Published : Aug 29, 2022, 07:26 AM ISTUpdated : Aug 29, 2022, 05:22 PM IST

Malayalam news live :തൊടുപുഴ കുടയത്തൂരിൽ ഉരുൾ പൊട്ടൽ, രണ്ടുമരണം

Summary

തൊടുപുഴ കുടയത്തൂരിൽ ഉരുൾ പൊട്ടൽ .ചിറ്റടിച്ചാലിൽ സോമന്‍റെ വീട് പൂർണമായും തകർന്നു. മണ്ണിനടിയിൽ പെട്ട അഞ്ചംഗ കുടുംബത്തിലെ സോമൻറെ അമ്മ തങ്കമ്മ, മകളുടെ മകൻ നാല് വയസുള്ള ആദിദേവ് എന്നിവരുടെ മൃതദേഹവും കണ്ടെടുത്തുവീട് ഇരുന്ന സ്ഥലത്ത് നിന്ന് താഴെ ആയാണ്  ണ്ട് മൃതദേഹങ്ങളും കണ്ടെടുത്തത്. സോമൻ ഉൾപ്പെടെ മൂന്ന് പേർ ഇപ്പോഴും മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നുണ്ട്. ഇവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. 

 Malayalam news live :തൊടുപുഴ കുടയത്തൂരിൽ ഉരുൾ പൊട്ടൽ, രണ്ടുമരണം

05:22 PM (IST) Aug 29

നാളെ അവധി

പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ  (ഓഗസ്റ്റ് 30) അവധിയായിരിക്കുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണും ജില്ലാ കളക്ടറുമായ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു. എന്നാല്‍, മുന്‍ നിശ്ചയിച്ച പ്രകാരമുള്ള യുണിവേഴ്‌സിറ്റി പരീക്ഷകള്‍ക്ക് മാറ്റം ഉണ്ടായിരിക്കില്ല. Read more

11:08 AM (IST) Aug 29

പരക്കെ മഴ,പത്തനംതിട്ടയിലും കോട്ടയത്തും പലയിടങ്ങളിലും വെള്ളം കയറി, ഗതാഗതം തടപ്പെട്ടു

സംസ്ഥാനത്ത് പരക്കെ മഴ . പത്തനംതിട്ടയിലെ കനത്ത മഴയിൽ വായ്പൂർ, മുതുപാല, വെണ്ണിക്കുളം പ്രദേശങ്ങളിൽ വെള്ളം കയറി. മലയോര മേഖലകളിൽ കനത്ത നാശ നഷ്ടമാണ്.  വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെളളം കയറി. തൊടുപുഴ പുളിയന്മല സംസ്‌ഥാന പാതയിൽ നാടുകാണിക്ക് സമീപം മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടെങ്കിലും പിന്നീട് പുനസ്ഥാപിച്ചു. കോട്ടയത്തും ഇന്നലെ രാത്രി മുതൽ ശക്തമായ മഴ ആണ്. നെടുംകുന്നം നെടുമണിയിൽ തോട് കര കവിഞ്ഞൊഴുകി. പാലം മുങ്ങി ഗതാഗതം തടസപ്പെട്ടു. അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,  കോട്ടയം,  എറണാകുളം, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിൽ മിതമായ  മഴക്കും  മറ്റ് ജില്ലകളിൽ നേരിയ  മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
 

11:06 AM (IST) Aug 29

നോവായി കുടയത്തൂർ, അപ്രതീക്ഷിത ഉരുൾപ്പൊട്ടലിൽ 5 വയസുകാരനടക്കം ഒരു കുടുംബത്തിലെ 5പേർക്ക് ദാരുണാന്ത്യം

തൊടുപുഴ കുടയത്തൂർ സംഗമം കവലക്ക് സമീപം ഉരുൾപൊട്ടിയുണ്ടായ അപകടത്തിൽ അഞ്ച് വയസ്സുള്ള കുഞ്ഞടക്കം 5 പേർ മരിച്ചു. കുടയത്തൂർ സ്വദേശി സോമൻ, അമ്മ തങ്കമ്മ , ഭാര്യ ഷിജി, മകൾ ഷിമ, ഷിമയുടെ മകൻ ദേവാനന്ദ് എന്നിവരാണ് മണ്ണിനടിയിൽ പെട്ട് മരിച്ചത്.പൊലീസിന്‍റേയും ഫയർഫോഴ്സിന്‍റേയും നാട്ടുകാരുടേയും ശ്രമത്തിൽ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി. സോമന്‍റേയും ഭാര്യയുടേയും മൃതദേഹം കണ്ടെത്തിയത് തന്നെ ഡോഗ് സ്ക്വാഡ് ആണ്. ഇന്നലെ രാത്രി 10 മണിയോടെ തുടങ്ങിയ ശക്തമായ മഴക്ക് പിന്നാലെ പുലർച്ചെ നാല് മണിയോടെയുണ്ടായ ഉരുൾപൊട്ടലിൽ വീട് തകർന്നാണ് അപകടമുണ്ടായത്. വീട് പൂർണമായും ഒലിച്ചുപോയി. തറഭാഗം മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്.

07:32 AM (IST) Aug 29

വിഴിഞ്ഞത്ത് ഇന്ന് വീണ്ടും കടൽ സമരം; പോരാട്ടം കോടതിയിലേക്കും, അദാനിക്ക് പിന്നാലെ ലത്തീൻ അതിരൂപതയും ഹൈക്കോടതിയിൽ

വിഴിഞ്ഞത്ത് തുറമുഖത്തിനെതിരെ കടൽ സമരം ഇന്ന് വീണ്ടും . മുതലപ്പൊഴിയിൽ നിന്നുള്ള വള്ളങ്ങൾ ആണ് കടൽ മാർഗം തുറമുഖം വളയുക. കരമാർഗ്ഗവും തുറമുഖം ഉപരോധിക്കും. ഉപരോധ സമരത്തിന്റെ 14 ാം ദിനം ആണ് ഇന്ന്. സമരക്കാരുമായി ഇന്ന് മൂന്നാംവട്ട മന്ത്രിതല ചർച്ചയും നിശ്ചയിച്ചിട്ടുണ്ട്. ഇന്നലെ ലത്തീൻ അതിരൂപത പ്രതിനിധികൾ എത്താത്തതിനെ തുടർന്ന് മന്ത്രിമരുമായുള്ള ചർച്ച നടന്നിരുന്നില്ല.അതിനിടെ 
അദാനി ഗ്രൂപ്പിന് പിന്നാലെ ലത്തീൻ അതിരൂപതയും ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചു.

07:29 AM (IST) Aug 29

ബിഹാറിന് പിന്നാലെ ബംഗാൾ ഉൾകടലിലും ചക്രവാതചുഴി; 9 ജില്ലകളിൽ ജാഗ്രത മുന്നറിയിപ്പ്

കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴക്കൊപ്പം ഇടിയും മിന്നലിനും സാധ്യതയെന്നും പ്രവചനമുണ്ട്. തെക്ക് പടിഞ്ഞാറൻ ബീഹാറിനു മുകളിലും സമീപ പ്രദേശങ്ങളിലായി ചക്രവാതചുഴി നിലനിൽക്കുന്നതും തെക്കൻ ബംഗാൾ ഉൾകടലിന്‍റെ മധ്യഭാഗത്തായി മറ്റൊരു ചക്രവാതചുഴി നിലനിൽക്കുന്നതും തെക്കൻ ബംഗാൾ ഉൾകടലിൽ നിന്നും തെക്കൻ തമിഴ്നാട് വരെ ന്യുനമർദ്ദ പാത്തി നിലനിൽക്കുന്നതുമാണ് കേരളത്തിൽ വ്യാപക മഴയ്ക്ക് കാരണമാകുന്നത്. ഇത് പ്രകാരം ഇന്ന് 9 ജില്ലകളിലാണ് യെല്ലോ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസ‍ർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്

07:28 AM (IST) Aug 29

കെഎസ്ആർടിസിയിൽ ശമ്പളം കിട്ടുമോ? പ്രതിസന്ധി തീർക്കാൻ മുഖ്യമന്ത്രിതല ചർച്ച,പെൻഷൻ വിതരണം ഇന്ന് മുതൽ

കെ എസ് ആർ ടി സി പ്രതിസന്ധിയിൽ ഇന്ന് വീണ്ടും മുഖ്യമന്ത്രിയുമായി ചർച്ച. ഗതാഗത മന്ത്രിയും കെ എസ് ആർ ടി സി, സി എം ഡിയുംമുഖ്യമന്ത്രിയെ കാണും. സെപ്റ്റംബർ 1ന് മുന്പ് രണ്ട് മാസത്തെ ശന്പള കുടിശികയും ഓണം ഉത്സവബത്തയും നൽകണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് നടപ്പാക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യും

07:28 AM (IST) Aug 29

തൊടുപുഴ കുടയത്തൂരിൽ ഉരുൾ പൊട്ടൽ, രണ്ടുമരണം ,നാലുപേർ മണ്ണിനടയിൽ,വീട് പൂർണമായും തകർന്നു

തൊടുപുഴ കുടയത്തൂരിൽ ഉരുൾ പൊട്ടൽ .ചിറ്റടിച്ചാലിൽ സോമന്‍റെ വീട് പൂർണമായും തകർന്നു. മണ്ണിനടിയിൽ പെട്ട അഞ്ചംഗ കുടുംബത്തിലെ സോമൻറെ അമ്മ തങ്കമ്മ, മകളുടെ മകൻ നാല് വയസുള്ള ആദിദേവ് എന്നിവരുടെ മൃതദേഹവും കണ്ടെടുത്തുവീട് ഇരുന്ന സ്ഥലത്ത് നിന്ന് താഴെ ആയാണ്  ണ്ട് മൃതദേഹങ്ങളും കണ്ടെടുത്തത്. സോമൻ ഉൾപ്പെടെ മൂന്ന് പേർ ഇപ്പോഴും മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നുണ്ട്. ഇവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്.


More Trending News