കോൺഗ്രസിലേക്ക് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി നേതൃത്വത്തിന് പത്മജ വേണുഗോപാൽ കത്ത് നൽകും. പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനെ പത്മജ ഫോണിൽ വിളിച്ച് നന്ദി പറഞ്ഞു. ഇന്നലെയാണ് ബിജെപി വിട്ട വിവരം പത്മജ ഏഷ്യാനെറ്റ് ന്യൂസിലൂടെ പുറത്തുവിട്ടത്. പത്മജയുടെ മടങ്ങിവരവിൽ ചർച്ചകൾക്ക് ശേഷമാകും പാർട്ടിയുടെ തീരുമാനം.

09:21 AM (IST) Nov 20
അമേരിക്കൻ എഐ കമ്പനി ആന്ത്രോപിക്കിന്‍റെ ഓഹരികൾ അമേരിക്കൻ വിപണിയിൽ ലിസ്റ്റ് ചെയ്തു. നേരത്തെ പ്രഖ്യാപിച്ചത് പോലെ ഓഹരിയൊന്നിന് 83 ഡോളറിനായിരുന്നു ലിസ്റ്റിങ്ങ്. ആകെ 98 കോടി ഓഹരികളാണ് വിപണിയിൽ ഇറക്കിയത്. 81 ബില്യൺ ഡോളറാണ് കമ്പനി ഓഹരി വിപണി വഴി സമാഹരിക്കാൻ ഉദ്ദേശിക്കുന്നത്. കമ്പനി സ്വയം കണക്കാക്കുന്ന മൂല്യം1.5 ട്രില്യൺ ഡോളറാണ്. കമ്പനി സ്ഥാപകരായ ഡാരിയോ അമോദിയും ഡാനിയെല്ല അമോദയും ചേർന്നാണ് നാസ്ഡാക്കിൽ മണി മുഴക്കി ഓഹരി വിപണിയിൽ ഔദ്യോഗിക വ്യാപാരം തുടങ്ങിയത്.
09:21 AM (IST) Nov 20
ശബരിമലയിലെ തീർഥാടകരുടെ എണ്ണം കുറഞ്ഞതിൽ അസ്വാഭാവികത ഉണ്ടോ എന്ന് അന്വേഷിക്കാൻ ദേവസ്വം മന്ത്രിയുടെ നിർദേശം. എഡിജിപി പി വിജയനോടും ദേവസ്വം ബോർഡിനോടും അന്വേഷണം നടത്താനാണ് ദേവസ്വം മന്ത്രി കെ മുരളീധരൻ ആവശ്യപ്പെട്ടിരിക്കുന്നത്.
09:20 AM (IST) Nov 20
അരിയിൽ ഷുക്കൂർ വധക്കേസിൽ പി ജയരാജൻ അടക്കം 18 പേരെ വെറുതെ വിട്ടതിനെതിരെ സിബിഐയും ഉടൻ അപ്പീൽ നൽകും. ഷുക്കൂറിന്റെ കുടുംബവും ഹൈക്കോടതിയെ സമീപിക്കും. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയ രണ്ടാം പ്രതിയെ അടക്കം വെറുതെ വിട്ടത് പ്രോസിക്യൂഷന് കനത്ത തിരിച്ചടിയാണ്.
09:20 AM (IST) Nov 20
കെപിസിസിക്കെതിരായ കോടതിയലക്ഷ്യ നടപടി അവസാനിപ്പിക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്. ചീഫ് ജസ്റ്റിസിനെതിരായ വിവാദ പോസ്റ്റിൽ നിരുപാധികം മാപ്പ് പറഞ്ഞുവെന്നും സോഷ്യൽ മീഡിയ പോസ്റ്റുകളിൽ ജാഗ്രത ഉണ്ടാകുമെന്നും സത്യവാങ്മൂലത്തിൽ അറിയിച്ചു. ഇനി സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് രണ്ട് തലത്തിലുള്ള അനുമതി നിർബന്ധമാക്കിയെന്നും അക്കൗണ്ട് ഉപയോഗിക്കുന്ന അഡ്മിൻ എണ്ണം പരിമിതപ്പെടുത്തിയെന്നും കെപിസിസി അറിയിച്ചു.
09:20 AM (IST) Nov 20
വധശ്രമ കേസ് പ്രതികളായ സിപിഎം പ്രവർത്തകൾക്കൊപ്പം പൊലീസുകാരൻ ഉല്ലാസ യാത്ര നടത്തിയതിനെതിരെ പരാതി. തളിപ്പറമ്പ് ശ്രീകണ്ഠപുരം സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ ജയേഷിനെതിരെയാണ് യൂത്ത് കോൺഗ്രസ് പരാതി നൽകിയത്. ശ്രീകണ്ഠപുരം നഗരസഭ കൗൺസിലറെ ആക്രമിച്ച കേസിലെ പ്രതികൾക്കൊപ്പമുള്ള ജയേഷിന്റെ ചിത്രം പ്രചരിച്ചതോടെയാണ് ജയേഷിനെതിരെ യൂത്ത് കോൺഗ്രസ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും ഡിജിപിക്കും പരാതി കൊടുത്തത്. പൊലീസ് അസോസിയേഷൻ മുൻ ജില്ലാ ഭാരവാഹിയായാണ് ജയേഷ്.
09:19 AM (IST) Nov 20
വിദേശനാണ്യ വിനിമയ ചട്ടലംഘനം (ഫെമ), ഹവാല, സ്വർണ്ണക്കടത്ത് ഇടപാടുകളുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സംസ്ഥാനത്തെ പത്തിടങ്ങളിൽ വ്യാപക പരിശോധന നടത്തുന്നു. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലാണ് രാവിലെ മുതൽ ഇ.ഡി ഉദ്യോഗസ്ഥർ റെയ്ഡ് ആരംഭിച്ചത്.