സമവായ നീക്കങ്ങൾ പാളിയതോടെ നിയമസഭാ സമ്മേളനം ഇന്നും സുഗമമായി നടക്കാനിടയില്ല. ചോദ്യോത്തര വേള മുതൽ പ്രതിഷേധത്തിന് സാധ്യതയുണ്ട്. സ്ത്രീ സുരക്ഷ ഉന്നയിച്ച് അടിയന്തര പ്രമേയ നോട്ടീസ് നൽകാനാണ് പ്രതിപക്ഷ നീക്കം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് ശേഷം സ്ത്രീ ലൈംഗിതാകിക്രമത്തിന് ഇരയായത് പ്രതിപക്ഷം ഉന്നയിക്കും
07:52 AM (IST) Mar 21
റബ്ബർ വില 300 ആക്കിയാൽ ബിജെപിയെ സഹായിക്കും എന്ന ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയ്ക്കെതിരെ സിപിഎം നേതാവ് എം എ ബേബി. ഇത് ക്രിസ്തീയവിശ്വാസം അല്ലെന്ന് എം എ ബേബി പ്രതികരിച്ചു. കേരളത്തിലെ ക്രിസ്തുമതവിശ്വാസികൾ ക്രിസ്തുവിന്റെ നീതിബോധം പേറുന്നവരാണ്. അവർ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ളാനിയുടെ വാക്കുകൾക്ക് ചെവി കൊടുക്കില്ല എന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു
07:49 AM (IST) Mar 21
അട്ടപ്പാടി മധു കൊലകേസിൽ ഈ മാസം ഒടുവിൽ വിധി വരാനിരിക്കെ, കോഴിക്കോട്ട് മരിച്ച വിശ്വനാഥന്റെയും വയനാട്ടിലെ കുളിയന്റെയും കുടുംബങ്ങളും പ്രതീക്ഷയിലാണ്. വിശ്വനാഥൻ ആത്മഹത്യ ചെയ്തുവെന്ന പൊലീസ് വാദം കുടുംബം അംഗീകരിക്കുന്നില്ല.
മരണത്തിന് കാരണക്കാരായവർക്ക് തക്ക ശിക്ഷ ഉറപ്പാക്കണമെന്നാണ് ഇവരുടെ ആവശ്യം
07:49 AM (IST) Mar 21
പ്രളയകാലത്തും, കൊവിഡ് ദുരിതത്തിനിടയിലും കേരളത്തിലേക്ക് ലാഭം നോക്കാതെ പച്ചക്കറികളെത്തിച്ച മൈസൂരുവിലെ കർഷകർക്ക് പണം നൽകാതെ ഹോർട്ടികോർപ്പ്. 12 ലക്ഷം രൂപയാണ് അവർക്ക് ഇനിയും ഹോർട്ടി കോർപ്പിൽ നിന്ന് കിട്ടാനുള്ളത്. ഹോർട്ടി കോർപ്പിന്‍റെ അലംഭാവം മൂലം പലിശയിനത്തിൽ മാത്രം 20 ലക്ഷം രൂപയാണ് കർഷകർക്ക് നഷ്ടം. ഈ മാസത്തിനകം പണം തന്നില്ലെങ്കിൽ തിരുവനന്തപുരത്ത് ഹോർട്ടികോർപ്പിന് മുന്നിൽ സമരമിരിക്കുമെന്ന് കർഷകക്കൂട്ടായ്മയുടെ ചെയർമാൻ കുരുബൂർ ശാന്തകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
07:48 AM (IST) Mar 21
വഞ്ചിയൂർ മൂലവിളാകത്ത് സ്ത്രീയ്ക്കെതിരെ ലൈഗിംക അതിക്രമം കാണിച്ച കേസിലെ പ്രതിയെ തിരിച്ചറിയാനാകാതെ പൊലിസ്. ഇക്കഴിഞ്ഞ 13ന് രാത്രിയിലാണ് സ്ത്രീയെ ബൈക്കിലെത്തിയാള്‍ ആക്രമിച്ചത്. മൂന്നു ദിവസത്തിന് ശേഷമാണ് പൊലിസ് കേസെടുത്തത്. പൊലിസ് വിഴ്ച വിവാദമായതോടെയാണ് വിശദമായ അന്വേഷണത്തിലേക്ക് കടന്നത്
07:48 AM (IST) Mar 21
സമവായ നീക്കങ്ങൾ പാളിയതോടെ നിയമസഭാ സമ്മേളനം ഇന്നും സുഗമമായി നടക്കാനിടയില്ല. ചോദ്യോത്തര വേള മുതൽ പ്രതിഷേധത്തിന് സാധ്യതയുണ്ട്. സ്ത്രീ സുരക്ഷ ഉന്നയിച്ച് അടിയന്തര പ്രമേയ നോട്ടീസ് നൽകാനാണ് പ്രതിപക്ഷ നീക്കം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് ശേഷം സ്ത്രീ ലൈംഗിതാകിക്രമത്തിന് ഇരയായത് പ്രതിപക്ഷം ഉന്നയിക്കും