LIVE NOW
Asianet News   | CMS
Published : Nov 19, 2026, 08:04 AM ISTUpdated : Nov 19, 2026, 08:12 AM IST

malayalam news live: 'അവർക്ക് 320 സീറ്റുകൾ ലഭിക്കുമോ? അതോ 100 സീറ്റുകൾ കുറയുമോ? ആരായിരിക്കും മുഖ്യമന്ത്രി?'; യോഗിക്ക് മറുപടിയുമായി കോണ്‍ഗ്രസ്, പ്രസ്താവനകൾ ദുരൂഹം

Summary

സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ കോളിളക്കമുണ്ടാക്കിയ അരിയിൽ ഷുക്കൂർ വധക്കേസിൽ ഇന്ന് കൊച്ചിയിലെ സിബിഐ കോടതി വിധി പറയും. കണ്ണൂർ അരിയിലെ എംഎസ്എഫ് പ്രവർത്തകനായ 23 വയസുകാരനായ ഷുക്കൂറിനെ മണിക്കൂറുകളോളം തടങ്കലിൽ വെച്ചും ഫോട്ടോ എടുത്ത് ഉറപ്പാക്കിയും പാർട്ടി കോടതി വിധി നടപ്പാക്കി എന്ന പേരിൽ സിപിഎമ്മിനെ പ്രതികൂട്ടിൽ നിർത്തിയ കേസിലാണ് ഉത്തരവ് വരുന്നത്. സിപിഎം നേതാക്കളായ പി ജയരാജനും ടിവി രാജേഷും അടക്കം 31 പ്രതികൾക്കുള്ള വിധിയാണ് ഇന്ന് പ്രഖ്യാപിക്കുന്നത്.

Yogi Adityanath-congress questions yogi adityanaths claim of 320 seats in up elections 2027

05:06 AM (IST) Nov 19

'അവർക്ക് 320 സീറ്റുകൾ ലഭിക്കുമോ? അതോ 100 സീറ്റുകൾ കുറയുമോ? ആരായിരിക്കും മുഖ്യമന്ത്രി?'; യോഗിക്ക് മറുപടിയുമായി കോണ്‍ഗ്രസ്, പ്രസ്താവനകൾ ദുരൂഹം

2027-ൽ നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ സഖ്യം 320 സീറ്റുകൾ മറികടക്കുമെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ അവകാശവാദം ദുരൂഹമാണെന്ന് കോൺഗ്രസ്.

Read Full Story

08:04 AM (IST) Nov 19

മണ്ണാർക്കാട് ഒരു കുടുംബത്തിലെ 5 പേരെ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തി; അപകടനിലതരണം ചെയ്തെന്ന് പൊലീസ്, അന്വേഷണം

മണ്ണാർക്കാട് ഒരു കുടുംബത്തിലെ 5 പേരെ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തി. സഹോദരിമാരും 3 കുട്ടികളും ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ അപകടനിലതരണം ചെയ്തതായി പൊലീസ് പറയുന്നു. ആരോഗ്യനില മെച്ചപ്പെട്ട ശേഷമേ കൂടുതൽ വിവരങ്ങൾ അറിയാനാകൂ എന്ന് പൊലീസ് വ്യക്തമാക്കി.

08:04 AM (IST) Nov 19

കേന്ദ്രമന്ത്രിസഭാ പുനഃസംഘടന ഇനി വൈകില്ലെന്ന് സൂചന; മന്ത്രിമാരുടെ പ്രകടനം വിലയിരുത്തി മോദി

കേന്ദ്രമന്ത്രിസഭാ പുനഃസംഘടന ഇനി വൈകില്ലെന്ന് സൂചന. നവംബർ 23നകം പുനഃസംഘടന നടക്കും എന്നാണ് സൂചന. ഇന്നലെ ദില്ലിയിലെ ഭാരത് മണ്ഡപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ കേന്ദ്ര മന്ത്രിസഭാ യോഗം ചേർന്നു. സെപ്റ്റംബറിൽ നടന്ന 'ചിന്തൻ ശിബിര'ത്തിൽ മന്ത്രിമാർക്ക് നൽകിയ ഉത്തരവാദിത്തങ്ങളുടെ പുരോഗതിയും അവരുടെ പ്രകടനവും പ്രധാനമന്ത്രി വിലയിരുത്തി. യോ​ഗത്തിൽ ആഭ്യന്തര സുരക്ഷ, സാമ്പത്തിക സ്ഥിതി, മയക്കുമരുന്നിനെതിരായ നടപടികൾ മുതലായവയും വിലയിരുത്തി. ഇന്നലെ രാത്രി മോദിയുടെ വസതിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീനും ചർച്ച നടത്തിയിരുന്നു.


More Trending News