ചിന്നക്കനാലിൽ നാട്ടുകാരെ ഭീതിയിലാഴ്ത്തിയ കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടി വെച്ച് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യം ബുധനാഴ്ച രാവിലെ ആറിന് ആരംഭിക്കും. നാല് ഡോക്ടർമാർ അടങ്ങുന്ന വനംവകുപ്പിന്റെ സംഘമാണ് ചക്കക്കൊമ്പൻ ദൗത്യത്തിനായി ചിന്നക്കനാലിൽ സജ്ജരായിരിക്കുന്നത്. വയനാട്ടിൽനിന്ന് എത്തിച്ച കുങ്കിയാനകളും ദൗത്യത്തിന്റെ ഭാഗമാകും.

07:20 AM (IST) Nov 25
ഷാഫിക്കെതിരായ ഉണ്ണിത്താന്റെ വിമർശനങ്ങളിൽ എ ഗ്രൂപ്പിന് അമർഷം. ഉമ്മൻ ചാണ്ടിയെ വലിച്ചിഴച്ചത് ശരിയായില്ലെന്ന് അതൃപ്തി പ്രകടിപ്പിച്ച എ ഗ്രൂപ്പ് കരുതലോടെയാണ് നീങ്ങുന്നത്. ഉമ്മൻ ചാണ്ടിയുടെ കുടുംബം കൂടി പ്രതികരിച്ചത് കണക്കിലെടുക്കും. ഉണ്ണിത്താൻ ഇറങ്ങിയത് മുഖ്യമന്ത്രിക്ക് വേണ്ടിയെന്ന് എ ഗ്രൂപ്പും കെസി പക്ഷവും കണക്കാക്കുന്നുണ്ട്. അതേസമയം, എല്ലാറ്റിനും കാരണം എ ഗ്രൂപ്പിന്റെ ദില്ലി മിഷൻ എന്നാണ് വിഡി പക്ഷത്തിൻ്റെ നിഗമനം. ഗ്രൂപ്പ് നീക്കം കാര്യങ്ങൾ വഷളാക്കിയെന്നും വിലയിരുത്തുന്നുണ്ട്. എ ഗ്രൂപ്പ് ദൗത്യത്തിന് പിന്നിൽ കെസി ഗ്രൂപ്പിനെയാണ് വിഡി പക്ഷം സംശയിക്കുന്നത്.
07:19 AM (IST) Nov 25
യുഎഇയിലെ റാസൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചവരിൽ തലശ്ശേരി സ്വദേശിയും. തലശ്ശേരി സ്വദേശി സങ്കീർത്ത സുരേഷ്(26) ആണ് മരിച്ചത്. ആകെ 13 പേരാണ് അപകടത്തിൽ മരിച്ചത്. ഇതിൽ 11 പേരും ഇന്ത്യക്കാരാണെന്നാണ് പ്രാഥമിക വിവരം. ഒരു ഫിലിപ്പീൻസ് സ്വദേശിയും ഒരു ശ്രീലങ്കൻ സ്വദേശിയും മരിച്ചവരിൽ ഉൾപ്പെടുന്നു. മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികൾ തുടരുകയാണ്. അതിനിടെ, അപകടത്തിൽ പരിക്കേറ്റ 26 പേരിൽ 12 പേർ ആശുപത്രി വിട്ടു.
07:19 AM (IST) Nov 25
സൗദി അറേബ്യയിലെ റിയാദിലെ ഏറ്റവും ഉയരമേറിയ ടവറിന് നേരേ വീണ്ടും ഹൂത്തി ആക്രമണം. ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാരടക്കം 11 പേർക്ക് പരിക്കേറ്റു. രണ്ട് സൗദി സ്വദേശികളും നാല് ഈജിപത് സ്വദേശികളും മൂന്ന് നേപ്പാൾ സ്വദേശികളും പരിക്കേറ്റവരിലുണ്ട്.