അരിക്കൊമ്പനെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് ഇടുക്കിയിലെ പഞ്ചായത്തുകളിൽ ജനകീയ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിലെ 10 പഞ്ചായത്തുകളിലാണ് രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ ഹര്‍ത്താല്‍.

12:53 PM (IST) Mar 30
അട്ടപ്പാടിയിൽ രണ്ട് പേർ ഷോക്കേറ്റ് മരിച്ചു. മഞ്ചിക്കണ്ടി മാത്യു, ചെർപ്പുളശ്ശേരി സ്വദേശി രാജു എന്നിവരാണ് മരിച്ചത്. പുതൂർ പഞ്ചായത്തിലാണ് മഞ്ചിക്കണ്ടി. വീടിന്റെ പിന്നിലുള്ള ഭാഗത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
12:19 PM (IST) Mar 30
ആയിരക്കണക്കിന് രോഗികൾ ദിവസവും എത്തുന്ന തിരുവനന്തപുരം ജനറൽ ആശുപത്രിയിലാണ് വെള്ളം ക്ഷാമം മൂലം ബുദ്ധിമുട്ട് നേരിട്ടത്. ഇരുപതോളം ശസ്ത്രക്രിയകൾ ഇന്ന് നിശ്ചയിച്ചിരുന്നെങ്കിലും അതെല്ലാം വൈകുന്ന അവസ്ഥയാണ് വെള്ളമില്ലായ്മ മൂലം ഉണ്ടായത്. ടാങ്കറിൽ വെള്ളമെത്തിച്ചതിന് ശേഷം ശസ്ത്രക്രിയകൾ തുടങ്ങുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. മുടക്കമില്ലാതെ എല്ലാം നടക്കുമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
11:11 AM (IST) Mar 30
ഒന്നേമുക്കാല്‍ കോടിയുടെ സ്വര്‍ണ്ണം തട്ടാന്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെത്തിയ 6 പേർ പൊലീസ് പിടിയിൽ. കാരിയർമാരായ മൂന്ന് യാത്രക്കാരെ പൊലീസുകാരെന്ന വ്യാജേന വാഹനത്തിൽ കയറ്റി കൊണ്ടുപോകാനായിരുന്നു ശ്രമം. ഇന്നലെ രാത്രിയോടെയാണ് സംഭവം.
09:28 AM (IST) Mar 30
കാസർകോഡ്: പൊലീസുകാരൻ സ്റ്റേഷനിൽ കുഴഞ്ഞ് വീണ് മരിച്ചു. കാസർകോഡ് ആദൂർ സ്റ്റേഷനിലെ കെ അശോകൻ (45) ആണ് മരിച്ചത്. പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ കുഴഞ്ഞുവീഴുകയായിരുന്നു.
08:44 AM (IST) Mar 30
അരിക്കൊമ്പനെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി ജില്ലയിൽ ഇന്ന് നടത്തുന്ന ജനകീയ ഹർത്താലിൽ നിന്ന് മൂന്ന് പഞ്ചായത്തുകളെ ഒഴി്വാക്കി. രാജാക്കാട്, സേനാപതി, ബൈസൺവാലി എന്നീ മൂന്ന് പഞ്ചായത്തുകളെയാണ് ഒഴിവാക്കിയത്. വിദ്യാർത്ഥികളുടെ പരീക്ഷ ഉൾപ്പെടെ പരിഗണിച്ചാണ് തീരുമാനം.
08:44 AM (IST) Mar 30
സോൺട ഇൻഫ്രാടെക്കിന് എതിരെ കേസ്. ബംഗളുരു കബ്ബൺ പാർക്ക് പൊലീസ് സ്റ്റേഷനിൽ ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സോൺടയിൽ നിക്ഷേപം നടത്തിയ ജർമൻ പൗരനായ പാട്രിക് ബോർ ആണ് പരാതി ഫയൽ ചെയ്തിരിക്കുന്നത്.
08:43 AM (IST) Mar 30
നെടുമങ്ങാട് അരുവിക്കരയിൽ ഭർത്താവ് ഭാര്യയെയും അമ്മായിയെയും വെട്ടി പരിക്കേൽപ്പിച്ച് ആത്മഹത്യക്കു ശ്രമിച്ചു. അമ്മായി മരിച്ചു. മെഡിക്കൽ കൊളേജ് ജീവനക്കാരൻ അലി അക്ബറാണ് ഭാര്യയും അമ്മായിയെയും വെട്ടിയത്. ഭാര്യ മാതാവ് നാദിറ കൊല്ല പ്പെട്ടു.
08:43 AM (IST) Mar 30
വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാർഷികം ഉദ്ഘാടനം ചെയ്യാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഇന്ന് കോട്ടയത്തെത്തും. ഇന്ന് ഉച്ചക്ക് മൂന്നേകാലോടെയാണ് കോട്ടയത്തെത്തുക.
08:42 AM (IST) Mar 30
ചേർത്തല ദേവീ ക്ഷേത്രത്തിന് സമീപം ഹോട്ടലിന് തീപിടിച്ചു. നഗരസഭ ഷോപ്പിങ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ഹോട്ട് ആൻഡ് പ്ലേറ്റ് എന്ന ഹോട്ടലാണ് കത്തിയത്.
08:41 AM (IST) Mar 30
ഭാരത് ജോഡോ യാത്രക്കിടെ നടത്തിയ പ്രസംഗത്തിന്‍റെ വിശദാംശങ്ങള്‍ തേടി ദില്ലി പൊലീസ് നല്‍കിയ നോട്ടീസിന് രാഹുല്‍ ഗാന്ധി തേടിയ സാവകാശം ഇന്ന് അവസാനിക്കും. വീട് വളഞ്ഞ് നോട്ടീസ് നല്‍കിയ പൊലീസിനോട് പത്ത് ദിവസത്തെ സാവകാശമാണ് രാഹുല്‍ തേടിയത്