Published : Dec 25, 2024, 07:15 AM IST

Malayalam News Live : ക്രിസ്മസ് നിറവിൽ ലോകം; സംസ്ഥാനവും വിപുലമായ ആഘോഷങ്ങള്‍

Summary

യേശു ക്രിസ്തുവിന്‍റെ തിരുപ്പിറവിയുടെ ഓർമ പുതുക്കി ലോകമെന്പാടുമുള്ള വിശ്വാസികൾ ക്രിസ്മസ് ആഘോഷിക്കുകയാണ്. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലെ വിശുദ്ധ കവാടം തുറന്ന് ഫ്രാൻസിസ് മാർപാപ്പ ക്രിസ്മസ് സന്ദേശം നൽകി. യുദ്ധവും അക്രമവും കാരണം തക‍ർക്കപ്പെട്ട എല്ലാ സ്ഥലങ്ങളിലും പ്രത്യാശ പകരാൻ ക്രിസ്മസിനാകട്ടേയെന്ന് ഫ്രാൻസിസ് മാർപാപ്പ ആശംസിച്ചു. സംസ്ഥാനവും വിപുലമായ ക്രിസ്മസ് ആഘോഷങ്ങള്‍.

Malayalam News Live : ക്രിസ്മസ് നിറവിൽ ലോകം; സംസ്ഥാനവും വിപുലമായ ആഘോഷങ്ങള്‍

11:17 AM (IST) Dec 25

ക്രിസ്മസ് അലങ്കാരത്തിനിടെ മരത്തിൽ നിന്ന് വീണ യുവാവ് മരിച്ചു

തിരുവനന്തപുരത്ത് ക്രിസ്മസ് അലങ്കാരത്തിനിടെ മരത്തിൽ നിന്ന് വീണ യുവാവിന് ദാരുണ്യാന്ത്യം. കിളിമാനൂർ ആലുകാവ് സ്വദേശി അജിൻ ആണ് മരിച്ചത്.

07:18 AM (IST) Dec 25

തിരുവല്ലയില്‍ കാരൾ സംഘത്തിന് നേരെ ആക്രമണം

തിരുവല്ല കുമ്പനാട്ട് കാരൾ സംഘത്തിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം. സ്ത്രീകൾ അടക്കം എട്ട് പേർക്ക് പരിക്കേറ്റു. കുന്പനാട് എക്സോഡസ് ചർച്ച് കാരൾ സംഘത്തിന് നേരെയായിരുന്നു ആക്രമണം.

07:17 AM (IST) Dec 25

ക്രിസ്മസ് രാത്രിയിൽ ഗൃഹനാഥനെ വെട്ടിക്കൊന്നു

വർക്കല താഴെവെട്ടൂരിൽ ക്രിസ്മസ് രാത്രിയിൽ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി. വർക്കല താഴെവെട്ടൂർ ചരുവിളവീട്ടിൽ ഷാജഹാന്‍ (60) ആണ് വെട്ടേറ്റ് മരിച്ചത്. സംഭവത്തിൽ ഒരാളെ പൊലീസ് പിടികൂടി. താഴെവെട്ടൂർ സ്വദേശി ഷാക്കിറിനെ പൊലീസ് പിടികൂടിയത്.

07:17 AM (IST) Dec 25

സംസ്ഥാനവും വിപുലമായ ക്രിസ്മസ് ആഘോഷങ്ങളിൽ

ക്രിസ്മസിനെ വരവേറ്റ് സംസ്ഥാനത്തെ ദേവാലയങ്ങളിൽ തിരുപ്പിറവി ശ്രുശ്രൂഷകൾ. പാലക്കാട് പുൽക്കൂട് തകർത്തതിനേയും വയനാട് പുനരധിവാസം വൈകുന്നതിനേയും ലത്തീന് അതിരൂപതാ ആർച്ച് ബിഷപ്പ് ഡോക്ടർ തോമസ് ജെ.നെറ്റോ വിമർശിച്ചു. വന നിയ മഭേദഗതിക്കെതിരായ നിലപാട് താമരശ്ശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ആവർത്തിച്ചു.

07:16 AM (IST) Dec 25

ലോകം ക്രിസ്മസ് ആഘോഷത്തിൽ

ലോകമെമ്പാടുമുള്ള വിശ്വാസികൾ ക്രിസ്മസ് ആഘോഷിക്കുകയാണ്. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലെ വിശുദ്ധ കവാടം തുറന്ന് ഫ്രാൻസിസ് മാർപാപ്പ ഇന്നലെ രാത്രി ക്രിസ്മസ് സന്ദേശം നൽകി. യുദ്ധവും അക്രമവും കാരണം തക‍ർക്കപ്പെട്ട എല്ലാ സ്ഥലങ്ങളിലും പ്രത്യാശ പകരാൻ ക്രിസ്മസിനാകട്ടേയെന്ന് ഫ്രാൻസിസ് മാർപാപ്പ ആശംസിച്ചു. അനീതികളെ നേരിടാനുള്ള ധൈര്യവും പുതിയ ലോകത്തിനായുള്ള ശ്രമവും ഉണ്ടാകണമെന്നും മാർപാപ്പ ആഹ്വാനം ചെയ്തു.


More Trending News