കെഎസ്ആർടിസിയിലെ ഒരു വിഭാഗം ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി. ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക്ക് ഫെഡറേഷനാണ് പണിമുടക്കുന്നത്. ഇന്ന് രാത്രി 12 വരെയാണ് പണിമുടക്ക്. ശമ്പളവും പെൻഷനും കൃത്യമായി വിതരണം ചെയ്യുക, 31% ഡിഎ കുടിശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

08:00 AM (IST) Feb 04
തിരുവനന്തപുരം ബാലരാമപുരത്ത് രണ്ട് വയസുകാരി കൊല്ലപ്പെട്ട കേസിലെ പ്രതി ഹരികുമാറിനെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും. 5 ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
07:59 AM (IST) Feb 04
നെന്മാറ ഇരട്ട കൊലപാതക കേസിലെ പ്രതി ചെന്താമരയെ കസ്റ്റഡിയിൽ വാങ്ങി പൊലീസ് ഇന്ന് തെളിപ്പെടുപ്പ് നടത്തും. കൊലപാതകം നടന്ന പോത്തുണ്ടിയിലും കൊലയ്ക്ക് ഉപയോഗിച്ച കൊടുവാൾ സൂക്ഷിച്ച ചെന്താമരയുടെ വീട്ടിലും പ്രതിയെ കൊണ്ടുവരും. കനത്ത സുരക്ഷയാണ് പ്രദേശത്ത് ഒരുക്കുന്നത്.
07:57 AM (IST) Feb 04
ദില്ലി നാളെ പോളിംഗ് ബൂത്തിലേക്ക്. ഇന്ന് നിശബ്ദ പ്രചാരണത്തിന്‍റെ ദിവസമാണ്. അവസാന വട്ട വോട്ടും ഉറപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് പാർട്ടികളും സ്ഥാനാർത്ഥികളും. 70 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ 7 മണി മുതൽ പോളിങ്ങ് തുടങ്ങും.
07:56 AM (IST) Feb 04
കാസർകോട് ഡിപ്പോയിൽ സമരം ബാധിച്ചിട്ടില്ല. ബസുകൾ എല്ലാം സർവീസ് നടത്തുന്നു. മുൻകരുതൽ സംവിധാനം ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.
07:55 AM (IST) Feb 04
തിരുവനന്തപുരത്ത് സമരം സർവീസുകളെ ബാധിച്ചിട്ടില്ല. ആവശ്യമെങ്കിൽ അധിക സർവീസ് ഏർപ്പെടുത്തുമെന്ന് കെഎസ്‍ആര്‍ടിസി.
07:55 AM (IST) Feb 04
മലപ്പുറത്ത് കെഎസ്ആര്‍ടിസി സമരം ബാധിച്ചു. രാവിലെ മലപ്പുറം ഡിപ്പോയിൽ നിന്ന് 13 സർവീസകൾ നടത്തേണ്ടതിൽ ആറ് സർവീസുകൾ മാത്രമാണ് നടത്താനായത്. നിലമ്പൂർ, പൊന്നാനി, പെരിന്തൽമണ്ണ ഡിപ്പോകളിലും ഭാഗീകമായി സർവീസ് മുടങ്ങിയിട്ടുണ്ട്.
07:54 AM (IST) Feb 04
കോഴിക്കോട് ജില്ലയിലെ ഡിപ്പോകളിൽ ഇത് വരെ സർവീസ് മുടങ്ങിയിട്ടില്ല. സമരം നേരിടാൻ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി കെഎസ്ആർടിസി അധികൃതർ അറിയിച്ചു. കൂടുതൽ തത്കാലിക ജീവനക്കാരോട് ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
07:48 AM (IST) Feb 04
കെഎസ്ആർടിസിയിലെ ഒരു വിഭാഗം ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി. ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക്ക് ഫെഡറേഷനാണ് പണിമുടക്കുന്നത്. ഇന്ന് രാത്രി 12 വരെയാണ് പണിമുടക്ക്. ശമ്പളവും പെൻഷനും കൃത്യമായി വിതരണം ചെയ്യുക, 31% ഡിഎ കുടിശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.