ബഫർ സോണിലെ ഉപഗ്രഹ സർവേ റിപ്പോർട്ടിൽ ആശയക്കുഴപ്പം നിലനിൽക്കെ കർഷക സംഘടനകളുമായി ചേർന്ന് പ്രക്ഷോഭം തുടങ്ങാൻ കോൺഗ്രസ്. അപാകത ഒഴിവാക്കാൻ നേരിട്ടുളള സ്ഥല പരിശോധന നടത്തണമെന്നാണ് ആവശ്യം.ചൊവ്വാഴ്ച കോഴിക്കോട് കൂരാച്ചുണ്ടിൽ സമരപ്രഖ്യാപന കൺവൻഷൻ നടക്കും

03:38 PM (IST) Dec 16
ഡയസിന് മുന്നിൽ നിന്ന് പ്രതിഷേധിച്ച അംഗങ്ങളെയാണ് സസ്പെന്‍ഡ് ചെയ്തത്.അടിച്ചമർത്താൻ ശ്രമം എന്ന് ബിജെപി. രാപ്പകൽ സമരം നടത്തും
11:56 AM (IST) Dec 16
ബഫര്‍സോണ്‍ ഉപഗ്രഹ സര്‍വേ പ്രായോഗികമല്ലെന്ന് ജോസ് കെ മാണി. ഇതുസംബന്ധിച്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ ആശങ്ക അറിയിച്ചെന്ന് ജോസ് കെ മാണി പറഞ്ഞു. സര്‍വേ റിപ്പോര്‍ട്ടില്‍ വ്യക്തതയും കൃത്യതയും വേണം. വെബ്‍സൈറ്റുകളില്‍ പ്രസിദ്ധീകരിച്ച വിവരങ്ങളുടെ അവ്യക്തതകള്‍ നീക്കണം. പഞ്ചായത്തുതല സമിതികള്‍ രൂപീകരിക്കണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു.
11:54 AM (IST) Dec 16
കൊരട്ടിയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ അപകടത്തില്‍പ്പെട്ട് രണ്ട് കൗമാരക്കാര്‍ക്ക് ദാരുണാന്ത്യം. കൊരട്ടി സ്വദേശികളായ കൃഷ്ണകുമാർ (16), സജ്ഞയ് (17) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം. ട്രെയിനിന് കൊരട്ടിയില്‍ സ്റ്റോപ്പുണ്ടായിരുന്നില്ല. ഇവിടെ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവാക്കള്‍ അപകടത്തില്‍പ്പെട്ടത്. ഒരാള്‍ ട്രെയിനിന് അടിയില്‍പ്പെടുകയും മറ്റയാള്‍ പ്ലാറ്റ്‍ഫോമില്‍ തലയടിച്ച് വീഴുകയുമായിരുന്നു. ഇരുവരുടെയും മൃതദേങ്ങള്‍ ചാലക്കുടിയിലെ ആശുപത്രിയിലേക്ക് മാറ്റി.
11:54 AM (IST) Dec 16
കൊണ്ടോട്ടിയില്‍ കൂറ്റന്‍ മരങ്ങള്‍ റോഡിനകത്താക്കി ടാറിങ് നടത്തുന്ന സംഭവത്തില്‍ അന്വേഷിച്ച് നടപടിയെടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. അശാസ്ത്രീയത ചൂണ്ടിക്കാണിച്ചത് സ്വാഗതാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു.
11:53 AM (IST) Dec 16
എട്ടുകിലോ കഞ്ചാവുമായി യുവാവ് ആലപ്പുഴയിൽ പിടിയിൽ. തിരുവനന്തപുരം കവടിയാർ കുറവംകോണം സ്വദേശി സംഗീത് (29) ആണ് പിടിയിലായത്. വാഹന പരിശോധനക്കിടെയാണ് യുവാവ് പിടിയിലായത്. രാത്രി 11 മണിയോടെ ബൈക്കില്‍ കഞ്ചാവുമായി പോകവേ സൗത്ത് പൊലീസ് പിടികൂടുകയായിരുന്നു.
07:57 AM (IST) Dec 16
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നൂറാം ദിവസത്തിൽ.42 ജില്ലകളിലായി ഇതുവരെ പിന്നിട്ടത് 2798കിലോമീറ്റർ. കന്യാകുമാരിയിൽ തുടങ്ങിയ യാത്ര നിലവിൽ രാജസ്ഥാനിൽ ആണ് പര്യടനം നടത്തുന്നത്
07:56 AM (IST) Dec 16
എന്‍ സി പി നേതാവ് ആർ ബി ജിഷയെ കുട്ടനാട് എംഎൽഎ തോമസ് കെ തോമസും ഭാര്യ ഷേർളി തോമസും ജാതീയമായി അധിക്ഷേപിച്ചെന്ന കേസ് കായംകുളം ഡിവൈഎസ്പിക്ക് കൈമാറി. പട്ടികജാതി പീഡന നിരോധന നിയമപ്രകാരമുള്ള കേസ് ഡിവൈഎസ് പി തലത്തിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന ചട്ടപ്രകാരമാണിത്
07:55 AM (IST) Dec 16
നിയമസഭ പാസാക്കിയ ചാൻസലർ ബിൽ ഇനിയും ഗവർണർക്ക് അയക്കാതെ സർക്കാർ.നിയമ വകുപ്പിന്റെ പരിശോധന പൂർത്തിയാകാൻ ഉണ്ടെന്നാണ് വിശദീകരണം. 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്തു നിന്നും ഗവർണറെ മാറ്റുന്നതാണ് ബിൽ. അതെ സമയം സഭ പാസാക്കിയ മദ്യത്തിന്റെ നികുതി കൂട്ടാൻ ഉള്ള ബിൽ സർക്കാർ രാജ്ഭവന് കൈമാറി
07:54 AM (IST) Dec 16
കൂറ്റൻ മരങ്ങൾ റോഡിനകത്താക്കി വീതികൂട്ടലും ടാറിങ്ങും.ഈ മരങ്ങളൊക്കെ ഇനി മുറിക്കണമെങ്കിൽ റോഡ് വീണ്ടും കുത്തിപ്പൊളിക്കണം.120 കോടി രൂപ വകയിരുത്തിയ മലപ്പുറം കൊണ്ടോട്ടി- എടവണ്ണപ്പാറ റോഡ് വികസനത്തിലാണ് തലതിരിഞ്ഞ പണി പുരോഗമിക്കുന്നത്
07:54 AM (IST) Dec 16
ബഫർ സോണിലെ ഉപഗ്രഹ സർവേ റിപ്പോർട്ടിൽ ആശയക്കുഴപ്പം നിലനിൽക്കെ കർഷക സംഘടനകളുമായി ചേർന്ന് പ്രക്ഷോഭം തുടങ്ങാൻ കോൺഗ്രസ്. അപാകത ഒഴിവാക്കാൻ നേരിട്ടുളള സ്ഥല പരിശോധന നടത്തണമെന്നാണ് ആവശ്യം.ചൊവ്വാഴ്ച കോഴിക്കോട് കൂരാച്ചുണ്ടിൽ സമരപ്രഖ്യാപന കൺവൻഷൻ നടക്കും.ഇതിനിടെ ബഫർ സോണിൽ സർക്കാർ നിയോഗിച്ച വിദഗ്ധസമിതിക്കും പഞ്ചായത്തുകളിലെ ഹെല്പ് ഡെസ്കിനും കിട്ടുന്ന പരാതികളിൽ തദ്ദേശ വകുപ്പിന്റെ സഹകരണത്തോടെ ഫീൽഡ് സർവേ നടത്താൻ വനം വകുപ്പ് തീരുമാനിച്ചു. കുടുംബശ്രീയുടെ സഹായത്തോടെയാകും കേരളത്തിലെ 115 വില്ലേജുകളിലും സർവേ നടത്തുക