കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കുള്ള പ്രിയ വർഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരായ അപ്പീൽ, സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ തവണ കേസ് പരിഗണിക്കവേ നിയമനം ശരിവച്ച ഹൈക്കോടതി വിധിയിൽ പിഴവുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. നിയമനത്തിനെതിരെ യുജിസിയും ജോസഫ് സ്കറിയയും നൽകിയ ഹർജികൾ പരിഗണിക്കുമ്പോഴാണ് ജസ്റ്റിസുമാരായ കെ മഹേശ്വരി, കെ.വി വിശ്വനാഥൻ എന്നിവർ ഉൾപ്പെട്ട ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്. ഹർജിയിൽ പ്രിയവർഗീസിന് കോടതി നോട്ടീസ് അയച്ചിരുന്നു.

08:22 AM (IST) Sep 15
ലോകം അടുത്തിടെ കണ്ട ഏറ്റവും വിനാശകാരിയായ ഭൂകമ്പങ്ങളിലൊന്നാണ് മൊറോക്കോയില്‍ ദിവസങ്ങള്‍ക്ക് മുമ്പുണ്ടായത്. ഒരൊറ്റ രാത്രി കൊണ്ട് മൊറോക്കന്‍ ജനതയുടെ സ്വപ്നങ്ങളെല്ലാം ഭൂചലനം വിറപ്പിച്ചുകളഞ്ഞു. മൂവായിരത്തോളം പേര്‍ക്കാണ് ജീവന്‍ നഷ്‌ടപ്പെട്ടത്. പതിനായിരങ്ങള്‍ ഭൂകമ്പത്തിന്‍റെ തിക്തഫലങ്ങള്‍ അഭിമുഖീകരിക്കുന്നു. ഭൂകമ്പത്തിന് തൊട്ടുമുമ്പ് പ്രകൃതി മുന്നറിയിപ്പ് നല്‍കിയിരുന്നോ മൊറോക്കോയില്‍? ഇത്തരത്തിലൊരു കൂറ്റന്‍ ഇടിമിന്നലിന്‍റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
08:21 AM (IST) Sep 15
സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണത്തിനിടെ വിവാദ പരാമർശം നടത്തിയ നടൻ അലൻസിയറിനെതിരെ സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ വ്യാപകപ്രതിഷേധം. പെണ്‍ പ്രതിമ നൽകി പ്രലോഭിപ്പിക്കരുതെന്ന പരാമർശത്തിനെതിരെ സമൂഹമാധ്യമങ്ങളിലും വിമർശനങ്ങളും ട്രോളുകളും ശക്തമായിട്ടുണ്ട്. അതിനിടെ, അലൻസിയർക്കെതിരെ അവാർഡ് ജേതാവ് ശ്രുതി ശരണ്യവും രംഗത്തെത്തിയിട്ടുണ്ട്. പ്രത്യേക ജൂറി പരാമർശ പുരസ്കാരം വാങ്ങിയ ശേഷമുള്ള അലൻസിയറിന്റെ ഈ പ്രതികരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായത്. ഒരു വിഭാഗം ശക്തമായി വിമർശിക്കുമ്പോൾ മറ്റൊരു കൂട്ടർ ട്രോളുകളുമായാണ് താരത്തിനെതിരെ തിരിഞ്ഞത്.
08:21 AM (IST) Sep 15
കരുവന്നൂര്‍ തട്ടിപ്പില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി മുഖ്യപ്രതി വെളപ്പായ സതീശന്‍റെ ഇടനിലക്കാരന്‍ ജിജോര്‍. സതീശന് തട്ടിപ്പിന് കളമൊരുക്കിയത് സിപിഎം നേതാക്കളെന്ന് ജിജോർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. റിട്ടയേർഡ് എസ്പി അടക്കം രണ്ട് പൊലീസുകാരും സതീശന്‍റെ ഇടപാടില്‍ പങ്കാളികളായിരുന്നെന്നും ജീജോര്‍ പറഞ്ഞു.
08:20 AM (IST) Sep 15
എറണാകുളം കടമക്കുടിയിൽ ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഓണ്‍ലൈൻ ലോണ്‍ ആപ്പ് കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. ആത്മഹത്യ ചെയ്ത ശിൽപയുടെ ബാങ്ക് ഇടപാടുകളുടെ വിശദാംശങ്ങൾ പൊലീസ് ശേഖരിച്ചു മാനഹാനിയുണ്ടാക്കുന്ന നിലയിൽ ആപ്പിൽ നിന്നും സന്ദേശങ്ങൾ വന്നുവെന്ന പരാതിയിലും അന്വേഷണം നടക്കുകയാണെന്ന് എറണാകുളം റൂറൽ എസ് പി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
08:20 AM (IST) Sep 15
കോഴിക്കോട്ടെ നിപ ബാധിത മേഖലകൾ കേന്ദ്രസംഘം ഇന്ന് സന്ദർശിക്കും. സമ്പർക്ക പട്ടികയിലുള്ളവരുടെ എണ്ണം 950 ആയി. മന്ത്രിമാരുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം. അതേസമയം, ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.