ബഫർ സോൺ വിദഗ്ധ സമിതി കാലാവധി 2 മാസം കൂടി നീട്ടും. സമിതിയുടെ കാലാവധി ഈ മാസം 30 ന് തീരുകയാണ്. ഉപഗ്രഹ സർവേ റിപ്പോർട്ടിന്മേൽ പരാതി നല്‍കാനുള്ള സമയ പരിധി നീട്ടും. ജനുവരി അഞ്ച് വരെ പരാതി നൽകാം.

05:46 PM (IST) Dec 20
ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിക്ക് എതിരായ സ്ത്രീ വിരുദ്ധ പരാമർശത്തിൽ കോൺഗ്രസ് നേതാവ് അജയ് റായിക്കെതിരെ പൊലീസ് കേസ്. യുപി പൊലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുത്തത്. അജയ് റായിയെ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
05:43 PM (IST) Dec 20
ടൈറ്റാനിയത്തില്‍ ഇന്നും പോലീസ് പരിശോധന. ടൈറ്റാനിയം ലീഗല്‍ ഡിജിഎമ്മും കേസിലെ പ്രധാനിയുമായ ശശകുമാരന്‍ തമ്പിയുടെ മുറിയില്‍ പരിശോധന തുടരുകയാണ്. ടൈറ്റാനിയം ജോലി തട്ടിപ്പില്‍ ദിവ്യനായരെ കൂടാതെ വേറെയും ഇടനിലക്കാർ ഉണ്ടെന്നതിന് തെളിവുകളും പുറത്ത് വന്നു. അമരവിള എൽപി സ്കൂളിലെ അറബിക് അധ്യാപകൻ ഷംനാദും ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥിയിൽ 12 ലക്ഷം രൂപ തട്ടിയതിന് പൂജപ്പുര പോലീസ് കേസെടുത്തു.
05:38 PM (IST) Dec 20
ബഫർ സോൺ വിദഗ്ധ സമിതി കാലാവധി 2 മാസം കൂടി നീട്ടും. സമിതിയുടെ കാലാവധി ഈ മാസം 30 ന് തീരുകയാണ്. ഉപഗ്രഹ സർവേ റിപ്പോർട്ടിന്മേൽ പരാതി നല്‍കാനുള്ള സമയ പരിധി നീട്ടും. ജനുവരി അഞ്ച് വരെ പരാതി നൽകാം.
05:36 PM (IST) Dec 20
മെഡിക്കൽ കോളേജ് ഹോസ്റ്റലുകൾ നൈറ്റ് ലൈഫിനുള്ള ടൂറിസ്റ്റ് ഹോമുകളോ ഹോട്ടലുകളോ അല്ലെന്ന് ആരോഗ്യ സർവ്വകലാശാല ഹൈക്കോടതിയിൽ. 18 വയസിലെ സമ്പൂർണ്ണ സ്വാതന്ത്ര്യം സമൂഹത്തിന് നല്ലതല്ലെന്നും 25 വയസിൽ മാത്രമാണ് ബുദ്ധിവികാസം പൂർണ്ണമാകുകയുള്ളൂവെന്നും ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. Read More
05:35 PM (IST) Dec 20
പാലക്കാട് ആർഎസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസൻ ശ്രീനിവാനസനെ കൊലപ്പെടുത്തിയ കേസ് എന്‍ഐഎ ഏറ്റെടുത്തു. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നൽകി. കൊലപാതകത്തില്‍ തീവ്രവാദ ബന്ധമുണ്ടെന്ന് എന്‍ഐഎ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കേസില്‍ എൻഐഐ പുതുക്കിയ എഫ്ഐആർ സമർപ്പിക്കും.
02:30 PM (IST) Dec 20
സ്കൂൾ വിദ്യാർത്ഥിനിയുടെ നഗ്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി പ്രചരിപ്പിച്ച പ്ലസ് ടു വിദ്യാർത്ഥി അറസ്റ്റിൽ. കണ്ണൂർ കേളകം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പോക്സോ നിയമമനുസരിച്ച് വിദ്യാർത്ഥിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. വിദ്യാർത്ഥിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി
12:13 PM (IST) Dec 20
ആംആദ്മി പാർട്ടിയുടെ രാഷ്ട്രീയ പരസ്യങ്ങൾ ദില്ലി സര്‍ക്കാര്‍ പരസ്യങ്ങൾ ആയി പ്രസിദ്ധീകരിച്ചന്ന് കണ്ടെത്തിയതിൽ 97 കോടി രൂപ തിരിച്ചു പിടിക്കാൻ ഗവർണറുടെ നിർദേശം, ചീഫ് സെക്രട്ടറിക്ക് ആണ് ദില്ലി ലഫ് ഗവർണർ വൈഭവ് സക്സേന നിർദേശം നൽകിയത്
10:37 AM (IST) Dec 20
ബഫര്‍സോണ്‍ പ്രതിഷേധം തണുപ്പിക്കാന്‍ സര്‍ക്കാര്‍. മന്ത്രിമാരായ ആന്‍റണി രാജുവും റോഷി അഗസ്റ്റിനും കര്‍ദിനാള്‍ ക്ലിമ്മിസിനെ കാണുന്നു. കര്‍ദിനാള്‍ ക്ലിമ്മിസിനെ ഇറക്കി സഭകളെ അനുനയിപ്പിക്കാനാണ് ശ്രമം. ബഫർ സോൺ ആശങ്ക തീർക്കാനുള്ള തുടർനടപടി സ്വീകരിക്കാൻ ഇന്ന് രണ്ട് നിർണായക യോഗങ്ങൾ ചേരും. വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗവും സർക്കാർ നിയോഗിച്ച വിദഗ്ധസമിതിയും ഇന്ന് ചേരും.
10:37 AM (IST) Dec 20
ഫറോക് പഴയ പാലത്തിൽ മദ്യം കയറ്റി വന്ന ലോറി ഇടിച്ച് അപകടം. മദ്യകുപ്പികൾ റോഡിൽ വീണു. ലോറി നിർത്താതെ പോയി. മദ്യ കുപ്പികൾ നാട്ടുകാർ കൊണ്ടുപോയി. അവശേഷിച്ച മദ്യ കുപ്പികൾ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ലോറിയെ സംബന്ധിച്ച വിവരങ്ങള്‍ പൊലീസ് ശേഖരിക്കുകയാണ്.
07:43 AM (IST) Dec 20
ക്രിസ്മസ് ന്യൂ ഇയർ അവധിക്കും ആഘോഷത്തിനുമായി നാട്ടിലെത്താനാകാതെ മറുനാടൻ മലയാളികൾ. റെയിൽവേയിൽ ടിക്കറ്റ് കിട്ടാനില്ല. വിമാനത്തിൽ വരാമെന്ന് കരുതിയാൽ പൊള്ളുന്ന വിലയാണ് . ആറിരട്ടി വരെയാണ് ടിക്കറ്റ് നിരക്ക് ഉയർന്നത്
07:42 AM (IST) Dec 20
മുഖ്യമന്ത്രി പിണറായി വിജയന്റെ ക്രിസ്മസ് വിരുന്ന് ഇന്ന്. പന്ത്രണ്ട് മണിക്ക് മാസ്കറ്റ് ഹോട്ടലിലാണ് വിരുന്ന് ഒരുക്കിയിട്ടുള്ളത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിച്ചിട്ടില്ല. നേരത്തെ ഗവർണർ രാജ്ഭവനിൽ സംഘടിപ്പിച്ച വിരുന്നിന് മുഖ്യമന്ത്രിയേയും മന്ത്രിമാരേയും എല്ലാം ക്ഷണിച്ചിരുന്നെങ്കിലും സർക്കാരും പ്രതിപക്ഷവും പങ്കെടുത്തിരുന്നില്ല.
07:40 AM (IST) Dec 20
5 ജി കേരളത്തിൽ കൊച്ചിയിലെത്തുകയാണ്.വികസനത്തിന്‍റെ പല കാര്യങ്ങളും പോലെ കൊച്ചിക്കാണ് ഭാഗ്യം ആദ്യം.കൊച്ചി നഗരസഭ പരിധിയിൽ തെരഞ്ഞെടുത്ത ചില ഇടങ്ങൾ ഇന്ന് മുതൽ 5 ജി. റിലയസ് ജിയോ ആണ് 5 ജിയുമായി കേരളത്തിൽ ആദ്യമെത്തുന്നത്. 5 ജി ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും
07:39 AM (IST) Dec 20
ബഫർ സോൺ ആശങ്ക തീർക്കാനുള്ള തുടർനടപടി സ്വീകരിക്കാൻ ഇന്ന് രണ്ട് നിർണായക യോഗങ്ങൾ ചേരും. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിൽ സുപ്രീംകോടതിയിൽ സ്വീകരിക്കേണ്ട സമീപനം ചർച്ച ചെയ്യും. വിദഗ്ധ സമിതി യോഗത്തിൽ ഉപഗ്രഹ സർവേ റിപ്പോർട്ടിൽ പരാതി നൽകാനുള്ള സമയ പരിധി നീട്ടാനാണ് ധരണ.ബഫർ സോണ വിഷയത്തിൽ കോൺഗ്രസിന്‍റെ സമര പ്രഖ്യാപന കൺവൻഷനും ഇന്നാണ്