സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധനയിൽ പ്രഖ്യാപനം ഇന്ന് ഉണ്ടാകും. ഇതിന് മുന്നോടിയായി വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ ഇന്നലെ വൈകീട്ട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. യൂണിറ്റിന് പത്തു പൈസമുതല്‍ ഇരുപതു പൈസവരെ കൂടാനാണ് സാധ്യത. പ്രതിമാസം 50 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവരെ നിരക്ക് വര്‍ധനയില്‍ നിന്ന് ഒഴിവാക്കും. കൂടുതല്‍ വിഭാഗങ്ങള്‍ക്ക് സൗജന്യം നല്‍കുന്നതും പരിഗണനയിൽ ഉണ്ട്. വേനൽ കാലത്ത് സമ്മർ താരിഫ് ആയി യൂണിറ്റിന് പത്ത് പൈസ അധികം വേണമെന്ന കെഎസ്ഇബി ആവശ്യം അംഗീകരിക്കാൻ ഇടയില്ല.

06:39 AM (IST) Dec 06
സ്മാർട്ട് സിറ്റി പദ്ധതിയിൽ ടീ കോം മുടക്കിയ തുക വിലയിരുത്തി തിരിച്ചു കൊടുത്ത് ഒഴിവാക്കാനുള്ള തീരുമാനം നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലെന്ന് സർക്കാരിൻറെ വിശദീകരണം. യുഎഇയുമായുള്ള നല്ല ബന്ധം തുടരാൻ കൂടിയാണ് വ്യവസ്ഥ ലംഘിച്ചിട്ടും ടീ കോമിനെതിരെ ആർബിട്രെഷൻ നടപടിക്ക് ശ്രമിക്കാത്തതെന്നും വ്യവസായ വകുപ്പ് പറയുന്നു. ഒറ്റയടിക്ക് ഒഴിവാക്കിയാൽ വ്യവസായ സൗഹൃദമല്ല സംസ്ഥാനം എന്ന സന്ദേശം വരും എന്നതും പരിഗണിച്ചെന്നാണ് സർക്കാർ വിശദീകരണം. ഏറ്റെടുക്കുന്ന ഭൂമി ഇൻഫോപാർക്കിന്റെ വിപുലീകരണത്തിനും പുതിയ പങ്കാളികൾക്കും നൽകാനാണ് നീക്കം. അതേസമയം, കരാർ വ്യവസ്ഥയിൽ ഇല്ലാതെ ടീ കോമിന് നഷ്ട പരിഹാരം നൽകാനുള്ള നീക്കത്തിൽ അഴിമതി ആരോപണം തുടരാനാണ് പ്രതിപക്ഷ തീരുമാനം.
06:39 AM (IST) Dec 06
ആൽബിൻ ജോർജിന് വിട നൽകാനൊരുങ്ങി വണ്ടാനം മെഡിക്കൽ കോളേജ്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് വിദഗ്ദ ചികിത്സയ്ക്കായി മാറ്റിയെങ്കിലും ഇന്നലെ വൈകീട്ട് നാലരയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ആലപ്പുഴയിലെ വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം ഇതോടെ ആറായി. ആൽബിന്റെ പോസ്റ്റ് മോർട്ടം രാവിലെ എട്ടരയോടെ വണ്ടാനം മെഡിക്കൽ കോളേജിൽ നടക്കും. ശേഷം വണ്ടാനം മെഡിക്കൽ കോളേജിൽ പൊതുദർശനത്തിന് വെക്കും.
06:38 AM (IST) Dec 06
എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസ് ഡയറി ഹാജരാക്കാനും അന്വേഷണ പുരോഗതി റിപ്പോർട് സമർപ്പിക്കാനും സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമിന്‍റെ അന്വേഷണം ശരിയായ ദിശയിലാണെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നും സംസ്ഥാന സർക്കാർ അറിയിക്കും. കൊലപാതകമെന്ന കുടുംബത്തിന്‍റെ സംശയം കൂടി പരിശോധിക്കാമെന്നാണ് പ്രോസിക്യൂഷൻ നിലപാട്.