നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ വിവാദ സമാധി പൊളിച്ചു. കല്ലറയിൽ മൃതദേഹം കണ്ടെത്തി. ഇരിക്കുന്ന രീതിയിലാണ് മൃതദേഹം ഉള്ളത്. അതേസമയം, മൃതദേഹം ഗോപൻ സ്വാമിയുടേതാണോ എന്നത് ശാസ്ത്രീയമായ പരിശോധനയിൽ മാത്രമേ കണ്ടെത്താനാവൂ. ഭസ്മവും സുഗന്ധ ദ്രവ്യങ്ങളും വസ്ത്രങ്ങളും കല്ലറയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ കുടുംബത്തിൻ്റെ മൊഴി ശരിവെക്കുന്ന രീതിയിലാണ് മൃതദേഹം ഉള്ളതെന്നാണ് വിവരം.

07:08 AM (IST) Jan 16
അദാനി കമ്പനിക്കൾക്കെതിരെ വൻ വെളിപ്പെടുത്തലുകൾ നടത്തിയ ഹിൻഡൻബർഗ് റിസർച്ച് അടച്ചു പൂട്ടുന്നു. ന്യൂയോർക്ക് ആസ്ഥാനമായ കമ്പനിയുടെ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് സ്ഥാപകൻ നെയ്റ്റ് ആൻഡേഴ്സൺ അറിയിച്ചു. പ്രവർത്തിച്ചു വന്ന ആശയങ്ങളും പ്രോജക്ടുകളും പൂർത്തിയായെന്നും ഹിൻഡൻബർഗ് പറയുന്നു.
07:08 AM (IST) Jan 16
കൊച്ചി തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽ നിന്ന് 15 കാരൻ വീണു മരിച്ചത് ആത്മഹത്യയെന്ന സംശയത്തിൽ പൊലീസ്. സ്കൂളിലെ പ്രശ്നങ്ങളുടെ പേരിൽ രക്ഷിതാക്കളെ സ്കൂൾ അധികൃതർ വിളിപ്പിച്ചിരുന്നു. തുടർന്നു വീട്ടിൽ എത്തിയ രക്ഷിതാക്കൾ കുട്ടിയെ ശകാരിച്ചിരുന്നു. നേരത്തെ മറ്റൊരു സ്കൂളിൽ പ്രശ്നം ഉണ്ടാക്കിയതിന്‍റെ പേരിൽ കുട്ടിയെ സ്കൂൾ മാറ്റി ചേർത്തിരുന്നുവെന്നും പൊലീസിന് വിവരം കിട്ടി. കുട്ടിയുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും.
07:08 AM (IST) Jan 16
നടി ഹണി റോസിൻ്റെ ലൈംഗിക അധിക്ഷേപ കേസിൽ ബോബി ചെമ്മണൂരിന് ജയിലിൽ പ്രത്യേക സൗകര്യമൊരുക്കിയതില്‍ ഉന്നതതല അന്വേഷണം. ജയിൽ ആസ്ഥാന ഡിഐജിയ്ക്കാണ് അന്വേഷണ ചുമതല. ഡിഐജി കാക്കനാട് ജയില്‍ സന്ദര്‍ശിക്കും. ഇന്നലെ ജയില്‍ ഡിജിപിയെ വിളിച്ചുവരുത്തി മുഖ്യമന്ത്രി കര്‍ശന നിര്‍ദേശം നല്‍കിയതിനു പിന്നാലെയാണ് തീരുമാനം. അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. മധ്യമേഖല ഡിഐജി കാക്കനാട് ജയിൽ സന്ദർശിച്ച് ബോബി ചെമ്മണ്ണൂരിന് പ്രത്യേക സൗകര്യം ഒരുക്കിയെന്നാണ് ആക്ഷേപം.