LIVE NOW
Published : Mar 16, 2026, 06:40 AM ISTUpdated : Mar 16, 2026, 09:53 AM IST

Malayalam News Live: ജി സുധാകരന് കൈ കൊടുത്ത് യുഡിഎഫ്; അമ്പലപ്പുഴയിൽ കോൺ​ഗ്രസിൻ്റെ നിർണായക നീക്കം, സുധാകരനെ പിന്തുണക്കും

Summary

ശബരിമല സ്വര്‍ണക്കൊള്ള കേസിൽ പ്രതിയായ മുതിർന്ന സിപിഎം നേതാവ് എ. പത്മകുമാറിനെതിരായ സംഘടനാ നടപടി പാർട്ടി ഇന്ന് തീരുമാനിക്കും.പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമായ പത്മകുമാറിനെ എല്ലാ ചുമതലകളിൽ നിന്നും നീക്കാനാണ് സാധ്യത. രാവിലെ 11ന് ചേരുന്ന നിർണായക ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ പങ്കെടുക്കും. ആറന്മുള മണ്ഡലത്തിന്‍റെ തെരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറി സ്ഥാനത്ത് നിന്ന് ഇന്നലെ നീക്കിയിരുന്നു. തെരഞ്ഞെടുപ്പിന് മുൻപ് പത്മകുമാറിനെതിരെ നടപടി വേണമെന്ന് ജില്ലയിലെ ഏറ്റവും സ്വാധീനമുള്ള വനിതാ നേതാവാണ് സംസ്ഥാന നേതൃത്വത്തിന് മേൽ സമ്മർദ്ദം ചെലുത്തിയത്.

g sudhakaran udf

09:53 AM (IST) Mar 16

ജി സുധാകരന് കൈ കൊടുത്ത് യുഡിഎഫ്; അമ്പലപ്പുഴയിൽ കോൺ​ഗ്രസിൻ്റെ നിർണായക നീക്കം, സുധാകരനെ പിന്തുണക്കും

മുൻമന്ത്രിയും സിപിഎം നേതാവുമായിരുന്ന ജി സുധാകരൻ സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചിരുന്നു. പാർട്ടിയോട് പിണങ്ങിയ സുധാകരൻ കോൺ​ഗ്രസ് നേതാക്കളോട് സംസാരിച്ചിരുന്നുവെങ്കിലും അമ്പലപ്പുഴയിലെ പിന്തുണ പ്രഖ്യാപിച്ചിരുന്നില്ല. സുധാകരനുള്ള പിന്തുണ കഴിഞ്ഞ ദിവസങ്ങളിൽ യുഡിഎഫ് നേതാക്കൾക്കിടയിൽ ചർച്ചയായിരുന്നു

Read Full Story

09:36 AM (IST) Mar 16

സിസി മുകുന്ദനെ കൈവിട്ടു; നാട്ടികയിൽ കോണ്‍ഗ്രസ് മത്സരിക്കും, സുനിൽ ലാലൂര്‍ സ്ഥാനാര്‍ത്ഥിയാകും

തൃശൂരിലെ നാട്ടികയിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി സുനിൽ ലാലൂര്‍ മത്സരിക്കും. സിപിഐ വിട്ട സിസി മുകുന്ദനെ കൈവിട്ടുകൊണ്ടാണ് കോണ്‍ഗ്രസ് സ്വന്തം നിലയിൽ മണ്ഡലത്തിൽ മത്സരിക്കുന്നത്. ഇതോടെ സിസി മുകുന്ദന്‍റെ അടുത്ത നീക്കവും നിര്‍ണായകമാണ്.

Read Full Story

09:29 AM (IST) Mar 16

മലപ്പുറം നിലമ്പൂരിൽ അമ്മായിയമ്മ മരുമകളെ വെട്ടിക്കൊന്നു; കസ്റ്റഡിയിലെടുത്ത് പൊലീസ്, അന്വേഷണം

മരുമകൾ രജീലയാണ് മരിച്ചത്. നിലമ്പൂർ കരുളായിയിൽ ആണ് സംഭവം. അമ്മായിയമ്മ ശാന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു. രജിലയുടെ ഭർത്താവ് പുറത്ത് പോയിരുന്നു. ഈ സമയത്താണ് അമ്മായിയമ്മ ഈ കൊടുംകുറ്റകൃത്യം ചെയ്തത്.

Read Full Story

09:00 AM (IST) Mar 16

'തൃശൂർ സീറ്റ് ക്രൈസ്തവർക്ക് കാശിനുവേണ്ടി വിറ്റു, കോൺഗ്രസിൽ സീറ്റ് കച്ചവടം'; സേവ് കോൺഗ്രസിൻ്റെ പേരിൽ വ്യാപക പോസ്റ്ററുകൾ

നിയമസഭാ സീറ്റ് കച്ചവടത്തിന് കോൺഗ്രസ് കൂട്ട് നിൽക്കരുതെന്നാണ് പോസ്റ്ററിൽ പറയുന്നത്. സേവ് കോൺഗ്രസിൻ്റെ പേരിൽ തൃശൂരിലാണ് പോസ്റ്ററുകൾ പതിച്ചിട്ടുള്ളത്. കോൺഗ്രസിൽ വർഗീയ പ്രീണനമാണ് നടക്കുന്നതെന്നും പോസ്റ്ററിൽ ആരോപിക്കുന്നു. 

Read Full Story

08:36 AM (IST) Mar 16

പാലായിൽ ജോസ് കെ മാണി ഇറങ്ങണോ എന്നതിൽ തീരുമാനമായില്ല; കേരള കോൺഗ്രസ് എമ്മിൽ സ്ഥാനാർഥി പട്ടിക വൈകുന്നു, 13 -ാം സീറ്റ് വേണമെന്നും ആവശ്യം

5 സിറ്റിംഗ് എംഎൽഎമാരോടും മത്സരിക്കാൻ നിർദേശം നൽകിയെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഇതുവരേയും വന്നിട്ടില്ല. പാലായിൽ ജോസ് കെ മാണി മത്സരിക്കണോ എന്നതിൽ തീരുമാനം ആകാത്തതാണ് പട്ടിക വൈകുന്നതിന് പിന്നിലെന്നാണ് സൂചന

Read Full Story

08:23 AM (IST) Mar 16

കിളിമാനൂരിൽ ബുള്ളറ്റ് തെന്നി ഓടയിൽ വീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

കിളിമാനൂർ - പുല്ലെയിൽ സ്വദേശികളായ അഭി (22), അനുജൻ അഭിഷേക് (20)എന്നിവരാണ് മരിച്ചത്. ഇവരെ ഉടൻ തന്നെ കേശവദാസപുരത്തുള്ള ആശുപത്രിയിൽ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് രാവിലെ 6.30നായിരുന്നു അപകടം ഉണ്ടായത്.

Read Full Story

07:46 AM (IST) Mar 16

യുഡിഎഫിൽ സീറ്റ് വിഭജനം നീളുന്നതിൽ ഘടകകക്ഷികൾക്ക് അതൃപ്തി, ഇതുവരെ ഒറ്റപേരിലെത്തിയത് 36 സീറ്റുകളിൽ, വിട്ടുവീഴ്ചയില്ലെന്ന നിലപാടിൽ സുധാകരൻ

യുഡിഎഫിൽ സീറ്റ് വിഭജനം നീളുന്നതിൽ ഘടകകക്ഷികള്‍ അതൃപ്തിയിൽ. ചർച്ചകൾ വേഗത്തിലാക്കാൻ ലീഗ് അടക്കമുള്ള ഘടകക്ഷികള്‍ സമ്മര്‍ദം ശക്തമാക്കി. യുഡിഎഫിലെ സീറ്റ് വിഭജനത്തിൽ അന്തിമ തീരുമാനമാകാത്തത് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അടക്കം നീളുന്നതിന് കാരണമാവുകയാണ്. കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിൽ ഇന്നും നിര്‍ണായക ചര്‍ച്ച നടക്കും. 

Read Full Story

07:07 AM (IST) Mar 16

37 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്; രാത്രിയോടെ ഫലം പുറത്തുവരും, ശരദ് പവാറടക്കം 26 പേര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

37 രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ ഒന്‍പത് മുതൽ വൈകുന്നേരം നാലുവരെ വോട്ടിംഗ് നടക്കുക. വൈകുന്നേരം അഞ്ചിന് വോട്ടെണ്ണൽ ആരംഭിച്ച് രാത്രിയോടെ ഫലങ്ങൾ പുറത്തുവരും.എന്‍.സി.പി (എസ്.പി) വിഭാഗം അധ്യക്ഷന്‍ ശരദ് പവാര്‍ അടക്കം 26 പേര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

Read Full Story

More Trending News