എഡിഎം നവീൻ ബാബുവിനെ അധിക്ഷേപിക്കുന്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് പി പി ദിവ്യയാണെന്ന് കണ്ടെത്തല്‍. ലാന്‍ഡ് റവന്യു ജോയിന്‍റ് കമ്മീഷണറുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. പ്രാദേശിക ചാനലില്‍ നിന്ന് ദിവ്യ യാത്രയയ്പ്പിന്‍റെ ദൃശ്യങ്ങള്‍ ശേഖരിച്ചെന്ന് മൊഴിയുണ്ട്. പല മാധ്യമങ്ങള്‍ക്കും ദൃശ്യങ്ങള്‍ നല്‍കിയത് ദിവ്യയാണെന്നും വ്യക്തമായി.

03:09 PM (IST) Oct 24
650 ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി റെയ്ഡ്, ഓപ്പറേഷന്‍ ടോറെ ഡെല്‍ ഓറോ പിടികൂടിയത് 120 കിലോ സ്വര്‍ണ്ണം, തൃശ്ശൂരില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ജിഎസ്ടി പരിശോധന
12:19 PM (IST) Oct 24
ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട്. മധ്യ തെക്കൻ ജില്ലകളിൽ കൂടുതൽ മഴ ലഭിക്കും.
08:51 AM (IST) Oct 24
തിരുവനന്തപുരം ലോകമാന്യതിലക് ഉത്സവകാല പ്രത്യേക തീവണ്ടിയുടെ സമയക്രമത്തിൽ മാറ്റം. ഇന്നും ഈ മാസം 31 നും, നവംബർ 7,14 തീയതികളിലും, ലോകമാന്യതിലകിൽ നിന്ന് പുറപ്പെടുന്ന തീവണ്ടി പിറ്റേന്ന് രാത്രി 10.45നായിരിക്കും തിരുവനന്തപുരം നോർത്തിൽ എത്തുക.
08:50 AM (IST) Oct 24
ദാന ചുഴലിക്കാറ്റ് ഇന്ന് രാത്രി കര തൊടുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഒഡീഷയിലും പശ്ചിമ ബംഗാളിലും ജാഗ്രത കർശനമാക്കി. 5 സംസ്ഥാനങ്ങളിലായി ദേശീയ ദുരന്ത നിവാരണ സേനയുടെ അൻപത്താറ് സംഘങ്ങളെ വിന്യസിച്ചു. കോസ്റ്റ് ഗാർഡും, നേവിയും, സൈന്യവും ഏത് സാഹചര്യവും നേരിടാൻ സജ്ജമാണ്. ഇന്ന് വൈകീട്ട് 6 മണിമുതൽ 15 മണിക്കൂർ കൊൽക്കത്ത വിമാനത്താവളം പ്രവർത്തിക്കില്ല.
08:49 AM (IST) Oct 24
തൃശൂരിലെ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലെ ജിഎസ്ടി ഇന്റലിജൻസ് വിഭാഗത്തിന്റെ പരിശോധന 14 മണിക്കൂർ പിന്നിടുന്നു. കണക്കിൽപ്പെടാത്ത 120 കിലോ സ്വർണം ഇതുവരെ കണ്ടെത്തിയത്. സംസ്ഥാനത്തെ ഏറ്റവും വലിയ ജിഎസ്ടി റെയ്ഡാണിത്.
08:47 AM (IST) Oct 24
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ ,കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ആണ് യെല്ലോ അലർട്ട്. ഇടിയോട് കൂടിയ മഴയ്ക്കാണ് സാധ്യത. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെങ്കിലും വിവിധ തീരങ്ങളില്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശമുണ്ട്.
08:47 AM (IST) Oct 24
എഡിഎം നവീൻ ബാബുവിനെ അധിക്ഷേപിക്കുന്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് പി പി ദിവ്യയാണെന്ന് കണ്ടെത്തല്‍. ലാന്‍ഡ് റവന്യു ജോയിന്‍റ് കമ്മീഷണറുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. പ്രാദേശിക ചാനലില്‍ നിന്ന് ദിവ്യ യാത്രയയ്പ്പിന്‍റെ ദൃശ്യങ്ങള്‍ ശേഖരിച്ചെന്ന് മൊഴിയുണ്ട്. പല മാധ്യമങ്ങള്‍ക്കും ദൃശ്യങ്ങള്‍ നല്‍കിയത് ദിവ്യയാണെന്നും വ്യക്തമായി.