ശബരിമലയിലെ കൊടിമര പുനർനിർമാണത്തിലെ ക്രമക്കേട് അന്വേഷിക്കാനുളള വിജിലൻസ് സംഘത്തെ ഇന്ന് നിശ്ചയിക്കും. ഒരു എസ്പിയുടെ നേതൃത്വത്തിലുളള സംഘമായിരിക്കും അന്വേഷിക്കുക. വിജിലൻസ് മേധാവിയുടെ മേൽനോട്ടത്തിലാകും അന്വേഷണം.

08:54 AM (IST) Feb 10
മലമ്പുഴയിൽ വിഎസിന്‍റെ മുന്‍ പിഎ എ സുരേഷിനെ മത്സരിപ്പിക്കാൻ കോൺഗ്രസ് നീക്കം. മത്സരിക്കുന്നതിൻ്റെ കാര്യത്തിൽ കോൺഗ്രസ് നേതാക്കളെ തീരുമാനം അറിയിച്ചിട്ടില്ലെന്ന് എ സുരേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
08:37 AM (IST) Feb 10
ഭക്തരിൽ നിന്ന് സ്വീകരിച്ച സ്വർണത്തിന്റെ കണക്കിൽ വീഴ്ചയില്ലെന്നും 412 ഗ്രാം സ്വർണം അധിക സംഭാവനയായി ലഭിച്ചുവെന്നും അജയ് തറയിൽ. ഹൈക്കോടതി നിർദേശ പ്രകാരമാണ് ശബരിമലയിൽ അറ്റകുറ്റപ്പണി നടത്തിയതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
07:27 AM (IST) Feb 10
ശബരിമല സ്വർണക്കൊള്ളയിൽ നടൻ ജയറാമിന് ഇഡി സമൻസ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകി. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തിലാണ് നടപടി.
07:20 AM (IST) Feb 10
ശബരിമല കൊടിമര നിർമ്മാണത്തിലെ സ്വർണം സ്വീകരിച്ചതിൽ മുൻ അഡ്വക്കേറ്റ് കമ്മീഷണർ എഎസ്പി കുറുപ്പ് ഗുരുതര ചട്ടലംഘനം നടത്തി. ഭക്തരിൽ നിന്ന് സ്വർണം സ്വീകരിച്ചത് കുറുപ്പാണെന്നാണ് ദേവസ്വം വിജിലൻസ് കണ്ടെത്തൽ
06:37 AM (IST) Feb 10
മണിപ്പൂരിൽ കനത്ത ജാഗ്രത. ഉഖ്രൂലിലെ സംഘര്‍ഷം നിയന്ത്രിക്കാന്‍ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആളുകള്‍ കൂട്ടം കൂടിയാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
06:26 AM (IST) Feb 10
സംസ്ഥാനത്ത് എസ്ഐആർ നടപടികൾ പൂർത്തിയാക്കുന്ന ആദ്യ ജില്ലയായി ആലപ്പുഴ. ഹിയറിങ് ഉൾപ്പടെ എല്ലാ നടപടികളും പൂർണമായി. തിരുവനന്തപുരം, എറണാകുളം ജില്ലകളും നൂറു ശതമാനം ഹിയറിംഗ് പൂർത്തിയാക്കി
06:14 AM (IST) Feb 10
സ്പീക്കർക്കെതിരായ അവിശ്വാസ നീക്കത്തിൽ പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം ഇന്ന്. രാഹുൽ ഗാന്ധിയെ ബജറ്റ് ചർച്ച തുടങ്ങുന്നതിനു മുമ്പ് സംസാരിക്കാൻ അനുവദിക്കണം എന്നാണ് പ്രതിപക്ഷ നിലപാട്.
06:04 AM (IST) Feb 10
വി ഡി സതീശന്‍റെ പുതുയുഗയാത്ര ഇന്ന് വയനാട്ടിൽ ആരംഭിക്കും. എംവി ഗോവിന്ദന്‍റെ വടക്കന്‍ പര്യടനം മലപ്പുറത്തും തുടങ്ങും. ബിനോയ് വിശ്വത്തിന്‍റെ തെക്കൻ ജാഥ കൊല്ലത്ത് തുടരും.
05:36 AM (IST) Feb 10
ശബരിമലയിലെ കൊടിമര പുനർനിർമാണത്തിലെ ക്രമക്കേട് അന്വേഷിക്കാനുളള വിജിലൻസ് സംഘത്തെ ഇന്ന് നിശ്ചയിക്കും. ഒരു എസ്പിയുടെ നേതൃത്വത്തിലുളള സംഘമായിരിക്കും അന്വേഷിക്കുക. വിജിലൻസ് മേധാവിയുടെ മേൽനോട്ടത്തിലാകും അന്വേഷണം.