Published : Dec 18, 2022, 07:17 AM ISTUpdated : Dec 18, 2022, 11:57 PM IST

Malayalam News Live: അത്യുന്നതങ്ങളില്‍ മെസി; ഖത്തറില്‍ അര്‍ജന്‍റീനയ്ക്ക് കിരീടം

Summary

36 വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ അര്‍ജന്‍റീനയ്ക്ക് ലോകകപ്പ് കിരീടം. പെനാല്‍റ്റി ഷൂട്ടൌട്ടിലാണ് ജയം. 

Malayalam News Live: അത്യുന്നതങ്ങളില്‍ മെസി; ഖത്തറില്‍ അര്‍ജന്‍റീനയ്ക്ക് കിരീടം

11:56 PM (IST) Dec 18

അര്‍ജന്‍റീനയ്ക്ക് ലോകകപ്പ് കിരീടം

ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പില്‍ കിരീടം നിലനിര്‍ത്താനിറങ്ങിയ ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ 4-2 തകര്‍ത്ത് അര്‍ജന്‍റീന മൂന്നാം കപ്പുയര്‍ത്തി. 2014ല്‍ കൈയകലത്തില്‍ കൈവിട്ട ലോക കിരീടം അങ്ങനെ 2022ല്‍ മെസിയുടെ കൈകളിലേക്ക് എത്തി. കലാശപ്പോരില്‍ ഹാട്രിക് നേടിയിട്ടും ടീമിന് കിരീടം സമ്മാനിക്കാന്‍ ഫ്രാന്‍സിന്‍റെ കിലിയന്‍ എംബാപ്പെയ്ക്കായില്ല. എക്‌സ്ട്രാ ടൈമില്‍ മത്സരം 3-3ന് തുല്യത പാലിച്ചതോടെയാണ് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. 

12:32 PM (IST) Dec 18

ഇനി തെരഞ്ഞെടുപ്പിൽ മൽസരിക്കില്ല' സുരേഷ് കുറുപ്പ്

രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കില്ലെന്നും  വിശദീകരണം

11:39 AM (IST) Dec 18

പറവൂരിൽ മീൻ പിടിക്കുന്നതിനിടെ അച്ഛനും മകളും പുഴയിൽ മുങ്ങി മരിച്ചു

എറണാകുളം പറവൂരിൽ  മീൻ പിടിക്കുന്നതിനിടെ അച്ഛനും മകളും പുഴയിൽ മുങ്ങി മരിച്ചു. മത്സ്യതൊഴിലാളിയായ ബാബു, മകൾ നിമ്മ്യ എന്നിവരാണ് രാത്രി വീരൻ പുഴയിൽ മുങ്ങി മരിച്ചത്.

11:39 AM (IST) Dec 18

കുമളിയിലെ എംവിഡി ചെക്ക് പോസ്റ്റിൽ കണക്കിൽ പെടാത്ത പണം, കൈക്കൂലി വാങ്ങുന്നത് കൈയ്യോടെ പൊക്കി വിജിലൻസ്

ഇടുക്കിയിലെ കുമളി അതിർത്തിയിലുള്ള മോട്ടോർ വാഹന വകുപ്പ് ചെക്ക് പോസ്റ്റിൽ കണക്കിൽ പെടാത്ത പണം കണ്ടെത്തി. വിജിലൻസ് നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. 

11:38 AM (IST) Dec 18

കൊല്ലത്ത് തെരുവ് നായയുടെ കടിയേറ്റ് ആറ് പേർക്ക് പരിക്ക്, പരാതിയുമായി നാട്ടുകാർ

കൊല്ലം ചിതറയിൽ തെരുവ് നായയുടെ കടിയേറ്റ് ആറ് പേർക്ക് പരിക്ക്. പരിക്കേറ്റവരെ കടയ്ക്കൽ താലുക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. വൈകീട്ടും രാത്രിയുമായാണ് തെരുവ് നായയുടെ കടിയേറ്റത്. 

11:38 AM (IST) Dec 18

ആറന്മുള പൊലീസ് സ്റ്റേഷനിലെ താത്കാലിക ജീവനക്കാരിയെ കടന്നു പിടിക്കാൻ ശ്രമം; പൊലീസുകാരന് സസ്‌പെൻഷൻ

പത്തനംതിട്ട ആറന്മുള പോലീസ് സ്റ്റേഷനിലെ താത്കാലിക ജീവനക്കാരിയെ കടന്നു പിടിക്കാൻ ശ്രമിച്ച പോലീസ്കാരനെ സസ്‌പെൻഡ് ചെയ്തു. പത്തനാപുരം സ്വദേശിയായ സിപിഒ സജീഫ് ഖാനെതീരെയാണ് നടപടി. 

11:35 AM (IST) Dec 18

'രഹ്ന ഫാത്തിമയക്ക് ജ്യാമ വ്യവസ്ഥയിൽ ഇളവ് നൽകരുത്'; സംസ്ഥാനം സുപ്രീം കോടതിയിൽ

ശബരിമല യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന കേസിൽ രഹ്ന ഫാത്തിമയ്ക്ക് ജ്യാമവ്യവസ്ഥയിൽ ഇളവ് നൽകരുതെന്ന് സുപ്രീം കോടതിയിൽ ആവശ്യപ്പെട്ട് സംസ്ഥാനം. 

11:34 AM (IST) Dec 18

ടൈറ്റാനിയം ജോലി തട്ടിപ്പ് കേസ്.പ്രധാന ഇടനിലക്കാരി ദിവ്യ നായരെ പോലീസ് കസ്റ്റഡിയിൽ എടുത്തു

വെഞ്ഞാറമൂട് പോലീസ് ആണ് കസ്റ്റഡിയിൽ എടുത്തത്.29 പേരിൽ നിന്നായി ഒരുകോടി 85 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ.
 

07:19 AM (IST) Dec 18

ടൈറ്റാനിയം ജോലി തട്ടിപ്പ്:ഇടനിലക്കാരി ദിവ്യാജ്യോതിയുടെ വീട്ടിൽ നിന്ന് തെളിവുകൾ കണ്ടെടുത്തു,കന്‍റോൺമെന്‍റ് പൊലീസിനും വീഴ്ച

 

ടൈറ്റാനിയത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ പ്രതികളുടെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും. ഉദ്യോഗാര്‍ഥികള്‍ പണം നല്‍കിയ ഇടനിലക്കാരി ദിവ്യാ ജ്യോതിയുടെ വീട്ടില്‍ പരിശോധന നടത്തിയ പൊലീസ് സംഘത്തിന് കിട്ടിയത് നിര്‍ണായക തെളിവുകള്‍. പരാതി കിട്ടിയ കന്‍റോണ്‍മെന്‍റ് പൊലീസ് നടപടിയെടുക്കാതെ പൂഴ്ത്തിയ കേസ് ഒടുവില്‍ പൂജപ്പുരയിലേക്ക് മാറ്റിയ ശേഷമാണ് അന്വേഷണം പുരോഗമിച്ചത്

07:19 AM (IST) Dec 18

പണമില്ല: ബ്രിട്ടനിൽ കൊല്ലപ്പെട്ട അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിൽ ആശയക്കുഴപ്പം തുടരുന്നു

 

ബ്രിട്ടനിൽ കൊല്ലപ്പെട്ട മലയാളി നഴ്സ് അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്ന കാര്യത്തിൽ ആശയക്കുഴപ്പം തുടരുന്നു. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ വേണ്ട മുപ്പത് ലക്ഷത്തോളം രൂപ കണ്ടെത്താൻ അഞ്ജുവിന്റെ കുടുംബം സർക്കാർ സഹായം അഭ്യർഥിച്ചിരുന്നു. നോർക്കയുമായി ബന്ധപ്പെട്ട് ഇതിനു വേണ്ട ക്രമീകരണങ്ങൾ സജ്‌ജീകരിക്കാൻ ശ്രമിക്കുമെന്ന് വൈക്കം എം എൽ എ സി.കെ. ആശ കുടുംബത്തെ അറിയിച്ചിട്ടുണ്ട്. 
 

07:19 AM (IST) Dec 18

പെരിയ ഇരട്ട കൊലക്കേസ്:സികെ ശ്രീധരനെ രാഷ്ട്രീയമായി നേരിടാൻ കോൺഗ്രസ്,നിയമ നടപടികളുമായി കൊല്ലപ്പെട്ടവരുടെ കുടുംബം

പെരിയ ഇരട്ട കൊല കേസിലെ വക്കാലത്ത് വിവാദത്തിൽ അഡ്വ.സി.കെ.ശ്രീധരനെ രാഷ്ട്രീയമായി നേരിടാൻ കോൺഗ്രസ്. സി പി എം നിർദേശ പ്രകാരമാണ് ശ്രീധരൻ ഒൻപത് പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്തതെന്നാണ് കോൺഗ്രസ് നിലപാട്. ഇത് മുൻ നിർത്തി വരും ദിവസങ്ങളിൽ പ്രതിഷേധ പരിപാടികൾ സജീവമാക്കാനാണ് തീരുമാനം. ഇന്നലെ രാത്രി ശ്രീധരന്റെ കാഞ്ഞങ്ങാട്ടെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. വീടിന് മുന്നിൽ പിച്ചചട്ടി സമർപ്പിച്ചാണ് കോൺഗ്രസ് പ്രവർത്തകർ പിരിഞ്ഞു പോയ

07:18 AM (IST) Dec 18

ബഫർസോൺ: വിദഗ്ദ സമിതിയുടെ കാലാവധി 2 മാസം കൂടി നീട്ടി ഉത്തരവിറക്കും,താമരശ്ശേരി രൂപതയുടെ ജനജാഗ്രതാ യാത്ര നാളെ

ബഫർസോൺ പ്രശ്നത്തിൽ സർക്കാർ രൂപീകരിച്ച ജസ്റ്റിസ് തോട്ടത്തിൽ ബി.രാധാകൃഷ്ണൻ അധ്യക്ഷനായ വിദഗ്ധ സമിതിയുടെ കാലാവധി 2 മാസം കൂടി നീട്ടും. ഉടൻ ഉത്തരവ് ഇറങ്ങും.ഇതിനിടെ വിഷയത്തിൽ സംസ്ഥാനത്തെ മലയോര മേഖലകളിൽ പ്രതിഷേധം തുടരുന്നതിനിടെ താമരശേരി ബിഷപ്പ് മാർ റമജിയോസ് ഇഞ്ചനാനിയിൽ ഇന്ന് മാധ്യമങ്ങളെ കാണും

07:17 AM (IST) Dec 18

പേരൂർക്കടയിൽ നടുറോഡിൽ പങ്കാളിയെ വെട്ടിക്കൊന്ന കേസിലെ പ്രതി രാജേഷ് ജയിലിൽ തൂങ്ങിമരിച്ചു

 

പേരൂർക്കട വഴലിയലിൽ റോഡരികിൽ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ജയിലിനുള്ളിൽ തൂങ്ങി മരിച്ചു,പട്ടാപ്പകൽ പങ്കാളിയെ വെട്ടിക്കൊന്ന രാജേഷ് ആണ് ജില്ലാ ജയിലെ സെല്ലിനുള്ളിലാണ് തൂങ്ങി മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ.

07:17 AM (IST) Dec 18

ഖത്തർ ലോകകപ്പിൽ ഇന്ന് കിരീടപ്പോരാട്ടം.അർജന്‍റീനയും ഫ്രാൻസും നേർക്കുനേർ

 

ഖത്തർ ലോകകപ്പിന്‍റെ ചാംപ്യന്മാരെ ഇന്നറിയാം. ഫൈനലിൽ അർജന്‍റീന,നിലവിലെ ചാംപ്യന്മാരായ ഫ്രാൻസിനെ നേരിടും.രാത്രി എട്ടരയ്ക്ക് ആണ്
മെസ്സി എംബാപ്പെ പോരാട്ടം. ഖത്തർ ദേശീയ ദിനത്തിലാണ് ഇന്ന് കലാശപ്പോരാട്ടം നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
ആവേശം പ്രേക്ഷകരിലേക്കെത്തിക്കാൻ ഏഷ്യാനെറ്റ് ന്യൂസും സജ്ജമാണ്
 


More Trending News