ഇറാൻ ചെയ്തത് വലിയ തെറ്റെന്ന് ഇസ്രയേൽ. ചെയ്ത തെറ്റിന് ഇറാൻ വില നൽകേണ്ടി വരുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.

09:56 AM (IST) Oct 02
പിആർ ഏജൻസി ഉണ്ടെന്ന കാര്യത്തിൽ ഇപ്പോൾ ഏതാണ്ട് വ്യക്തത വന്നിട്ടുണ്ടെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ഈ വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറാകണം. കേരളത്തിൻറെ മുഖ്യമന്ത്രിക്ക് പിആർ ഏജൻസി ഉണ്ടോ എന്ന് പിണറായി വ്യക്തമാക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റ് മാത്രം മതിയാവില്ലെന്നും ചെന്നിത്തല പറഞ്ഞു.
09:56 AM (IST) Oct 02
പൂനെയിൽ ഹെലികോപ്റ്റർ തകർന്നുവീണ് മൂന്ന് പേർ മരിച്ചു. പൂനെയിലെ ബാവ്ധാനിലാണ് അപകടം ഉണ്ടായത്. മൂന്ന് പേരായിരുന്നു ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. മരിച്ചവരുടെ പേര് വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല.
09:55 AM (IST) Oct 02
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 155ആം ജന്മദിനാഘോഷങ്ങളിൽ രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുളളവര്‍ ദില്ലി രാജ്ഘട്ടിൽ മഹാത്മാവിന് സ്മരണാഞ്ജലി അര്‍പ്പിക്കും. സഹന സമരങ്ങളിലൂടെ സത്യാഗ്രഹപാതയില്‍ സഞ്ചരിച്ച്, ഇന്ത്യക്ക് സ്വാതന്ത്ര്യം നേടികൊടുത്ത ഗാന്ധി ലോകത്തിന് അഹിംസയുടെ സന്ദേശ പ്രചാരകന്‍ കൂടിയാണ്. അതിനാല്‍, ഗാന്ധി ജയന്തി ദിനം അന്താരാഷ്ട്ര അഹിംസ ദിനമായും ആചരിക്കുന്നുണ്ട്. ഇന്ന് മുതല്‍ ഒരാഴ്ച്ചക്കാലം പരിസര ശുചിത്വ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിട്ടുണ്ട്.
09:55 AM (IST) Oct 02
ദി ഹിന്ദു ദിനപത്രത്തിലെ വിവാദ അഭിമുഖത്തിലെ പിആർ ഏജൻസി സഹായത്തിൽ ഇനിയും പ്രതികരിക്കാതെ മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും. ഏജൻസിയെ തള്ളിപ്പറയാത്ത മുഖ്യമന്ത്രിയുടെ നിലപാട് ഏജൻസിയുമായുള്ള ബന്ധത്തിൻറെ തെളിവാണെന്ന വാദവും ശക്തമാകുന്നു.
09:54 AM (IST) Oct 02
ഇറാൻ ഇസ്രയേൽ സംഘർഷം ഇന്ത്യയിലേക്കുള്ള ചില വിമാന സർവീസുകളെ ബാധിച്ചു. ദില്ലിക്ക് തിരിച്ച ലുഫ്താൻസയുടെ രണ്ട് വിമാനങ്ങൾ ഫ്രാങ്ക്ഫട്ടിൽ തിരിച്ചിറക്കി. ഇന്ത്യയിലേക്കുള്ള സർവ്വീസുകൾ കൂടുതൽ സമയം എടുക്കുമെന്ന് സ്വിസ് എയർ അറിയിച്ചു. ഓരോ ദിവസത്തെയും സ്ഥിതി വിലയിരുത്തി തീരുമാനം എന്ന് എയർ ഇന്ത്യയും വ്യക്തമാക്കി
09:54 AM (IST) Oct 02
പശ്ചിമേഷ്യയിൽ സംഘർഷം വ്യാപിക്കുന്നത് തടയണമെന്ന് വീണ്ടും ഇന്ത്യ. സമാധാനം പുനസ്ഥാപിക്കേണ്ടത് അനിവാര്യമെന്നും ഇതിനായി ശ്രമങ്ങള്‍ തുടരുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഒപ്പം, ഇസ്രയേലിലെ ഇന്ത്യാക്കാർക്ക് ജാഗ്രതാ നിര്‍ദേശവും നൽകിയിട്ടുണ്ട്. സുരക്ഷിത സ്ഥലങ്ങളിൽ തുടരണമെന്നും, അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ഇന്ത്യൻ എംബസി നിർദേശിച്ചു.
09:53 AM (IST) Oct 02
ഇസ്രായേൽ സൈന്യവുമായി സഹകരിച്ച് ഇറാന്റെ ആക്രമണത്തെ പ്രതിരോധിച്ചുവെന്ന് വൈറ്റ് ഹൗസ്. ബൈഡനും കമല ഹാരിസും ദേശീയ സുരക്ഷാ കൗൺസിലുമായി അടിയന്തര യോഗം ചേർന്നു. ഇസ്രയേലിന്റെ തുടർ നടപടികളെകുറിച്ച്, അമേരിക്ക, ഇസ്രയേൽ സർക്കാരുമായി ചർച്ച നടത്തുമെന്ന് സുരക്ഷ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവൻ വ്യക്തമാക്കി.
09:53 AM (IST) Oct 02
ഇസ്രയേലിന് കനത്ത തിരിച്ചടി നൽകാൻ കഴിഞ്ഞുവെന്ന് ഇറാൻ അവകാശപ്പെട്ടു. 90 ശതമാനം മിസൈലുകളും ലക്ഷ്യത്തിൽ പതിച്ചെന്നും വാദം.
09:52 AM (IST) Oct 02
ഇസ്രയേലിനെതിരായ ഇറാൻ നടത്തിയ മിസൈൽ ആക്രമണം പരാജയപ്പെട്ടെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാൻ രാത്രി ഒരു വലിയ തെറ്റ് ചെയ്തു. അതിനുള്ള മറുപടി കൊടുക്കുമെന്നും ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി.