സംസ്ഥാനത്തെ സർവകലാശാലകളിലെ വിസിമാർക്ക് തൽക്കാലം സ്ഥാനത്ത് തുടരാമെന്ന് ഹൈക്കോടതി

10:20 PM (IST) Oct 24
വയനാട് ചീരാലിൽ വീണ്ടും കടുവയിറങ്ങി. ഐലക്കാട് രാജൻ്റെ പശുവിനെ കടുവ ആക്രമിച്ചു.
07:00 PM (IST) Oct 24
ഇന്ത്യൻ വംശജൻ റിഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും. ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിൽ എത്തുന്ന ആദ്യ ഇന്ത്യൻ വംശജനായി ചരിത്രത്തിലിടം പിടിക്കുകയാണ് റിഷി സുനക്. മത്സരിക്കാൻ ഒരുങ്ങിയ പെന്നി മോർഡന്റിന് 100 എംപിമാരുടെ പിന്തുണ നേടാനാകാതെ പിന്മാറിയതോടെയാണ് റിഷി സുനക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസണും നേരത്തെ മത്സരത്തിൽ നിന്നും പിന്മാറിയിരുന്നു. 357 കൺസർവേറ്റീവ് എംപിമാരിൽ പകുതിയിൽ ഏറെപ്പേരും റിഷി സുനകിനെ പിന്തുണച്ചു.
05:56 PM (IST) Oct 24
സംസ്ഥാനത്തെ സർവകലാശാലകളിലെ വിസിമാർക്ക് തൽക്കാലം സ്ഥാനത്ത് തുടരാമെന്ന് ഹൈക്കോടതി. രാജി ആവശ്യപ്പെട്ട് കത്തയച്ചത് ശരിയായില്ലെന്ന് നിരീക്ഷിച്ച കോടതി, കാരണം കാണിക്കൽ നോട്ടീസ് നൽകിയതോടെ ഉടൻ രാജിവെക്കണമെന്ന കത്ത് അസാധുവായെന്നും നിരീക്ഷിച്ചു.
05:44 PM (IST) Oct 24
ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ വാര്‍ത്താസമ്മേളനത്തില്‍ നാല് മാധ്യമങ്ങൾക്ക് പ്രവേശനം നിഷേധിച്ചത് തെറ്റെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ആ കസേരയിൽ ഇരുന്ന് ചെയ്യുന്നത് ശരിയല്ലെന്നും അത് പിൻവലിച്ച്‍ എല്ലാവരെയും കാണണമെന്നും സതീശന്‍ പറഞ്ഞു.
05:03 PM (IST) Oct 24
മാധ്യമ വിമർശനത്തിൽ വിശദീകരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മാധ്യമങ്ങളോട് ബഹുമാനം മാത്രമാണെന്നും എന്നും അത്തരം നിലപാടാണ് താൻ സ്വീകരിച്ചിട്ടുള്ളതെന്നും ഗവർണർ. മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളോട് നേരത്തെ നടത്തിയ 'കടക്ക് പുറത്ത്', മാധ്യമ സിൻഡിക്കേറ്റ് പരാമർശങ്ങളും ഗവർണർ സൂചിപ്പിച്ചു. ഭരണ പക്ഷത്തിനിരിക്കുമ്പോൾ മാധ്യമങ്ങളോട് 'കടക്ക് പുറത്ത്' പരാമർശം നടത്തിയത് താനല്ല. പ്രതിപക്ഷത്തിരിക്കുമ്പോൾ മാധ്യമങ്ങളെ മാധ്യമ സിൻഡിക്കേറ്റെന്ന് വിളിച്ചതാരാണെന്ന് ഓർമ്മിക്കുന്നില്ലെയെന്നും ഗവർണർ ചോദിച്ചു. READ MORE
05:02 PM (IST) Oct 24
അനധികൃത നിയമനം മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും നടക്കുകയാണ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് അഭിമുഖ യോഗ്യത പോലുമില്ലെന്ന് ഗവർണർ
05:01 PM (IST) Oct 24
കണ്ണൂർ വിസിയുടെ പുനർ നിയമന കാര്യത്തിൽ തനിക്ക് തെറ്റ് പറ്റിയെന്നും ഗവർണർ വിശദീകരിച്ചു. സർക്കാർ സമർദം ചെലുത്തിയതോടെയാണ് വീണ്ടും നിയമനം നൽകേണ്ടി വന്നത്'. പുനർ നിയമനത്തിൽ വിദഗ്ധരോട് താൻ അലോചിക്കണമയിരുന്നുവെന്നും ഗവർണർ പറഞ്ഞു. കണ്ണൂർ വിസി നിയമത്തിന് അനുകൂലമായി അഡ്വക്കേറ്റ് ജനറൽ നൽകിയ നിയമോപദേശത്തെ ആയുധമാക്കിയ ഗവർണർ, തന്നെ തെറ്റി ധരിപ്പിച്ചുവെന്ന് തുറന്നടിച്ചു.
05:00 PM (IST) Oct 24
സുപ്രീംകോടതി വിധി വ്യക്തമാണെന്നും ആർക്കും പ്രത്യേകം ഇളവ് അനുവദിക്കില്ലെന്നും ഗവർണർ. രാജിവെക്കാത്ത സാഹചര്യത്തിൽ വിസിമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായും ഗവർണർ അറിയിച്ചു. ഡിജിറ്റൽ, ശ്രീനാരായണ സർവകലാശാല വിസിമാർക്കെതിരെയും നടപടി വന്നേക്കുമെന്ന് വ്യക്തമാക്കിയ ഗവർണർ താൻ നിയമോപദേശം തേടിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.
05:00 PM (IST) Oct 24
മന്ത്രി ആര്‍ ബിന്ദുവിനെതിരെ വിമര്‍ശനവുമായി ഗവര്‍ണര്‍. ഉന്നത വിദ്യാഭ്യാസ മന്ത്രി സുപ്രീംകോടതിയില്‍ പോകട്ടേയെന്നായിരുന്നു ഗവര്‍ണറുടെ പ്രതികരണം.
04:59 PM (IST) Oct 24
വിസിമാരെ പുറത്താക്കാനുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ തീരുമാനം ശരിയെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. കെ സി വേണുഗോപാലിന്‍റെയും കെ പി സി സി യുടെയും നിലപാട് ഒന്നാണ്. ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തെക്കുറിച്ചാകും വേണുഗോപാല്‍ പറഞ്ഞിട്ടുണ്ടാവുകയെന്നും സുധാകരന്‍ വിശദീകരിച്ചു. വിസിമാര്‍ രാജി സമർപ്പിക്കണമെന്ന തിട്ടൂരം ജനാധിപത്യത്തിന്‍റെ എല്ലാ സീമകളും ലംഘിക്കുന്നതാണെന്നായിരുന്നു കെ സി വേണുഗോപാൽ പറഞ്ഞത്.
04:00 PM (IST) Oct 24
വിസിമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി,നവംബര്‍ 3ന് അഞ്ച് മണിക്ക് മുമ്പ് മറുപടി നല്‍കണം
03:28 PM (IST) Oct 24
മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലെ ആക്ഷേപങ്ങളോടും രാജി ആവശ്യം അംഗീകരിക്കാത്ത വിസിമാരുടെ കാര്യത്തിലും നിലപാട് വ്യക്തമാക്കും
02:56 PM (IST) Oct 24
ഗവർണ്ണറുടെ ജനാധിപത്യ വിരുദ്ധ നീക്കങ്ങളോട് വിയോജിച്ച മുസ്ലിം ലീഗ് നിലപാട് സ്വാഗതാർഹമാണെന്ന് മുൻ മന്ത്രി കെടി ജലീൽ. ഗവർണരുടെത് കൈ വിട്ട കളിയാണെന്നും തലയിൽ ആൾപ്പാർപ്പില്ലാത്ത കോൺഗ്രസിന്റെ നിലപാട് ജനം പുച്ഛിച്ച് തള്ളുമെന്നും ജലീൽ കൂട്ടിച്ചേർത്തു.
02:56 PM (IST) Oct 24
സംസ്ഥാനത്തെ ഒമ്പത് സർവകലാശാലകളിലെ വിസിമാരോട് രാജിയാവശ്യപ്പെട്ട ഗവർണറുടെ നടപടി അതിരുകടന്നതെന്ന് മുസ്ലിംലീഗ്. മാനദണ്ഡം ലംഘിച്ചാണ് വിസിമാരുടെ നിയമനം നടന്നതെന്നും ലീഗ് നേതാവ് പിഎംഎ സലാം പ്രതികരിച്ചു. ഗവർണറുടെ നടപടി അതിര് കടന്നതാണെന്നതിൽ സംശയമില്ല. എന്നാൽ അതിലേക്ക് എത്തിച്ചതിൽ സംസ്ഥാന സർക്കാരിനും പങ്കുണ്ട്. യൂണിവേഴ്സിറ്റികളിലെ വിസിമാരുടെ നിയമനം മാനദണ്ഡം ലംഘിച്ചാണ് നടന്നതെന്നും സലാം ആരോപിച്ചു
11:45 AM (IST) Oct 24
9 വി സി മാരും രാജി വെച്ചില്ല
11:45 AM (IST) Oct 24
ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ വൈകിട്ട് പരിഗണിക്കും
11:05 AM (IST) Oct 24
ഉന്നത ഗ്രേഡിംഗ് ഉള്ള സർവകലാശാലകൾ നിലവാരമില്ലാത്തതെന്ന് പറയുന്നയാള്‍ പദവിക്ക് യോജിച്ചയാളാണോയെന്നും മുഖ്യമന്ത്രി
10:48 AM (IST) Oct 24
സർക്കാരിനെ പ്രതിരോധത്തിലും പ്രതിസന്ധിയിലും ആക്കാനുള്ളതല്ല ഗവർണർ പദവി. ജനാധിപത്യത്തിന്റെ അന്തഃസത്തയെ നിരാകരിക്കുന്നതാണ് ഗവർണറുടെ നടപടിയെന്ന് മുഖ്യമന്ത്രി
10:46 AM (IST) Oct 24
യുജിസി ചട്ടം ലംഘിച്ചാണ് നിയമനം എന്ന് പറയുമ്പോൾ ഗവർണർക്കാണ് പ്രാഥമിക ഉത്തരവാദിത്തം.ഗവർണറുടെ ലോജിക് പ്രകാരം പദവിയിൽ നിന്ന് ഒഴിയേണ്ടത് വിസിമാരാണോ എന്ന് ആലോചിക്കണമെന്ന് മുഖ്യമന്ത്രി
10:45 AM (IST) Oct 24
ഇല്ലാത്ത അധികാരം പ്രയോഗിച്ച് കളയാമെന്ന് കരുതരുതെന്ന് ഗവർണറോട് മുഖ്യമന്ത്രി. സാങ്കേതിക സർവകലാശാല വിധി എല്ലാ സർവകലാശാലകൾക്കും ബാധകമെന്ന് സുപ്രീംകോടതി പറഞ്ഞിട്ടില്ല
10:10 AM (IST) Oct 24
ഡിജിറ്റൽ യൂണിവേഴ്സിറ്റി, ശ്രീനാരായണ യൂണിവേഴ്സിറ്റി വീ സി മാർക്ക് കൂടി നോട്ടീസ് നൽകിയേക്കും
09:31 AM (IST) Oct 24
ഗവർണറുടെ അന്ത്യശാസനം തള്ളി എംജി സർവകലാശാല വൈസ് ചാൻസലർ ഡോ.സാബു തോമസ്. ഇന്ന് രാജി ഇല്ലെന്ന് സാബു തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഗവർണറുടെ നിർദ്ദേശത്തെ കുറിച്ച് പ്രതികരിക്കാനില്ലെന്നും എംജി സർവകലാശാല വൈസ് ചാൻസലർ പറഞ്ഞു. ഗവർണറുടെ കത്തിനെ കുറിച്ച് പഠിച്ച ശേഷം തീരുമാനം എടുക്കും. മന്ത്രിയുമായി സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു
05:58 AM (IST) Oct 24
ബലാത്സംഗ കേസില്‍ എല്‍ദോസ് കുന്നപ്പിള്ളിയില്‍ എംഎല്‍എ ഇന്ന് ജില്ലാ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകും.എല്‍ദോസിന്‍റെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയില്ല. ഇന്ന് എല്‍ദോസ് ഫോണ്‍ ഹാജരാക്കാം എന്നാണ് അറിയിച്ചിരിക്കുന്നത്. ചോദ്യം ചെയ്യല്‍ അവസാനിച്ചാല്‍ എല്‍ദോസിന്‍റെ അറസ്റ്റ് രേഖപ്പെടുത്തും. ആവശ്യമെങ്കില്‍ എല്‍ദോസിനെയും കൊണ്ട് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തും
05:57 AM (IST) Oct 24
ഗവർണറും സർക്കാരും തമ്മിലെ പോര് പരിധി വിട്ട് നീങ്ങുമ്പോൾ ഇന്ന് നിർണ്ണായക ദിനം. രാജി വെക്കാൻ 9 വിസിമാർക്ക് ഗവർണ്ണർ നൽകിയ അന്ത്യശാസനം ഇന്നു പതിനൊന്നരക്ക് അവസാനിക്കും. വിസിമാർ രാജി വെക്കേണ്ട എന്നാണ് സർക്കാർ നിർദേശം.രാജി ഇല്ലെങ്കിൽ 9 പേരെയും ഇന്നു തന്നെ രാജ് ഭവൻ പുറത്താക്കും.പുതിയ വിസി മാരുടെ ചുമതല സീനിയർ പ്രൊഫസർമാർക്ക് നൽകും.അതിനിടെ ഗവർണ്ണർക്ക് മറുപടി നൽകാൻ രാവിലെ പത്തരക്ക് മുഖ്യമന്ത്രി പാലക്കാട് വാർത്ത സമ്മേളനം വിളിച്ചിട്ടുണ്ട്