മെസിയുടെ പേര് പറഞ്ഞു നടത്തിയ തട്ടിപ്പിലെടുത്ത കേസിൽ എസ്ഐടി അന്വേഷണം അടുത്ത ഘട്ടത്തിലേക്ക്. മുൻ കായിക മന്ത്രിയുടെ ചോദ്യം ചെയ്യലും രേഖകളുടെ പരിശോധനയ്ക്കും ശേഷമായിരിക്കും ജിസിഡിഎയും സ്പോർട്സ് കേരള ഫൗണ്ടേഷനും കേന്ദ്രീകരിച്ചുള്ള അന്വേഷണം. അതേസമയം, റിപ്പോർട്ടർ കമ്പനിയിൽ നിന്നും പിടിച്ചെടുത്ത രേഖകൾ ഇന്ന് കോടതിയിൽ ഹാജരാക്കും. ഫോറൻസിക് പരിശോധനക്ക് അയക്കേണ്ടവയ്ക്ക് അപേക്ഷ നൽകും. എസ്പി വിക്രമൻ്റ നേതൃത്തിൽ രേഖകളുടെ പരിശോധന തുടങ്ങി. മുൻമന്ത്രി അബ്‌ദുറഹ്മാനെയും ജിഎസ്ടി ഉദ്യോഗസ്ഥരെയും വൈകാതെ ചോദ്യം ചെയ്യുമെന്നാണ് വിവരം.

09:42 AM (IST) Sep 18
മണിമല കുറിക്കാട്ടൂരിലെ യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ പഞ്ചായത്ത് മെമ്പർ അടക്കം 6 പേരെ പൊലീസ് അറസ്റ്റ് ചെയ്തു
09:31 AM (IST) Sep 18
കല്ലറയിലും സമീപങ്ങളിലുമായി നിരവധി ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികൾ തകർത്ത് മോഷണം
08:12 AM (IST) Sep 18
മുഖ്യമന്ത്രിയേയും ശിവസേനയേയും പുകഴ്ത്തിയ സംഭവത്തിൽ സി ദിവാകരനോട് വിശദീകരണം തേടാനൊരുങ്ങി സിപിഐ. നാളെ തിരുവനന്തപുരം ജില്ലാ കൗൺസിൽ ദിവാകരന് നോട്ടീസ് നൽകും. സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റിലാണ് വിശദീകരണം തേടാനുള്ള തീരുമാനം എടുത്തത്. രണ്ടിടങ്ങളിൽ പങ്കെടുത്ത പരിപാടികളിലാണ് സി ദിവാകരൻ്റെ വിവാദപരാമർശങ്ങൾ ഉണ്ടാവുന്നത്. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പങ്കെടുത്ത മഹാത്മ അയ്യങ്കാളി ശ്രീനാരായണഗുരു പുരസ്കാര ചടങ്ങിൽ സി ദിവാകരൻ മുഖ്യമന്ത്രിയെ പുകഴ്ത്തുകയായിരുന്നു.
08:11 AM (IST) Sep 18
മാസപ്പടി കേസിൽ പിണറായി വിജയനും റിയാസിനും വീണയ്ക്കുമെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശയിൽ നിയമോപദേശം ഇന്ന്. വിജിലൻസ് പ്രാഥമിക അന്വേഷണത്തിന് നിർദ്ദേശമുണ്ടാകുമെന്ന് സൂചന. മുഖ്യമന്ത്രിയുമായുള്ള കൂടിയാലോചനക്ക് ശേഷമായിരിക്കും തീരുമാനമെടുക്കുക.