന വിജയൻ സ്പീക്കറുടെ സെക്രട്ടറിയോട് പറയുന്നതിൻറെ സഭാ ടീവി വീഡിയോ പുറത്ത് വന്നു.
'അത് പറയാൻ പാടില്ലാത്തതാണ്'; എം.എം മണിയുടെ പരാമർശത്തിൽ ചെയർ ഇ കെ വിജയൻ
03:30 PM (IST) Jul 15
കേന്ദ്രമന്ത്രിമാരെ വിമര്‍ശിച്ചും കെകെ രമക്കെതിരായ അധിക്ഷേപ പ്രസംഗത്തിൽ എംഎം മണിയെ തള്ളാതെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. കേന്ദ്ര മന്ത്രിമാര്‍ സംസ്ഥാനത്ത് നടത്തുന്ന ഇടപെടൽ സദുദ്ദേശപരമല്ല. കേരളത്തിലെ വികസന പദ്ധതികളെല്ലാം കേന്ദ്രത്തിന്റേതാണെന്നാണ് അവകാശപ്പെടുന്നത്. കേന്ദ്രം പ്രഖ്യാപിച്ച പദ്ധതികൾ പോലും നടപ്പാക്കുന്നില്ല. നേമം ടെർമിനൽ കോച്ച് ഫാക്ടറി ഇതിനുദാഹരണമാണെന്നും കോടിയേരി
03:11 PM (IST) Jul 15
മിഥിലാജിനും ഹംസയ്ക്കും 7 വർഷം തടവ്, അബ്ദുൾ റസാഖിന് ആറ് വർഷം തടവ്, ശിക്ഷ വിധിച്ചത് എൻഐഎ കോടതി
02:56 PM (IST) Jul 15
ഓൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന് ദില്ലിയിലെ കേസിലും ജാമ്യം. യുപിയിലെ മറ്റ് കേസുകളിൽ ജുഡീഷ്യൽ കസ്റ്റഡി തുടരുന്നതിനാൽ പുറത്തിറങ്ങാനാകില്ല
02:55 PM (IST) Jul 15
9 പേർക്ക് പരിക്ക്. രണ്ട് പേരുടെ നില ഗുരുതരം. കൂടുതൽ പേർ കുടുങ്ങി കിടക്കുന്നതായി സംശയം. രക്ഷാപ്രവർത്തനം തുടരുന്നു
01:52 PM (IST) Jul 15
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ 5 ജില്ലകളില്‍ നിന്നുള്ളവര്‍ ഫ്‌ളൈറ്റ് കോണ്ടാക്ട് ഉള്ളതിനാല്‍ ആ ജില്ലകള്‍ക്ക് പ്രത്യേക ജാഗ്രത നല്‍കി.എല്ലാ ജില്ലകളിലും ഐസൊലേഷൻ സൗകര്യം ഒരുക്കും.രോഗിയോടൊപ്പം വിമാനത്തിൽ യാത്ര ചെയ്തവർക്ക് നിർദേശം സ്വയം നിരീക്ഷണം.21 ദിവസത്തിനുള്ളിൽ ലക്ഷണം കണ്ടാൽ വിവരം അറിയിക്കണം
01:42 PM (IST) Jul 15
എയർ ഇന്ത്യ സാറ്റ്സിലെ വ്യാജ പീഡന പരാതിയിൽ സാറ്റ്സ് മുൻ വൈസ് ചെയർമാൻ ബിനോയ് ജേക്കബിന് തിരിച്ചടി. കേസിൽ ബിനോയ് ജേക്കബ് അന്വേഷണം നേരിടണമെന്ന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജി സുപ്രീം കോടതി തള്ളി. ബിനോയ് ജേക്കബ് വിചാരണ നേരിടണമെന്നാണ് സുപ്രീം കോടതി നിലപാട്. ഈ കേസിൽ സ്വർണക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷ് രണ്ടാം പ്രതിയാണ്.
12:12 PM (IST) Jul 15
നികുതി വകുപ്പിൽ നിന്ന് ഫയലുകൾ സമർപ്പിക്കണമെന്ന തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.വിജിലൻസ് കോടതി ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച ഹർജിയിലാണ് സ്റ്റേ.സ്വകാര്യ അന്യായത്തിന്മേൽ വിജിലൻസ് കോടതിക്ക് കേസെടുക്കാൻ ആവില്ലെന്ന് സർക്കാർ വാദം.
11:29 AM (IST) Jul 15
രാജസ്ഥാൻ സ്വദേശിക്ക് മുൻകൂർ ജാമ്യം അനുവദിച്ചാണ് ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായ ബഞ്ച് നിരീക്ഷണം.നാല് വർഷം ഒരുമിച്ചു താമസിക്കുകയും ഒരു കുട്ടി ജനിക്കുകയും ചെയ്ത സാഹചര്യത്തിൽ മുൻകൂർ ജാമ്യം അനുവദിക്കാനാവില്ലെന്ന രാജസ്ഥാൻ ഹൈക്കോടതി വിധിയുടെ അപ്പീലിലാണ് സുപ്രീംകോടതി നിരീക്ഷണം.
11:02 AM (IST) Jul 15
പാർലമെൻറിൽ വാക്ക് വിലക്കിന് പിന്നാലെ സമര വിലക്കും. പാർലമെൻറ് വളപ്പിൽ പ്രതിഷേധമോ, ധർണ്ണയോ, സത്യാഗ്രഹമോ പാടില്ലെന്നാണ് പാർലമെന്റ് സെക്രട്ടറി ജനറൽ ഉത്തരവിട്ടിരിക്കുന്നത്.
10:49 AM (IST) Jul 15
ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.സ്വഭാവ വൈകൃതത്തിന് ചികിത്സയിലാണെന്ന വാദം അംഗീകരിച്ചു.ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ ചികിത്സ നൽകാമെന്ന് ശ്രീജിത്ത് രവിയുടെ ഭാര്യയും പിതാവും സത്യവാങ്മൂലം നൽകണം
10:49 AM (IST) Jul 15
കെകെ രമയെ അധിക്ഷേപിച്ചുള്ള പരാമര്‍ശത്തിൽ ഉറച്ച് മുതിര്‍ന്ന സിപിഎം നേതാവും എംഎൽഎയുമായ എംഎം മണി. പരാമര്‍ശത്തിൽ ഖേദമില്ല. രമ മുഖ്യമന്ത്രിയെ തേജോവധം ചെയ്യുകയാണ്. വിധവ അല്ലെ എന്ന് ഇന്നലെ ആദ്യം പറഞ്ഞത് പ്രതിപക്ഷ നിരയിൽ നിന്നാണ്. മഹതിയെന്ന് പറഞ്ഞപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധിച്ചു. അവരുടെ കൂട്ടത്തിൽ നിന്നാണ് വിധവയെന് വാക്ക് വന്നത്. അപ്പോൾ അതിന് മറുപടിയായി വിധവയായത് അവരുടെ ഒരു വിധിയല്ലേയെന്ന് ഞാൻ പറഞ്ഞുവെന്നത് ശരിയാണ്. ടിപി വധക്കേസിൽ ഞങ്ങൾക്ക് പങ്കില്ലെന്നത് ശരിയാണ്. പാര്‍ട്ടി തീരുമാനിച്ച് ചെയ്തതല്ല. കെകെ രമയോട് പ്രത്യേക വിദ്വേഷമൊന്നുമില്ലെന്നും എംഎം മണി.
10:49 AM (IST) Jul 15
കെകെ രമയെ അധിക്ഷേപിച്ചുള്ള പരാമര്‍ശത്തിൽ ഉറച്ച് മുതിര്‍ന്ന സിപിഎം നേതാവും എംഎൽഎയുമായ എംഎം മണി. പരാമര്‍ശത്തിൽ ഖേദമില്ല. രമ മുഖ്യമന്ത്രിയെ തേജോവധം ചെയ്യുകയാണ്. വിധവ അല്ലെ എന്ന് ഇന്നലെ ആദ്യം പറഞ്ഞത് പ്രതിപക്ഷ നിരയിൽ നിന്നാണ്. മഹതിയെന്ന് പറഞ്ഞപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധിച്ചു. അവരുടെ കൂട്ടത്തിൽ നിന്നാണ് വിധവയെന് വാക്ക് വന്നത്. അപ്പോൾ അതിന് മറുപടിയായി വിധവയായത് അവരുടെ ഒരു വിധിയല്ലേയെന്ന് ഞാൻ പറഞ്ഞുവെന്നത് ശരിയാണ്. ടിപി വധക്കേസിൽ ഞങ്ങൾക്ക് പങ്കില്ലെന്നത് ശരിയാണ്. പാര്‍ട്ടി തീരുമാനിച്ച് ചെയ്തതല്ല. കെകെ രമയോട് പ്രത്യേക വിദ്വേഷമൊന്നുമില്ലെന്നും എംഎം മണി.
10:48 AM (IST) Jul 15
നഗ്നതാ പ്രദര്‍ശന കേസില്‍ റിമാന്‍റിലായ നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. സ്വഭാവ വൈകൃതത്തിന് ചികിത്സയിലാണെന്ന വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. ബന്ധനകളോടെയാണ് ജാമ്യം. ഭാര്യയും പിതാവും ശ്രീജിത്തിന് ആവശ്യമായ ചികിത്സ നൽകുമെന്ന് സത്യവാങ് മൂലം നൽകണമെന്നാണ് ഒരു നിബന്ധന. വീണ്ടും ഇത്തരത്തിലെ സംഭവങ്ങൾ ആവര്‍ത്തിച്ചാൽ ജാമ്യം റദ്ദാക്കുമെന്നും കോടതി അറിയിച്ചു.
09:52 AM (IST) Jul 15
എം എം മണിയെ ന്യായീകരിച്ച മുഖ്യമന്ത്രിയുടെ നിലപാട് ക്രൂരവും നിന്ദ്യവുമെന്ന് പ്രതിപക്ഷനേതാവ്. ടി പി ചന്ദ്രശേഖരനെ കൊല്ലാനുള്ള വിധിയുണ്ടായത് പിണറായിയുടെ പാര്‍ട്ടി കോടതിയിലാണ്. പാര്‍ട്ടി കോടതിയില്‍ വിധി പ്രഖ്യാപനം നടത്തിയ ജഡ്ജി ഇന്ന് കേരളത്തിന്‍റെ മുഖ്യമന്ത്രിയാണ്. കയ്യില്‍ ചോരക്കറയുള്ള പിണറായിക്ക് കൊന്നിട്ടും പക തീരുന്നില്ലെന്നും വി ഡി സതീശന്‍
09:46 AM (IST) Jul 15
69 വയസ്സായിരുന്നു. ചെന്നൈയിലെ ഫ്ളാറ്റിലായിരുന്നു അന്ത്യം.വീട്ടുജോലിക്കാരനാണ് അദ്ദേഹത്തെ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്
09:16 AM (IST) Jul 15
സഭയില്‍ പ്രതിപക്ഷ ബഹളം. എം എം മണിയുടേത് സ്ത്രീവിരുദ്ധ പരാമര്‍ശമെന്നും കെ കെ രമയെ അധിക്ഷേപിച്ച മണി മാപ്പ് പറയണമെന്നും പ്രതിപക്ഷ ആവശ്യം. സഭ ഇന്നത്തേക്ക് പിരിഞ്ഞു
09:03 AM (IST) Jul 15
തൃശൂർ പുത്തൂർ, പാണഞ്ചേരി, നടത്തറ പ്രദേശങ്ങളിൽ ചുഴലിക്കാറ്റ് വീശി. രാവിലെ ആറരയോടെയാണ് ചുഴലിക്കാറ്റ് വീശിയത്. ഒട്ടേറെ മരങ്ങൾ കടപുഴകി വീണു. വീടിൻ്റെ മേൽക്കൂരയുടെ ഓടുകൾ പറന്നുപോയി.
08:49 AM (IST) Jul 15
പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യുന മർദ്ദം( Low Pressure ) ശക്തി പ്രാപിക്കാൻ സാധ്യത .വടക്കൻ ഒഡിഷക്കും സമീപപ്രദേശത്തിനും മുകളിലായി ന്യൂനമർദ്ദം( Low prsssure ) നിലനിൽക്കുന്നു.കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
08:42 AM (IST) Jul 15
അതിരപ്പിള്ളി തുമ്പൂർമുഴിയിൽ കൂറ്റൻ മുളങ്കൂട്ടം റോഡിലേയ്ക്ക് മറിഞ്ഞു വീണു. ഇവിടെ വാഹന ഗതാഗതം തടസപ്പെട്ടു. തുമ്പൂർമുഴി - അതിരപ്പിള്ളി റൂട്ടിൽ ഗതാഗതം പുനസ്ഥാപിക്കാൻ രണ്ടു മണിക്കൂറെടുക്കുമെന്നാണ് കരുതുന്നത്. മുളങ്കൂട്ടം മുറിച്ചു മാറ്റാൻ ഫയർഫോഴ്സ് ശ്രമം തുടങ്ങി. അട്ടപ്പാടിയിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. ആനക്കട്ടി - മണ്ണാർക്കാട് റോഡിൽ കൽക്കണ്ടിയിൽ വൈദ്യുതി ലൈനിലേക്ക് മരം വീണ് ഇവിടെയും ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.
08:42 AM (IST) Jul 15
ജില്ലയിൽ വിവിധ ഇടങ്ങളിൽ അതിശക്തമായ കാറ്റ് വീശി. പുത്തൂർ, പാണഞ്ചേരി, നടത്തറ പ്രദേശങ്ങളിലാണ് ചുഴലിക്കാറ്റിന് സമാനമായ രീതിയിൽ കാറ്റ് വീശിയത്. രാവിലെ ആറരയോടെയായിരുന്നു സംഭവം. ഇതേ തുടർന്ന് ഒട്ടേറെ മരങ്ങൾ കടപുഴകി വീണു. ഒരു വീടിന്റെ മേൽക്കൂരയുടെ ഓടുകൾ പറന്നു പോയി.
08:24 AM (IST) Jul 15
എറണാകുളം കോലഞ്ചേരി പെട്രോൾ പമ്പ് ഓഫീസ് മുറിയിൽ തീപിടിച്ചു. പുലർച്ചെ 4.15 നാണ് തീപിടിത്തം ഉണ്ടായത്. പട്ടിമറ്റം അഗ്നിരക്ഷാ നിലയത്തിൽ നിന്നും രണ്ട് യൂണിറ്റ് വാഹനമെത്തി തീയണച്ചു. 10 ലക്ഷം രൂപയിലധികം നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.
08:01 AM (IST) Jul 15
മഹാരാഷ്ട്രയിലും ഗുജറാത്തിലും പ്രളയബാധിത മേഖലകളിൽ ദുരിതം തുടരുന്നു. ഗുജറാത്തിൽ എട്ട് ജില്ലകളിൽ റെഡ് അലർട്ടാണ്. മുംബൈ അഹമ്മദാബാദ് ദേശീയപാതയിൽ ഗതാഗതം പുനസ്ഥാപിക്കാനായില്ല.
07:47 AM (IST) Jul 15
കോഴിക്കോട് ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുകയാണ്. പുലർച്ചെ മലയോര മേഖലയിൽ ചിലയിടങ്ങളിൽ കാറ്റിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ഫയർഫോഴ്സ് മരം മുറിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
07:29 AM (IST) Jul 15
ഐസ്ക്രീം ബോംബ് പൊട്ടിത്തെറിച്ച് കുഞ്ഞുങ്ങൾക്ക് പരിക്കേറ്റ സംഭവത്തില്‍ സർക്കാർ സഹായം കിട്ടിയില്ലെന്ന് കുടുംബം. ഇരിട്ടിയിലെ സ്ഫോടനത്തിൽ വർഷം പിന്നിടുമ്പോഴും സഹായമില്ല. പണം ഇല്ലാത്തതിനാൽ കുട്ടികളുടെ ചികിത്സയ്ക്ക് ബുദ്ധിമുട്ടിയെന്ന് കുടുബം.
07:14 AM (IST) Jul 15
ദേശീയപാതകളില്‍ നടുവൊടിഞ്ഞ് യാത്രക്കാര്‍. NH 66 ലെ യാത്ര മഴ ശക്തിപ്പെട്ടതോടെ ദുഷ്കരം.