Malayalam News Highlights : കെടിയുവിൽ നിയമപോരാട്ടം തുടരും, സര്‍ക്കാര്‍ അപ്പീൽ നൽകും

കെടിയു വിസിയായി സിസ തോമസിന് തുടരാന്‍ അനുമതി നല്‍കിയ ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കും. കെടിയു വിസി കേസില്‍ സർക്കാരിനേറ്റത് വൻ തിരിച്ചടിയാണ്. താൽക്കാലിക വിസിയായി ഡോ.സിസ തോമസിന് തുടരാമെന്നാണ് ഹൈക്കോടതി വിധി. സർക്കാരിന്‍റെ ഹർജി തള്ളിയ കോടതി പുതിയ വിസിയെ തെരഞ്ഞെടുക്കാൻ മൂന്ന് മാസത്തിനകം സെലക്ഷൻ രൂപീകരിക്കാൻ നിർദേശം നല്‍കിയിട്ടുണ്ട്.

11:55 PM

കുടുംബ സുഹൃത്തിനെ ബലാത്സംഗം ചെയ്തു:എറണാകുളം കണ്‍ട്രോള്‍ റൂം സിഐക്ക് എതിരെ കേസ്

എറണാകുളം കൺട്രോൾ റൂം സിഐ എ വി സൈജുവിനെതിരെ വീണ്ടും പീഡന കേസ്. കുടുംബസുഹൃത്തായ സ്ത്രീയെ ലൈംഗീകമായി പിഡിപ്പിച്ചുവെന്ന പരാതിയിൽ നെടുമങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വർഷങ്ങളായുള്ള കുടുംബ സൗഹൃദം മുതലെടുത്ത് നിർബന്ധിച്ച് ലൈെംഗീകമായി പിഡിപ്പിച്ചെന്നാണ് പരാതി. 

11:55 PM

കെടിയു വിസി സിസ തോമസിന് തുടരാമെന്ന് ഹൈക്കോടതി, അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍

കെടിയു വിസിയായി സിസ തോമസിന് തുടരാന്‍ അനുമതി നല്‍കിയ ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കും. കെടിയു വിസി കേസില്‍ സർക്കാരിനേറ്റത് വൻ തിരിച്ചടിയാണ്. താൽക്കാലിക വിസിയായി ഡോ.സിസ തോമസിന് തുടരാമെന്നാണ് ഹൈക്കോടതി വിധി. 

11:54 PM

ഊരൂട്ടമ്പലം ഇരട്ടക്കൊല: മാഹീന്‍കണ്ണും ഭാര്യയും കസ്റ്റഡിയില്‍, കേസ് അന്വേഷിക്കുന്നത് പതിനഞ്ചംഗ സംഘം

ഊരൂട്ടമ്പലം ഇരട്ടക്കൊല കേസില്‍ മൊഴിയില്‍ സ്ഥിരീകരണം കിട്ടിയശേഷം അറസ്റ്റെന്ന് റൂറല്‍ എസ്പി ഡി ശില്‍പ്പ. മാഹിന്‍കണ്ണും ഭാര്യയും കസ്റ്റഡിയിലെന്ന് റൂറല്‍ എസ്‍പി പറഞ്ഞു. കേസ് അന്വേഷിക്കുന്നത് പതിനഞ്ചംഗ പ്രത്യേക സംഘമാണ്. മാറനെല്ലൂരില്‍ നിന്ന് 11 വര്‍ഷം മുമ്പ് കാണാതായ വിദ്യയെയും കുഞ്ഞിനെയും കടലില്‍ തള്ളിയിട്ട് കൊന്നതാണെന്ന് വിദ്യയുടെ കാമുകനായിരുന്ന മാഹിൻകണ്ണ് പൊലീസിനോട് സമ്മതിച്ചിരുന്നു.

11:54 PM

ഗുജറാത്തിലെ ഒന്നാംഘട്ട വോട്ടെടുപ്പ്: പരസ്യപ്രചാരണം അവസാനിച്ചു, മറ്റന്നാള്‍ വിധിയെഴുത്ത്

ഗുജറാത്തിൽ ആദ്യഘട്ട തെരഞ്ഞെടുപ്പിനുള്ള പ്രചാരണം അവസാനിച്ചു. 89 മണ്ഡലങ്ങളിൽ മറ്റന്നാൾ ജനം വിധിയെഴുതും. സൗരാഷ്ട്ര കച്ച് മേഖലകളും ദക്ഷിണ ഗുജറാത്തുമാണ് മറ്റന്നാൾ ജനവിധിയെഴുതുക. പട്ടേൽ സമരകാലത്ത് കോൺഗ്രസിനെ തുണച്ച സൗരാഷ്ട്ര മേഖല ഇത്തവണ ആരെ തുണയ്ക്കുമെന്ന് കണ്ടറിയണം. ബിജെപിക്ക് കരുത്തുള്ള ദക്ഷിണ ഗുജറാത്തിൽ ആംആദ്മി പാർട്ടി ശക്തമായ മത്സരം കാഴ്ചവയ്ക്കുമെന്നാണ് വിലയിരുത്തൽ.

11:54 PM

ശ്രീനിവാസൻ വധം: ഒരാള്‍ കൂടി പിടിയില്‍, 49 പ്രതികളിൽ 41 പേരും അറസ്റ്റിലായി

പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസൻ കൊലപാതക കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പതിമൂന്നാം പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ച  മലപ്പുറം സ്വദേശി ജലീലാണ് അറസ്റ്റിലായത്. കേസിൽ ആകെയുള്ള  49 പ്രതികളിൽ  41 പേരെ ഇതുവരെ അറസ്റ്റ് ചെയ്തു. 

5:34 PM

ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കോൺഗ്രസ് നേതാവ് അറസ്റ്റിൽ

ഭിന്നശേഷികാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ കോൺഗ്രസ് നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുൻ നഗരസഭാംഗം  കുന്നംകുളം ആർത്താറ്റ് പുളിക്കപറമ്പിൽ   സുരേഷാണ് അറസ്റ്റിലായത്.

ഭിന്നശേഷിക്കാരിക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് നേതാവ് അറസ്റ്റിൽ

5:34 PM

തകിടം മറിഞ്ഞ് ദില്ലി എയിംസിന്റെ പ്രവർത്തനം

സർവർ ഹാക്കിങിനെ തുടർന്ന് ദില്ലി എയിംസ് ആശുപത്രിയുടെ പ്രവർത്തനം താളം തെറ്റി. അഡ്മിഷൻ, പരിശോധന റിപ്പോർട്ട് തയ്യാറാക്കൽ, ബില്ലിംഗ് നടപടികൾ എല്ലാം തകിടം മറിഞ്ഞു. മാന്വൽ രീതിയിൽ ഈ പ്രവർത്തനങ്ങൾ നടത്തുന്നത് ഫലപ്രദമാകുന്നില്ലെന്ന് രോഗികളും, കൂട്ടിരിപ്പുകാരും ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. അതേസമയം സംഭവത്തിൽ ദേശീയ അന്വേഷണ ഏജൻസി അന്വേഷണം തുടങ്ങി.

5:33 PM

വൈഎസ് ശർമ്മിളയെ കാറടക്കം ക്രെയിനിൽ കെട്ടിവലിച്ച് പൊലീസ്

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനെതിരെ  വൈ എസ് ആര്‍ തെലങ്കാന പാർട്ടിയുടെ സമരത്തിനിടെ ഹൈദരാബാദിൽ നാടകീയ  രംഗങ്ങൾ. ആന്ധ്ര മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരിയും പാർട്ടി നേതാവുമായ വൈഎസ് ശർമിളയുടെ വാഹനം ക്രെയിൻ ഉപയോഗിച്ച് വലിച്ചു മാറ്റി. ശർമിള കാറിലിരിക്കെയാണ് പൊലീസ് നടപടി.

5:32 PM

മലയാളി പെൺകുട്ടിയെ ബെംഗളൂരുവിൽ പീഡിപ്പിച്ചു

മലയാളി പെൺകുട്ടിയെ താമസ സ്ഥലത്ത് അതിക്രമിച്ച് കയറി രണ്ട് പേർ പീഡിപ്പിച്ചു. ബൈക് ടാക്സി ഡ്രൈവറും ഇയാളുടെ സുഹൃത്തും പൊലീസ് പിടിയിലായി

ബെംഗളൂരുവിൽ മലയാളി പെൺകുട്ടിയെ പീഡിപ്പിച്ചു; ബൈക് ടാക്സി ഡ്രൈവറും സുഹൃത്തും പിടിയിൽ

5:32 PM

ജഗ്ഗു സ്വാമിയുടെ സഹപ്രവർത്തകരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും

തെലങ്കാന സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിൽ ജഗ്ഗു സ്വാമിയുടെ മൂന്ന് സഹപ്രവർത്തകർ ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ വരുന്ന വെള്ളിയാഴ്ച പരിഗണിക്കും. കേസിൽ അന്വേഷണ ഉദ്യോഗസ്ഥന്‍റെ വിശദീകരണം കോടതി തേടി. ഒളിവിലായ ജഗ്ഗു സ്വാമിയെ കണ്ടെത്താൻ സഹായിച്ചില്ലെങ്കിൽ നടപടിയെടുക്കുമെന്ന് അന്വേഷണ സംഘം ഭീഷണിപ്പെടുത്തിയതായി ഹർജിക്കാർ ആരോപിച്ചു. 

5:31 PM

യുവതിയോട് മോശം പെരുമാറ്റം, ഒളിവിലായ മലപ്പുറം എംവിഐ അറസ്റ്റിൽ

ഡ്രൈവിങ് ടെസ്റ്റിനിടെ യുവതിയോട് മോശമായി പെരുമാറിയ മലപ്പുറം എംവിഐ അറസ്റ്റിൽ. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സി ബിജുവിനെ വയനാട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്. യുവതി പരാതി നൽകിയതോടെ എംവിഐ ഒളിവിൽ പോവുകയായിരുന്നു. 

5:31 PM

കാട്ടിൽ പോയ തൊഴിലാളിയെ ആക്രമിച്ച് കടുവ

പത്തനംതിട്ട സീതത്തോട് നിന്ന് നാല് കിലോമീറ്റർ അകലെ ഉൾവനത്തിൽ കെഎസ്ഇബി പണിക്കായി പോയ തൊഴിലാളിയെ കടുവ ആക്രമിച്ചു. കാലിനും വയറ്റിലും പരിക്കേറ്റു. ഒപ്പമുണ്ടായിരുന്നവർ ഇയാളെ കാടിന് പുറത്തെത്തിച്ചു. പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.

കെഎസ്ഇബി ടവർ പണിക്കായി ഉൾവനത്തിൽ പോയ തൊഴിലാളിയെ കടുവ ആക്രമിച്ചു

5:30 PM

വിഴിഞ്ഞം ആക്രമണം: അന്വേഷിക്കാൻ ഡിസിപി കെ ലാൽജിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

വിഴിഞ്ഞത്തെ ആക്രമണ കേസുകൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. തിരുവനന്തപുരം ഡിസിപി കെ ലാൽജിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. നാല് അസിസ്റ്റന്റ് കമ്മീഷണർമാരും സംഘത്തിൽ ഉണ്ട്. 

5:29 PM

ശബരിനാഥനെതിരെ നടപടി വേണം; ഷാഫി പറമ്പിലിന് പരാതി നൽകി യൂത്ത് കോൺഗ്രസ് ഭാരവാഹികൾ

യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ശബരിനാഥനെതിരെ നടപടി ആവശ്യപ്പെട്ട് ഷാഫി പറമ്പിലിന് പരാതിയുമായി യൂത്ത് കോൺഗ്രസ് ഭാരവാഹികൾ. കോട്ടയം ജില്ലയിലെ ഒരു വിഭാഗം യൂത്ത് കോൺഗ്രസ് ഭാരവാഹികളാണ് ഷാഫി പറമ്പിലിന് പരാതി നൽകിയത്. തരൂർ സന്ദർശനവുമായി ബന്ധപ്പെട്ട് കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിനെതിരെ ശബരി നടത്തിയ പ്രസ്താവന അച്ചടക്ക ലംഘനമെന്നാണ് ഇവർ ഉന്നയിക്കുന്ന പരാതി

5:28 PM

'താനും സച്ചിൻ പൈലറ്റും പാർട്ടിയുടെ സ്വത്ത്': അശോക് ഗെലോട്ട്

 രാഹുൽ ഗാന്ധി പറഞ്ഞത് പോലെ താനും സച്ചിൻ പൈലറ്റും പാർട്ടിയുടെ സ്വത്തെന്ന് അശോക് ഗെലോട്ട്. 

5:09 PM

പത്തനതിട്ടയില്‍ ബാറിലുണ്ടായ സംഘര്‍ഷം: പരിക്കേറ്റയാള്‍ മരിച്ചു

ഇലവുംതിട്ടയിൽ ബാറിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ ആൾ മരിച്ചു.
നെല്ലാനിക്കുന്ന് സ്വദേശി അജിരാജ് (46) ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ് ബാറിൽ വെച്ച് അടിയുണ്ടായത്.

12:16 PM

നിലക്കൽ മുതൽ പമ്പ വരെ റോഡിരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഹൈക്കോടതി വിലക്കി

പമ്പ പൊലീസ് സ്റ്റേഷനിലെ  ഉദ്യോഗസ്ഥർ ഇക്കാര്യം ഉറപ്പാക്കണം.സ്പെഷൽ കമ്മീഷണർ വെള്ളിയാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം.ജസ്റ്റിസ് അനിൽ.കെ.നരേന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്‍റേതാണ് ഉത്തരവ്

11:59 AM

കെടിയു വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധി; സംസ്ഥാനവും പുനഃപരിശോധന ഹർജി നല്‍കി

സാങ്കേതിക സർവകലാശാല (കെടിയു) വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാനവും പുനഃപരിശോധന ഹർജി സമർപ്പിച്ചു. നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി. സംസ്ഥാനത്തിനായി സ്റ്റാൻഡിംഗ് കൗൺസൽ ഹർഷദ് വി ഹമീദാണ് പുനപരിശോധന ഹർജി ഫയൽ ചെയ്തത്. നിയമകാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പുനഃപരിശോധന ഹർജി നൽകിയത്. 

11:58 AM

വിഴിഞ്ഞം സെമിനാറില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ല

വിഴിഞ്ഞം തുറമുഖപദ്ധതിയുടെ ആവശ്യകത ബോധ്യപ്പെടുത്താനുള്ള ഏക്സ്പെർട്ട് സമ്മിറ്റ് പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കില്ല. വിഴിഞ്ഞം സീ പോർട്ട് കമ്പനി മസ്ക്കറ്റ് ഹോട്ടലിൽ സംഘടിപ്പിക്കുന്ന പരിപാടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും എന്നായിരുന്നു അറിയിപ്പ്. 

11:58 AM

വിഴിഞ്ഞം സമരം: സ്പെഷ്യൽ പൊലീസ് ഓഫീസറായി നിയമിച്ചു

സംഘർഷം നടന്ന വിഴിഞ്ഞത്തെ സ്പെഷ്യൽ പൊലീസ് ഓഫീസറായി ഡിഐജി ആർ.നിശാന്തിനിയെ നിയമിച്ചു. പ്രദേശത്ത്  ക്രമസമാധാനം ഉറപ്പാക്കാൻ ഡിഐജിക്ക് കീഴിൽ പ്രത്യേക പൊലീസ് ഉദ്യോഗസ്ഥരുടെ സംഘത്തേയും നിയമിച്ചിട്ടുണ്ട്. നാല് എസ്.പിമാരും ഡിവൈഎസ്പിമാരും അടങ്ങുന്നതാണ് സംഘം.

7:42 AM

നിയമന ശുപാർശ കത്ത് വിവാദത്തിന് പിന്നിൽ യുഡിഎഫ് ബിജെപി കൂട്ടുകെട്ടെന്ന് സിപിഎം,വാർഡ്തല പ്രചാരണത്തിന് ഇന്ന് തുടക്കം

നഗരസഭയിലെ കത്ത് വിവാദത്തിനെതിരെ എൽഡിഎഫ് പ്രചാരണം. ഇന്നും നാളെയുമാണ് പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത്.
യുഡിഎഫ്  ബിജെപി കൂട്ട്കെട്ട് ആണ് കത്ത് വിവാദത്തിന് പിന്നിലെന്നാണ് സിപിഎം പറയുന്നത്. എൽഡിഎഫ് സംഘടിപ്പിക്കുന്ന വാർഡ് തല പ്രചാരണം നഗരസഭയിലെ നൂറുവാ‍ർഡുകളിലും നടക്കും

7:41 AM

സിപിഎം അനുകൂല സംഘടനാ സമരം @ 50: പ്രവർത്തനം സ്തംഭിച്ച് കാർഷിക സർവകലാശാല,റിപ്പോർട്ട് തേടി ഗവർണർ

കേരള കാര്‍ഷിക സര്‍വ്വകലാശയുടെ പ്രവര്‍ത്തനം സ്തംഭിപ്പിച്ച് സിപിഎം അനുകൂല സംഘടന നടത്തുന്ന സമരം ഇന്ന് അന്പതാം ദിവസത്തിലേക്ക്. സംഘടനാ നേതാവിനെതിരായ തരംതാഴ്ത്തൽ നടപടി പിന്‍വലിക്കുന്നത് വരെ സമരം തുടരുമെന്നാണ് സമരക്കാരുടെ നിലപാട്. സമരത്തില്‍ ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടിയതിന് പിന്നാലെ പ്രശ്ന പരിഹാരത്തിന് കൃഷി മന്ത്രി ചര്‍ച്ച വിളിക്കാനുള്ള സാധ്യത തെളിഞ്ഞു

7:40 AM

വിഴിഞ്ഞത്തിന്ന് വഞ്ചനാദിനം ആചരിച്ച് ലത്തീൻ അതിരൂപത,പദ്ധതി പ്രചാരണത്തിന് പരിപാടിയുമായി സർക്കാരും

വിഴിഞ്ഞം തുറമുഖ സമരത്തിന്റെ ഭാഗമായി ഇന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത മത്സ്യത്തൊഴിലാളി വഞ്ചനാ ദിനം ആചരിക്കുന്നു.ഓഖി ദുരന്ത വാർഷികത്തോടനുബന്ധിച്ചാണ് ദിനാചരണം.ഇന്ന് അതിരൂപതയ്ക്ക് കീഴിലെ വീടുകളിൽ ഓഖി ദുരന്തത്തിൽ മരിച്ചവരുടെ ഓർമയ്ക്കായി മെഴുകുതിരികൾ കത്തിക്കുംഇതിനിടെ വിഴിഞ്ഞം തുറമുഖപദ്ധതിയുടെ ആവശ്യകത ബോധ്യപ്പെടുത്താനുള്ള എക്സ്പെർട്ട് സമ്മിറ്റ് പരിപാടി ഇന്ന് തിരുവനന്തപുരത്ത് നടക്കും.പരിപാടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

11:55 PM IST:

എറണാകുളം കൺട്രോൾ റൂം സിഐ എ വി സൈജുവിനെതിരെ വീണ്ടും പീഡന കേസ്. കുടുംബസുഹൃത്തായ സ്ത്രീയെ ലൈംഗീകമായി പിഡിപ്പിച്ചുവെന്ന പരാതിയിൽ നെടുമങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വർഷങ്ങളായുള്ള കുടുംബ സൗഹൃദം മുതലെടുത്ത് നിർബന്ധിച്ച് ലൈെംഗീകമായി പിഡിപ്പിച്ചെന്നാണ് പരാതി. 

11:55 PM IST:

കെടിയു വിസിയായി സിസ തോമസിന് തുടരാന്‍ അനുമതി നല്‍കിയ ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കും. കെടിയു വിസി കേസില്‍ സർക്കാരിനേറ്റത് വൻ തിരിച്ചടിയാണ്. താൽക്കാലിക വിസിയായി ഡോ.സിസ തോമസിന് തുടരാമെന്നാണ് ഹൈക്കോടതി വിധി. 

11:54 PM IST:

ഊരൂട്ടമ്പലം ഇരട്ടക്കൊല കേസില്‍ മൊഴിയില്‍ സ്ഥിരീകരണം കിട്ടിയശേഷം അറസ്റ്റെന്ന് റൂറല്‍ എസ്പി ഡി ശില്‍പ്പ. മാഹിന്‍കണ്ണും ഭാര്യയും കസ്റ്റഡിയിലെന്ന് റൂറല്‍ എസ്‍പി പറഞ്ഞു. കേസ് അന്വേഷിക്കുന്നത് പതിനഞ്ചംഗ പ്രത്യേക സംഘമാണ്. മാറനെല്ലൂരില്‍ നിന്ന് 11 വര്‍ഷം മുമ്പ് കാണാതായ വിദ്യയെയും കുഞ്ഞിനെയും കടലില്‍ തള്ളിയിട്ട് കൊന്നതാണെന്ന് വിദ്യയുടെ കാമുകനായിരുന്ന മാഹിൻകണ്ണ് പൊലീസിനോട് സമ്മതിച്ചിരുന്നു.

11:54 PM IST:

ഗുജറാത്തിൽ ആദ്യഘട്ട തെരഞ്ഞെടുപ്പിനുള്ള പ്രചാരണം അവസാനിച്ചു. 89 മണ്ഡലങ്ങളിൽ മറ്റന്നാൾ ജനം വിധിയെഴുതും. സൗരാഷ്ട്ര കച്ച് മേഖലകളും ദക്ഷിണ ഗുജറാത്തുമാണ് മറ്റന്നാൾ ജനവിധിയെഴുതുക. പട്ടേൽ സമരകാലത്ത് കോൺഗ്രസിനെ തുണച്ച സൗരാഷ്ട്ര മേഖല ഇത്തവണ ആരെ തുണയ്ക്കുമെന്ന് കണ്ടറിയണം. ബിജെപിക്ക് കരുത്തുള്ള ദക്ഷിണ ഗുജറാത്തിൽ ആംആദ്മി പാർട്ടി ശക്തമായ മത്സരം കാഴ്ചവയ്ക്കുമെന്നാണ് വിലയിരുത്തൽ.

11:54 PM IST:

പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസൻ കൊലപാതക കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പതിമൂന്നാം പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ച  മലപ്പുറം സ്വദേശി ജലീലാണ് അറസ്റ്റിലായത്. കേസിൽ ആകെയുള്ള  49 പ്രതികളിൽ  41 പേരെ ഇതുവരെ അറസ്റ്റ് ചെയ്തു. 

5:34 PM IST:

ഭിന്നശേഷികാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ കോൺഗ്രസ് നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുൻ നഗരസഭാംഗം  കുന്നംകുളം ആർത്താറ്റ് പുളിക്കപറമ്പിൽ   സുരേഷാണ് അറസ്റ്റിലായത്.

ഭിന്നശേഷിക്കാരിക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് നേതാവ് അറസ്റ്റിൽ

5:34 PM IST:

സർവർ ഹാക്കിങിനെ തുടർന്ന് ദില്ലി എയിംസ് ആശുപത്രിയുടെ പ്രവർത്തനം താളം തെറ്റി. അഡ്മിഷൻ, പരിശോധന റിപ്പോർട്ട് തയ്യാറാക്കൽ, ബില്ലിംഗ് നടപടികൾ എല്ലാം തകിടം മറിഞ്ഞു. മാന്വൽ രീതിയിൽ ഈ പ്രവർത്തനങ്ങൾ നടത്തുന്നത് ഫലപ്രദമാകുന്നില്ലെന്ന് രോഗികളും, കൂട്ടിരിപ്പുകാരും ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. അതേസമയം സംഭവത്തിൽ ദേശീയ അന്വേഷണ ഏജൻസി അന്വേഷണം തുടങ്ങി.

5:33 PM IST:

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനെതിരെ  വൈ എസ് ആര്‍ തെലങ്കാന പാർട്ടിയുടെ സമരത്തിനിടെ ഹൈദരാബാദിൽ നാടകീയ  രംഗങ്ങൾ. ആന്ധ്ര മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരിയും പാർട്ടി നേതാവുമായ വൈഎസ് ശർമിളയുടെ വാഹനം ക്രെയിൻ ഉപയോഗിച്ച് വലിച്ചു മാറ്റി. ശർമിള കാറിലിരിക്കെയാണ് പൊലീസ് നടപടി.

5:32 PM IST:

മലയാളി പെൺകുട്ടിയെ താമസ സ്ഥലത്ത് അതിക്രമിച്ച് കയറി രണ്ട് പേർ പീഡിപ്പിച്ചു. ബൈക് ടാക്സി ഡ്രൈവറും ഇയാളുടെ സുഹൃത്തും പൊലീസ് പിടിയിലായി

ബെംഗളൂരുവിൽ മലയാളി പെൺകുട്ടിയെ പീഡിപ്പിച്ചു; ബൈക് ടാക്സി ഡ്രൈവറും സുഹൃത്തും പിടിയിൽ

5:32 PM IST:

തെലങ്കാന സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിൽ ജഗ്ഗു സ്വാമിയുടെ മൂന്ന് സഹപ്രവർത്തകർ ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ വരുന്ന വെള്ളിയാഴ്ച പരിഗണിക്കും. കേസിൽ അന്വേഷണ ഉദ്യോഗസ്ഥന്‍റെ വിശദീകരണം കോടതി തേടി. ഒളിവിലായ ജഗ്ഗു സ്വാമിയെ കണ്ടെത്താൻ സഹായിച്ചില്ലെങ്കിൽ നടപടിയെടുക്കുമെന്ന് അന്വേഷണ സംഘം ഭീഷണിപ്പെടുത്തിയതായി ഹർജിക്കാർ ആരോപിച്ചു. 

5:31 PM IST:

ഡ്രൈവിങ് ടെസ്റ്റിനിടെ യുവതിയോട് മോശമായി പെരുമാറിയ മലപ്പുറം എംവിഐ അറസ്റ്റിൽ. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സി ബിജുവിനെ വയനാട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്. യുവതി പരാതി നൽകിയതോടെ എംവിഐ ഒളിവിൽ പോവുകയായിരുന്നു. 

5:31 PM IST:

പത്തനംതിട്ട സീതത്തോട് നിന്ന് നാല് കിലോമീറ്റർ അകലെ ഉൾവനത്തിൽ കെഎസ്ഇബി പണിക്കായി പോയ തൊഴിലാളിയെ കടുവ ആക്രമിച്ചു. കാലിനും വയറ്റിലും പരിക്കേറ്റു. ഒപ്പമുണ്ടായിരുന്നവർ ഇയാളെ കാടിന് പുറത്തെത്തിച്ചു. പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.

കെഎസ്ഇബി ടവർ പണിക്കായി ഉൾവനത്തിൽ പോയ തൊഴിലാളിയെ കടുവ ആക്രമിച്ചു

5:30 PM IST:

വിഴിഞ്ഞത്തെ ആക്രമണ കേസുകൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. തിരുവനന്തപുരം ഡിസിപി കെ ലാൽജിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. നാല് അസിസ്റ്റന്റ് കമ്മീഷണർമാരും സംഘത്തിൽ ഉണ്ട്. 

5:29 PM IST:

യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ശബരിനാഥനെതിരെ നടപടി ആവശ്യപ്പെട്ട് ഷാഫി പറമ്പിലിന് പരാതിയുമായി യൂത്ത് കോൺഗ്രസ് ഭാരവാഹികൾ. കോട്ടയം ജില്ലയിലെ ഒരു വിഭാഗം യൂത്ത് കോൺഗ്രസ് ഭാരവാഹികളാണ് ഷാഫി പറമ്പിലിന് പരാതി നൽകിയത്. തരൂർ സന്ദർശനവുമായി ബന്ധപ്പെട്ട് കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിനെതിരെ ശബരി നടത്തിയ പ്രസ്താവന അച്ചടക്ക ലംഘനമെന്നാണ് ഇവർ ഉന്നയിക്കുന്ന പരാതി

5:28 PM IST:

 രാഹുൽ ഗാന്ധി പറഞ്ഞത് പോലെ താനും സച്ചിൻ പൈലറ്റും പാർട്ടിയുടെ സ്വത്തെന്ന് അശോക് ഗെലോട്ട്. 

5:09 PM IST:

ഇലവുംതിട്ടയിൽ ബാറിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ ആൾ മരിച്ചു.
നെല്ലാനിക്കുന്ന് സ്വദേശി അജിരാജ് (46) ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ് ബാറിൽ വെച്ച് അടിയുണ്ടായത്.

12:16 PM IST:

പമ്പ പൊലീസ് സ്റ്റേഷനിലെ  ഉദ്യോഗസ്ഥർ ഇക്കാര്യം ഉറപ്പാക്കണം.സ്പെഷൽ കമ്മീഷണർ വെള്ളിയാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം.ജസ്റ്റിസ് അനിൽ.കെ.നരേന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്‍റേതാണ് ഉത്തരവ്

11:59 AM IST:

സാങ്കേതിക സർവകലാശാല (കെടിയു) വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാനവും പുനഃപരിശോധന ഹർജി സമർപ്പിച്ചു. നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി. സംസ്ഥാനത്തിനായി സ്റ്റാൻഡിംഗ് കൗൺസൽ ഹർഷദ് വി ഹമീദാണ് പുനപരിശോധന ഹർജി ഫയൽ ചെയ്തത്. നിയമകാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പുനഃപരിശോധന ഹർജി നൽകിയത്. 

11:58 AM IST:

വിഴിഞ്ഞം തുറമുഖപദ്ധതിയുടെ ആവശ്യകത ബോധ്യപ്പെടുത്താനുള്ള ഏക്സ്പെർട്ട് സമ്മിറ്റ് പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കില്ല. വിഴിഞ്ഞം സീ പോർട്ട് കമ്പനി മസ്ക്കറ്റ് ഹോട്ടലിൽ സംഘടിപ്പിക്കുന്ന പരിപാടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും എന്നായിരുന്നു അറിയിപ്പ്. 

11:58 AM IST:

സംഘർഷം നടന്ന വിഴിഞ്ഞത്തെ സ്പെഷ്യൽ പൊലീസ് ഓഫീസറായി ഡിഐജി ആർ.നിശാന്തിനിയെ നിയമിച്ചു. പ്രദേശത്ത്  ക്രമസമാധാനം ഉറപ്പാക്കാൻ ഡിഐജിക്ക് കീഴിൽ പ്രത്യേക പൊലീസ് ഉദ്യോഗസ്ഥരുടെ സംഘത്തേയും നിയമിച്ചിട്ടുണ്ട്. നാല് എസ്.പിമാരും ഡിവൈഎസ്പിമാരും അടങ്ങുന്നതാണ് സംഘം.

7:42 AM IST:

നഗരസഭയിലെ കത്ത് വിവാദത്തിനെതിരെ എൽഡിഎഫ് പ്രചാരണം. ഇന്നും നാളെയുമാണ് പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത്.
യുഡിഎഫ്  ബിജെപി കൂട്ട്കെട്ട് ആണ് കത്ത് വിവാദത്തിന് പിന്നിലെന്നാണ് സിപിഎം പറയുന്നത്. എൽഡിഎഫ് സംഘടിപ്പിക്കുന്ന വാർഡ് തല പ്രചാരണം നഗരസഭയിലെ നൂറുവാ‍ർഡുകളിലും നടക്കും

7:41 AM IST: