നിയമസഭാ സീറ്റ് കച്ചവടത്തിന് കോൺഗ്രസ് കൂട്ട് നിൽക്കരുതെന്നാണ് പോസ്റ്ററിൽ പറയുന്നത്. സേവ് കോൺഗ്രസിൻ്റെ പേരിൽ തൃശൂരിലാണ് പോസ്റ്ററുകൾ പതിച്ചിട്ടുള്ളത്. കോൺഗ്രസിൽ വർഗീയ പ്രീണനമാണ് നടക്കുന്നതെന്നും പോസ്റ്ററിൽ ആരോപിക്കുന്നു. 

തൃശൂർ: തൃശൂർ കോൺഗ്രസിൽ സീറ്റ് കച്ചവടമെന്ന് വ്യാപക പോസ്റ്റർ. നിയമസഭാ സീറ്റ് കച്ചവടത്തിന് കോൺഗ്രസ് കൂട്ട് നിൽക്കരുതെന്നാണ് പോസ്റ്ററിൽ പറയുന്നത്. സേവ് കോൺഗ്രസിൻ്റെ പേരിൽ തൃശൂരിലാണ് പോസ്റ്ററുകൾ പതിച്ചിട്ടുള്ളത്. കോൺഗ്രസിൽ വർഗീയ പ്രീണനമാണ് നടക്കുന്നതെന്നും പോസ്റ്ററിൽ ആരോപിക്കുന്നു. തൃശൂർ ഡിസിസിക്ക് മുന്നിലും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തൃശൂർ സീറ്റ് ക്രൈസ്തവർക്ക് കാശിനുവേണ്ടി വിറ്റുവെന്നും ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റ്, മുൻ എംഎൽഎ എംപി വിൻസന്റ് എന്നിവരാണ് സീറ്റ് വിൽപ്പനയ്ക്ക് പിന്നിലെന്നും പോസ്റ്ററിൽ പറയുന്നു. തൃശൂരിൽ രാജൻ പല്ലൻ സ്ഥാനാർത്ഥിയാകും എന്ന സൂചനകൾ പുറത്തുവന്നതിന് പിന്നാലെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.