LIVE NOW
Published : Sep 21, 2026, 05:46 AM ISTUpdated : Sep 21, 2026, 06:57 AM IST

Malayalam News Live: ഇടുക്കിയിൽ കനത്ത മഴ; ഈ നിയന്ത്രണങ്ങൾ അറിഞ്ഞില്ലേ?

Summary

സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം മഴ ശക്തമാവുകയാണ്. ഇന്ന് മഴക്കെടുതിയിൽ ആറ് മരണമാണ് റിപ്പോർട്ട് ചെയ്തത്. മലപ്പുറത്ത് പൂക്കോട്ടുംപാടം ടി കെ നഗറിൽ ഉണ്ടായ മലവെള്ളപ്പാച്ചിലിൽ രണ്ടുപേർ മരിച്ചു. നാലുപേരെ കാണാനില്ല.

 

06:57 AM (IST) Sep 21

ഇടുക്കിയിൽ കനത്ത മഴ; ഈ നിയന്ത്രണങ്ങൾ അറിഞ്ഞില്ലേ?

ഇടുക്കിയിൽ കനത്ത മഴയെയും മണ്ണിടിച്ചിൽ ഭീഷണിയെയും തുടർന്ന് രാത്രിയാത്ര നിരോധിക്കുകയും വിനോദസഞ്ചാര കേന്ദ്രങ്ങൾ അടയ്ക്കുകയും ചെയ്തു. മൂന്നാറിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതിനൊപ്പം അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. സംസ്ഥാനത്തെ ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Read Full Story

05:47 AM (IST) Sep 21

ശബരിമലയിൽ അരവണക്ഷാമം അതിരൂക്ഷം; ഇനി സ്റ്റോക്ക് ഉള്ളത് അയ്യായിരം ടിൻ, ഇന്ന് ഓൺലൈൻ ബുക്കിംഗ് മാത്രം പതിനയ്യായിരം

ശബരിമല ക്ഷേത്രനട ഇന്ന് അടയ്ക്കാനിരിക്കെ അരവണ പ്രതിസന്ധി അതിരൂക്ഷം. 5000 അരവണ മാത്രമാണ് ഇനി സ്റ്റോക്ക് ഉള്ളത്. ഇന്ന് ദർശനത്തിനായുള്ള ഓൺലൈൻ ബുക്കിംഗ് മാത്രം 15,000 ആണ്. അരവണ പ്ലാന്റിൽ അറ്റകുറ്റപണി നടക്കുന്നത് മൂലമാണ് ഉത്പാദനം നിർത്തിയത്.

 

Read Full Story

05:47 AM (IST) Sep 21

കനത്ത മഴയിൽ സംസ്ഥാനത്ത് ആറ് മരണം; മലപ്പുറത്ത് മലവെള്ളപ്പാച്ചിലിൽ നാലുപേരെ കാണാനില്ല, രക്ഷാപ്രവർത്തനം രാത്രിയിൽ ദുഷ്കരമെന്ന് മന്ത്രി

സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം മഴ ശക്തമാവുകയാണ്. ഇന്ന് മഴക്കെടുതിയിൽ ആറ് മരണമാണ് റിപ്പോർട്ട് ചെയ്തത്. മലപ്പുറത്ത് പൂക്കോട്ടുംപാടം ടി കെ നഗറിൽ ഉണ്ടായ മലവെള്ളപ്പാച്ചിലിൽ രണ്ടുപേർ മരിച്ചു. നാലുപേരെ കാണാനില്ല.

 

Read Full Story

More Trending News