മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് നടത്തി മടങ്ങുന്നതിനിടെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പിഎംഎൽഎ നിയമപ്രകാരം കേസെടുത്ത് ഇഡി. പൊലീസ് കേസിലെ മുഴുവൻ പ്രതികളെയും ഇഡി കേസിലും പ്രതികളാക്കി. ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് പിന്നിൽ കള്ളപ്പണ ഇടപാടുണ്ടോ എന്നാണ് ഇഡി അന്വേഷിക്കുന്നത്. അന്വേഷണം നേരിടുന്നവരിൽനിന്ന് പണമിടപാട് ഉണ്ടായിട്ടുണ്ടോ എന്നാണ് പരിശോധന. കേസിലെ ഗൂഢാലോചനയും അന്വേഷിക്കും. സംഭവസമയം സ്ഥലത്ത് ഉണ്ടായിരുന്ന നേതാക്കൾക്ക് എതിരെയും അന്വേഷണം നടത്തും. വധശ്രമക്കേസിൽ പിഎംഎൽഎ ചുമത്തുന്നത് ഇതാദ്യമാണ്.

08:28 AM (IST) Sep 09
കടുത്ത ചൂടിനൊപ്പം ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം. ഇന്നലെ രാത്രിയും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ അരമണിക്കൂർ വീതം വൈദ്യുതി മുടങ്ങി
07:50 AM (IST) Sep 09
സംസ്ഥാനത്ത് ഇന്നും താപനില മുന്നറിയിപ്പ്. മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ താപനില ഉയരാമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിലെ അത്രയും ഉയർന്ന താപനില ഇന്നലെ രേഖപ്പെടുത്തിയിട്ടില്ല. ആശ്വാസ മഴയും ഇനി പ്രതീക്ഷിക്കാം. ദിവസങ്ങളായി സംസ്ഥാനത്ത് വളരെ ഉയർന്ന ചൂടാണ് അനുഭവപ്പെടുന്നത്. ഇടയ്ക്ക് മഴ ലഭിക്കുന്നുണ്ടെങ്കിലും താപനില കുത്തനെ മുകളിലോട്ട് ഉയരുകയാണ്.
07:49 AM (IST) Sep 09
സംസ്ഥാനത്ത് ലഹരി സംഘങ്ങളെ അമർച്ച ചെയ്യാൻ ആഭ്യന്തരവകുപ്പ് ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ ഇന്ന് നൂറു ദിനം പിന്നിടുന്നു. വിഡി സതീശൻ സർക്കാരിൻെറ ഏറ്റവും ജനകീയ പദ്ധതിയായി തൂഫാൻ മാറി കഴിഞ്ഞു. ലഹരി സംഘങ്ങളെ പിടികൂടുന്നതിനിടെ വിവാദങ്ങളും തൂഫാനുണ്ടാക്കി. രണ്ടാം ഘട്ടത്തിൽ തൂഫാൻ ആഞ്ഞടിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
07:49 AM (IST) Sep 09
സിപിഎമ്മിൻ്റെ മുതിർന്ന നേതാവും പ്രതിപക്ഷ നേതാവുമായ പിണറായിക്കെതിരെ കേസ് എടുക്കണമെന്നഇഡി കത്തിൽ നിയമോപദേശം തേടി സർക്കാർ. വിഷയത്തിൽ എജിയുടെ ഉപദേശം തേടി. ശുപാർശയിൽ കേസ് എടുക്കണോ, കേസ് എടുക്കാൻ ഉള്ള വിവരങ്ങൾ കൈമാറിയോ, പ്രാഥമിക അന്വേഷണം നടത്തണോ തുടങ്ങിയ കാര്യങ്ങളിൽ നിയമ പരിശോധന നടത്താനാണ് സർക്കാർ തീരുമാനം. അതേസമയം, കേസിൽ കോൺഗ്രസ്സിൽ വിഭിന്നാഭിപ്രായമാണ് നിലനിൽക്കുന്നത്. ഉടൻ കേസ് എടുക്കണമെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ രാഷ്ട്രീയമായ തിരിച്ചടി ആകുമോ എന്ന് പരിശോധിക്കണമെന്ന് മറ്റൊരു വിഭാഗം ആവശ്യപ്പെടുന്നു. ബിജെപിക്ക് മേൽക്കൈ കിട്ടുന്ന സാഹചര്യം മുന്നിൽ കാണണമെന്നും അഭിപ്രായം ഉയരുന്നുണ്ട്.
07:49 AM (IST) Sep 09
ത്ത വൈദ്യുതി നിയന്ത്രണം മൂലം ജനങ്ങൾ നട്ടം തിരിയവേ, പ്രതിസന്ധി ചര്‍ച്ച ചെയ്യാൻ ഇന്ന് തിരുവനന്തപുരത്ത് ഉന്നത തല യോഗം ചേരും. മന്ത്രി സണ്ണി ജോസഫിന്‍റെ ചേംബറിൽ രാവിലെ 11 മണിക്കാണ് യോഗം. കെഎസ്ഇബി ചെയര്‍മാൻ, ബോര്‍ഡ് അംഗങ്ങള്‍ എന്നിവരടക്കം യോഗത്തിൽ പങ്കെടുക്കും. കടുത്ത വേനലിലെ വര്‍ധിച്ച ആവശ്യകത മുന്നിൽ കണ്ട് വേണ്ടത്ര മുന്നൊരുക്കം നടത്തുന്നതിൽ സര്‍ക്കാരിനും ബോര്‍ഡിനും വലിയ വീഴ്ച സംഭവിച്ചെന്ന വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിൽ കൂടിയാണ് യോഗം ചേരുന്നത്.
07:49 AM (IST) Sep 09
മാസപ്പടി കേസിൽ അന്വേഷണവുമായി ഇഡി മുന്നോട്ട്. സിഎംആർഎൽ ഉദ്യോഗസ്ഥർക്ക് വീണ്ടും നോട്ടീസ് നൽകി. തിങ്കളാഴ്ച മുതൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും. ഓഡിറ്റർമാർ അടക്കമുള്ളവർക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. മുൻ മന്ത്രി മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ സുഹൃത്തുക്കൾക്കും ഇഡി ഉടൻ നോട്ടീസ് അയക്കും.
07:48 AM (IST) Sep 09
പശ്ചിമേഷ്യയിൽ അമേരിക്ക-ഇറാൻ പോര് പുതിയ തലത്തിലേക്ക്. സമുദ്രത്തിനടിയിൽ അയ്യായിരത്തിലധികം മീറ്റർ ആഴത്തിൽ തുടർച്ചയായി പത്തുദിവസത്തോളം ദൗത്യങ്ങൾ നടത്താൻ ശേഷിയുള്ള അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പൽ (ഡ്രോൺ സബ്മറൈൻ) ഇറാൻ സൈന്യം പിടിച്ചെടുത്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇറാൻ പുറത്തുവിട്ടിട്ടുണ്ട്. സ്വന്തം അധീനതയിലുള്ള മൂന്ന് എണ്ണ ടാങ്കറുകൾക്ക് നേരെ അമേരിക്കൻ ഭീഷണിയുണ്ടെന്ന് ആരോപിച്ച ഇറാൻ, മേഖലയിൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി.